M4 Malayalam
Connect with us

Local News

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം നാളെ

Published

on

കോതമംഗലം;ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ)യുടെ എറണാകുളം ജില്ലാ സമ്മേളനം 12-ന് കോതമംഗലം റോട്ടറി ഭവനിൽ നടക്കും.
എ എം എ ഐ എറണാകുളം ജില്ല പ്രസിഡന്റ് ജോയ്‌സ് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനം ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉത്ഘാടനം ചെയ്യും.സപ്തതി പൂർത്തിയാക്കിയ ഡോ.വിജയൻ നങ്ങേലിക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച എരിയകൾക്കും വിവധ സ്ഥാനങ്ങിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും സമ്മേളനം ആദരം അർപ്പിയ്ക്കും.

പുതിയ മെഡിക്കൽ പ്രാക്ടീഷണേഷ്‌സ് ബില്ല് പ്രകാരം രൂപികരിച്ച കേരള മെഡിക്കൽ കൗൺസിൽ (ആയുർവേദ ) പ്രസിഡന്റായി നിയമിതനായ തൃപ്പൂണിത്തുറ ഗവ-ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി ഡി ശ്രീകുമാർ, കേരള ആരോഗ്യ സർവ്വകലാശാല യിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിലെ അദ്ധ്യാപകൻ ഡോ.അൻസാരി എ വൈ,കേരള ആരോഗ്യ സർവ്വകാലാശാല സെനറ്റ് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നങ്ങേലി ആയുർവേദ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷിബു വർഗീസ് എന്നിവർക്ക് കോതമംഗലം എം എൽ എ ആന്റണി ജോണിൽ നിന്നും ആദരം ഏറ്റുവാങ്ങും.

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അദ്ധ്യാപകൻ ഡോ. രാജേഷ്, ആരോഗ്യ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട നങ്ങേലി ആയുർവേദ കോളേജ് വൈസ് പ്രിൻപിപ്പൽ ഡോ.ബിനോയ് ഭാസ്‌കർ.. കേരള വിഷചികിത്സയിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് പി എച്ച് ഇ ഡി കരസ്ഥമാക്കിയ കോതമംഗലം സ്വദേശി ഡോ. ഇട്ടൂപ്പ് അഞ്ചേരി എന്നിവരെയും ആദരിക്കും.

ഇവർക്കുപുറമെ എറണാകുളം ജില്ലയിലെ ആയുർവേദ കോളേജിൽ നിന്നും ബി എ എം എസിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഡോ കൃഷ്ണ എസ് നായർ, സംസ്ഥാന തലത്തിൽ ആശ്വാസ് പ്ലസ്സ് 3000 പ്ലസ്സ് ക്യാമ്പയനിൽ മികച്ച പ്രവർത്തനം നടത്തിയ ഡോ.ശിവൻ എന്നിവരും എം എൽ എയിൽ നിന്നും ആദരം സ്വീകരിയ്ക്കുന്നവരുടെ പട്ടികയിലുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ജോസ്, ഡോ.വിനോദ് കുമാർ, ഡോ.രാജശേഖരൻ, ഡോ.വത്സലാ ദേവി, എറണാകുളം സോൺ സെക്രട്ടറി ഡോ. നൗഷാദ് എം സ്, എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

ജില്ലാ സെക്രടറി ഡോ. ടിന്റു എലിസബത്ത് ടോം ജില്ലാ പ്രവർത്തന റിപ്പോർട്ടും ജില്ല വനിത ചെയർപേ ഴ്‌സൺ ഡോ.ദിവ്യ അരുൺ വനിത കമ്മറ്റി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഡോ.ജിൻഷിദ് സദാശിവൻ കണക്കും അവതരിപ്പിക്കും.

ആയുർവേദ മേഖലയിലെ വിവിധ കാറ്റഗറി സംഘടനകളെ പ്രതീനിധീകരിച്ച് ഡോ.സ്മിത അരുൺ കുമാർ, ഡോ. ഷീജ സാദത്ത്, ഡോ.ജയകൃഷ്ണൻ, ഡോ.ധന്യ വേലായുധൻ, ഡോ.ഹരികൃഷ്ണൻ, ഡോ.അർജുൻ രവി, ഡോ.ഗോപിക രാജൻ, ഡോ. രസീത, ഡോ.അസീല, ജയചന്ദ്രൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.
എറണാകുളം ജില്ലയിലെ 10 ഏരിയകളെ പ്രതീനിധീകരിച്ച് ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.ഉച്ചയ്ക്കുശേഷം ഡോക്ടർമാരുടെയും കുടുബാഗങ്ങളുടെയും കലാപരിപാടികൾ നടത്തപ്പെടും.

പത്രസമ്മേളനത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ആപ്ത മാനേജിങ്ങ് എഡിറ്ററുമായ ഡോ.രാജശേഖരൻ, ജില്ല പ്രസിഡന്റ് ഡോ. ജോയ്‌സ് ജോർജ്ജ്, കോതമംഗലം ഏരിയ പ്രസിഡന്റ് ഡോ.അനീഷ് വിശ്വനാഥൻ, നങ്ങേലി ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. ഷിബു വർഗീസ് എന്നിവർ പങ്കെടുത്തു.

 

Latest news

നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Local News

തൃക്കാരിയൂർ ശിവനാരായണൻ ചെരിഞ്ഞു

Published

on

By

കോതമംഗലം ;  ആന പ്രേമികൾക്ക് പ്രിയങ്കരനായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ഓർമ്മയായി. അമ്പത് വയസ്സായിരുന്നു പ്രായം.

തൃക്കാരിയൂർ കിഴക്കേമഠം സുദർശന കുമാറിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചെരിഞ്ഞത്.

കഴിഞ്ഞ ഒന്നര വർഷക്കാലമായി പാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.

 

Continue Reading

Latest news

പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച

Published

on

By

കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പ്രണയാഭ്യ‍ർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.

പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.

അതികം വൈകാതെ മരണം സംഭവിച്ചു.

പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.

Continue Reading

Latest news

കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഫസത്തിന് സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

അതെ സമയം കള്ളക്കടൽ തെക്കൻ തമിഴ്നാട് തീരത്തും ഉച്ച തിരിഞ്ഞ് 2:30 മുതൽ രാത്രി 11:30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിൻ്റെ വേഗത സെക്കൻഡിൽ 15 സെൻ്റിമീറ്ററിനും 45 സെൻ്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാല ഉണ്ടകനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മൽസ്യ തൊഴിലാളികൾക്കും തീര ദേശത്തുള്ളവർക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രേദേശങ്ങളിൽ നിന്നും അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ മാറി താമസിക്കണം.

കടൽ ശോഭം ശക്തമകനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കെണ്ടതോടോപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഷ്ട്ടപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വികരിക്കാൻ ശ്രമിക്കുക. കടൽ വെള്ളം ഉയരുന്ന സഹജര്യത്തിൽ സ്വാന്തം സുരക്ഷയോടോപ്പം ഒപ്പമുള്ളവരുടെ സുരക്ഷക്കും അതീവ പ്രാധാന്യം നൽകണം.

ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. കടലിൽ ഇറങ്ങായിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓർമിപ്പിക്കുന്നു.

പിന്നാലെ കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെൽലോ അലെർട് നല്കയിട്ടുണ്ട്.

അടുത്ത 5 ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . മധ്യ–തെക്കൻ കേരളത്തിലാണ് കുടുതലും ഒറ്റ പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവജനം.

Continue Reading

Latest news

സാറാമ്മ കൊലക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍, മാതാവിനെ കൊന്നവര്‍ കാണമറയത്ത്,ജീവിതം ഭയപ്പാടില്‍ എന്നും വെളിപ്പെടുത്തല്‍

Published

on

By

കോതമംഗലം; ചേലാട് കള്ളാട് ചെങ്ങമനാട്ട് ഏല്യാസിന്റെ ഭാര്യ സാറമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍.സംഭവം നടന്നിട്ട് ഒന്നരമാസത്തോളം എത്തുമ്പോഴാണ് മക്കളായ എല്‍ദോസ് ,സിജ എന്നിവര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

വീട്ടില്‍ നിന്നും മുമ്പ് ഒരു തേങ്ങപോലും മോഷണം പോയിട്ടില്ല.മാതാവിനെ കൊലപ്പെടുത്തിയവര്‍ തങ്ങളുടെ ജീവനെടുക്കാനും മടിക്കില്ലന്നാണ് കരുതുന്നനത്. ഇതുമൂലം തങ്ങളും നാട്ടുകാരും വലിയ ഭയപ്പാടിലാണ് ഇപ്പോള്‍ കഴിയുന്നത്.ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇരുവരും വ്യക്തമാക്കി.

മാര്‍ച്ച് 25-ന് പകല്‍ വീട്ടില്‍ തനിച്ചായിരുന്ന സാറാമ്മയെ ഡൈനിംഗ് ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.മകന്‍ എല്‍ദോസിനൊപ്പമാണ് സാറാമ്മ കഴിഞ്ഞിരുന്നത്.ഏല്‍ദോസും ഭാര്യയും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സാറാമ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്.കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ജോലി കഴിഞ്ഞെത്തിയ എല്‍ദോസിന്റെ ഭാര്യയാണ് സാറാമ്മയെ രക്തത്തില്‍ കുളിച്ച് അനക്കമറ്റനിലയില്‍ ആദ്യം കാണുന്നത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും വിരലടയാണ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷക സംഘം ഇതുവരെ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലന്നാണ് സൂചന.സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ടവര്‍ ലൊക്കേഷന്‍ നേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് ഇതുസംബബന്ധിച്ച് കോതമംഗലം പോലീസിന്റെ പ്രതികരണം.

 

Continue Reading

Trending

error: