M4 Malayalam
Connect with us

Latest news

വിഷം കഴിച്ച മകനെ രക്ഷിയ്ക്കണമെന്ന് ആവശ്യം,പോലീസിന്റെ അതിവേഗ ഇടപെടൽ ഫലം കണ്ടു, 22 കാരന് ജീവൻ തിരച്ചുകിട്ടി, സന്തോഷം പങ്കിട്ട് കുടുംബം

Published

on

അടിമാലി;വിഷം കഴിച്ച് മലമുകളിൽ അവശനിലയിൽ കിടന്നിരുന്നു യുവാവിനെ കണ്ടെത്തി,ദുർഘട പാതയിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു.അടിമാലി പോലീസിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.

ആയിരം ഏക്കർ സ്വദേശീയായ 22 കരാന്റെ ജീവനാണ് പോലീസിന്റെ സമയോജിത ഇടപെടൽ മൂലം രക്ഷപെട്ടത്.അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രഥമീക ചികത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രയിലേയ്ക്ക്് മാറ്റിയ യുവാവ് അപകടനില തരണം ചെയ്തതായിട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ആയിരം ഏക്കർ സ്വദേശിയും മകനും അടിമാലി പോലീസ് സ്‌റ്റേഷനിൽ എത്തി സഹായം തേടുകയായിരുന്നു.മൂത്തമകൻ 4 മണിയോടെ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയെന്നും ആറുമണിയോടടുത്ത് മൊബൈലിൽ വിളിച്ചപ്പോൾ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചെന്നും എവിടെയാണ് ചോദിച്ചിട്ട് പ്രതികരിച്ചില്ലന്നും പിതാവ് വെളിപ്പെടുത്തുകയായിരുന്നു.

അന്വേഷണം എവിടെ തുടങ്ങണമെന്ന് എത്തുംപിടിയുമില്ലാതിരുന്ന സമയത്താണ് 6 മണിയോടുത്ത് യുവാവ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച് വീഡിയോ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

നാടിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറയുന്ന വീഡിയോയിരുന്നു അത്.ലോകത്ത് മറ്റെവിടെക്കാളും തനിക്ക് സന്തോഷം നൽകുന്നത് സ്വന്തം നാടാണെന്നും അതുകൊണ്ടാണ് പ്രൊഫൈലുകളിൽ നാടിന്റെ പേരുകൂടി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മറ്റും യുവാവ് വിഷമത്തോടെ വിഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ നന്നായി കാറ്റുള്ള പ്രദേശത്തുനിന്നാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി.തുടർന്ന് ഒരുനിമഷം പോലും പഴാക്കാതെ ലക്ഷമി എസ്‌റ്റേറ്റിലെ മലമുകളിലേയ്ക്ക് പോലീസ് വാഹനം പുറപ്പെട്ടു.

സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്താനായില്ല.ഇതോടെ ദൗത്യസംഘം അൽപ്പം നിരാശയിലായി.കൂമ്പൻപാറയ്ക്കടുത്തുള്ള പെട്ടിമുടി വ്യൂപോയിന്റും സമാന സാഹചര്യമുള്ള പ്രദേശമാണെന്ന വിലയിരുത്തലിൽ,തിരച്ചിൽ അവിടേയ്ക്കും വ്യാപിപ്പിക്കാൻ പോലീസ് സംഘം തീരുമാനിച്ചു.

വാഹനം എത്തുന്ന സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററീലേറെ ദുർഘടപാത താണ്ടി വേണം മലമുകളിൽ എത്താൻ എന്നതായിരുന്നു ഇവിടെ പോലീസ് സംഘത്തെ കാത്തിരുന്ന പ്രധാന വെല്ലുവിളി.

സഹായത്തിനായി യുവാവിന്റെ അയൽവാസികളിൽ ചിലരും പോലീസിനൊപ്പം എത്തിയിരുന്നു.ഇതിനടയിൽ യുവാവിന്റെ സഹോദരനും സുഹൃത്തും ബൈക്കിൽ ചുറ്റിക്കറങ്ങി മറ്റൊരുവഴിക്കും അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

വ്യൂപോയിന്റിന് താഴെ വാഹനം എത്തിയപ്പോൾ തന്നെ പാതയോരത്ത് ഒരു ബൈക്ക് ഇരിക്കുന്നതായി പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.ഇതോടെ യുവാവ് മലമുകളിൽ ഉണ്ടാവാമെന്ന് പോലീസ് സംഘം ഏറെക്കുറെ ഉറപ്പിച്ചു.പിന്നാലെ ഓടിയും നടന്നുമൊക്കെ പരമാവധി വേഗത്തിൽ പോലീസ് സംഘവും കൂടെയുണ്ടായിരുന്നവരും മലയുടെ മുകളിലെത്തി.

മലമുകളിൽ നടത്തിയ തിരച്ചിലിൽ അവശനിലയിൽ യുവാവിനെ കണ്ടെത്തി.തുടർന്ന് പോലീസുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചുമന്ന് ,ഏറെ ക്ലേശപ്പെട്ട് വാഹനം കിടക്കുന്ന പ്രദേശത്ത് എത്തിയ്ക്കുകയും രാത്രി 9.30 തിനോടടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കുകയുമായിരുന്നു.

വ്യത്യസ്തവും ആകർഷകവുമായ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള യുവാവ് ഇതിനകം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.ഇതുവഴി പോലീസുകാരിൽ ചിലർക്കും യുവാവിനെ മുൻപരിചയം ഉണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ ജോലിസ്ഥലത്ത് വച്ച് സ്ഥലവാസികളായ ചിലർ നിരന്തം ഭീഷിണിപ്പെടുത്തിയിരുന്നെന്നും ഇതെത്തുടർന്നുള്ള മാനസീക പീഡനം താങ്ങനാവാതെയാണ് യുവാവ് വിഷം കഴിച്ചതെന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

സി ഐ ക്ലീറ്റസ് കെ ജോസ്, എസ് ഐ മാരായ ജൂഡി റ്റി പി ,എസ് സി പി ഒ അജിത്,സിപിഒ ദീപു എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.

 

Latest news

നടി കനകലത അന്തരിച്ചു

Published

on

By

തിരുവനന്തപുരം ; പ്രിയം, ആദ്യത്തെ കണ്‍മണി അടക്കം നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്.

കുറച്ച്‌ വർഷമായി മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ കനകലത ചികിത്സയിലായിരുന്നു.കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു

Continue Reading

Latest news

3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Published

on

By

മൂവാറ്റുപുഴ: ധരിച്ചിരുന്ന മൂന്ന് പവന്‍റെ സ്വര്‍ണമാല സ്വന്തമാക്കാൻ മകൻ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് സ്വന്തം മകൻ്റെ കൈയ്യാൽ കൊല്ലപ്പെട്ടത്. കേസില്‍ കൗസല്യയുടെ രണ്ടാമത്തെ മകൻ ജിജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ
കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജിജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.
കൗസല്യയെ പരിശോധിച്ച  ഡോക്ടർ വെളി പ്പെടുത്തിയ വിവരങ്ങളാണ് ആരും കൊല പുറത്തറിയാൻ കാരണം . കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണത്തിൽ സംശയമുണ്ടെന്ന്
ഡോക്ടർ മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പർ വിവരം പോലീസിന് കൈമാറി.
രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇവരെ  വിശദമായി ചോദ്യം ചെയ്യുന്നതിനിടെ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.
വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി. തെളിവെടുപ്പ് നടത്തുന്നതിനായി ജിജോയെ എത്തിച്ചപ്പോൾ കൂടി നിന്നവർ
രോക്ഷാകുലരായി.
ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു പെറ്റമ്മയെ  കൊന്ന തെന്ന് ജിജോ   പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.
കൗസല്യയുടെ മൃതദേഹം നാളെ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
Continue Reading

Latest news

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

Published

on

By

തിരുവനന്തപുരം ; ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981ല്‍ പുറത്തിറങ്ങിയ ആംബല്‍പ്പൂവാണ് ആദ്യ ചിത്രം. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ശ്രദ്ധേമായ മറ്റ് സിനിമകള്‍. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു. എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.

Continue Reading

Latest news

അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും ; ക്ഷീര കർഷകർ ശ്രെദ്ധിക്കേണ്ടത്

Published

on

By

ഇടുക്കി ; അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .

സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  •  ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
  •  ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  •  പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
  •  വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
  •  ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
  •  വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
  •  വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
  •  കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
  •  മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
  •  ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
  •  എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
  •  തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
  •  തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
  •  വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  • ? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
Continue Reading

Latest news

മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി വിജിലൻസ് കോടതി

Published

on

By

തിരുവനന്തപുരം ; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക്  സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ കുഴല്‍നാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

Continue Reading

Trending

error: