M4 Malayalam
Connect with us

News

ചെരിപ്പുവാങ്ങൽ ; കേസിൽക്കുടുങ്ങിയ വ്യാപാരി സഹോദരമന്മാരിൽ അനുജൻ അകത്ത്,ജേഷ്ഠന് ജാമ്യം

Published

on

കോതമംഗലം; സ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്കുചെയ്തതിനെത്തുടർന്ന് ചോദ്യം ചെയ്യലും മർദ്ദനവും.യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റുചെയ്ത വ്യാപാരി സഹോദരമന്മാരിൽ അനുജൻ ജയിലിൽ.ജേഷ്ഠന് ജാമ്യം.
നേര്യമംഗലം ചാലിൽ ഫുട് വെയേഴ്‌സ് ഉടമ ജയൻ എന്ന് അറിയിപ്പെടുന്ന മാത്യൂസ്(49)സമീപത്തെ ചിമ സ്റ്റോഴ്‌സ് ഉടമയും ഇയാളുടെ സഹോദരനുമായ വർഗീസ് (53 ) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഊന്നുകൽ പോലീസ് അറസ്റ്റുചെയ്തതിരുന്നത്.ഇവരിൽ വറുഗീസിന് കോടതി ജാമ്യം നൽകി.
ദമ്പതികളിൽ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരുന്നത്.തന്നെയും കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രിയെയും രണ്ടരവയസുള്ള കൈക്കുഞ്ഞിനെയും മർദ്ദിച്ചെന്നും മാനഹാനി വരുത്തുന്ന നിലയിൽ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് യുവതിയുടെ പരാതിയിലെ പ്രാധന പരാമർശം.
തൃക്കാരിയൂർ സ്വദേശിയായ അക്കൗണ്ടന്റും ഭാര്യയും ഇവരുടെ കുഞ്ഞും ബന്ധുവുമാണ് ആക്രമിയ്ക്കുപ്പെട്ടത്.ആക്രമികളിൽ ഒരാൾ തന്നെ കാറിന്റെ ഡോറിനിട
യിൽ അമർത്തിപ്പിച്ച് ശ്വാസം മുട്ടിച്ചെന്നും ഇതിനിടയിൽ മറ്റെയാൾ മറ്റുള്ളവരെ ആക്രമിച്ച് നിലത്തിട്ട് ചവിട്ടിയെന്നുമാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ.
സ്ത്രിയെ പരസ്യമായി അപമാനിയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിയ്ക്കുക,കുട്ടികളെ ആക്രമിയ്ക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നത്.
ചെരിപ്പുവാങ്ങുന്നതിനായി നേര്യമംഗലത്ത് ജയന്റെ കടയിൽ കയറിയിരുന്നെന്നും ഇഷ്ടപ്പെട്ടത് ലഭിച്ചില്ലന്നും തുടർന്ന് സമീപത്തെ കടയിൽ നിന്നും ചെരുപ്പ് വാങ്ങിയെന്നും ഇതിന്റെ ദേഷ്യത്തിൽ ജയനും സഹോദരനും തങ്ങളെ ആക്രമിയ്ക്കുകയായിരുന്നെന്നുമാണ് കുടുംബം പോലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

Latest news

മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പത്മജ

Published

on

By

തൃശൂർ ;  കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പത്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു  പത്മജയുടെ പ്രതികരണം.

തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു.

പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പത്മജ പറഞ്ഞു.

ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ്‌ വിട്ടതെന്നും  പത്മജ. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്.

ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും തന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും  അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പത്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്.

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

Continue Reading

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Latest news

വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ

Published

on

By

ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.

ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Continue Reading

Latest news

അബുദാബിയിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദ്ദേഹം കെട്ടിടത്തിനുള്ളിൽ കണ്ടെത്തി

Published

on

By

അബുദാബി:അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാർച്ച് 31ന് കാണാതായ തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിൻ്റെ(28) മൃതദ്ദേഹമാണ് മുസഫ സായിദ് സിറ്റിയിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ  കണ്ടെത്തിയത്.

എംകോം ബിരുദധാരിയായ ഷെമീൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കാണാതായ ദിവസം ജോലി കഴിഞ്ഞ് ഷെമീൽ തിരികെ എത്തിയില്ല.

തുടർന്ന് സംശയം തോന്നിയ കൂടെ താമസിക്കുന്നവര്‍ റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.

കൂടാതെ,  മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു.കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Continue Reading

Latest news

ചെറുവട്ടൂർ ഹയർസെക്കൻ്ററി സ്കൂളിൽ ഫുട്ബോൾ കോച്ചിംങ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടുനിന്ന ഫുട്ബോൾ കോച്ചിംങ് ക്യാമ്പ് നടത്തി.

ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.

ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിംങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.


മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ് ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.

പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.

Continue Reading

Trending

error: