M4 Malayalam
Connect with us

Latest news

കൗണ്ടർ വെയിറ്റും ഷട്ടറും കാണാനില്ല, പറമ്പിക്കുളം ഡാമിൽ നിന്നും നീരൊഴുക്ക് ശക്തം;21 കൂടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Published

on

പാലക്കാട്;പറമ്പിക്കുളം ഡാമിന്റെ തകർന്ന ഷട്ടർ പുനസ്ഥാപിച്ച് ,നീരൊഴുക്കുനിയന്ത്രിക്കാൻ 10 ദിവസമെങ്കിലും വേണ്ടിവരുമെന്ന്് തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈ മുരുകൻ.ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കെവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ് തകരാനുള്ള കാരണം. അഞ്ചര5.5 ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയിട്ടുണ്ടെന്നാണ് കണക്ക്.

നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഷട്ടർ പുനസ്ഥാപിച്ച് ജലമൊഴുക്ക് നിയന്ത്രിക്കാനാകൂ എന്നതാണ് നിലവിലെ സ്ഥിതി.ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് ഡാമിന്റെ 3 ഷട്ടറുകളിൽ നടുവിലത്തെ ഷട്ടർ തകർന്നത്.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ഷട്ടറിൽനിന്നു വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോൾ പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു.

വിവരം പുറത്തുവന്നയുടൻ പറമ്പിക്കുളം ഫോറസ്റ്റ് റെയിഞ്ചിലെ ആദിവാസി മേഖലയിൽനിന്നുള്ള 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.ഷട്ടറും കൗണ്ടർ വെയിറ്റും കുത്തൊഴുക്കിൽപ്പെട്ട് കാണാതായതായിട്ടാണ് സൂചന.

തുടർച്ചയായി 20,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്.ഇതിനെത്തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം ഇന്നലെ പരമാവധി ജലനിരപ്പിലെത്തിയിരുന്നു.

തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാരും സ്ഥിതിഗതികൾ നീരീക്ഷിച്ചുവരുന്നു.തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചിട്ടുണ്ട്.

മുതലമടയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്‌നാടിനാണ്.ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുൻപ് മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ തുറന്നിരുന്നു. 1,825 അടിയാണ് ഡാമിന്റെ സംഭരണശേഷി.

 

 

Latest news

3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Published

on

By

മൂവാറ്റുപുഴ: ധരിച്ചിരുന്ന മൂന്ന് പവന്‍റെ സ്വര്‍ണമാല സ്വന്തമാക്കാൻ മകൻ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് സ്വന്തം മകൻ്റെ കൈയ്യാൽ കൊല്ലപ്പെട്ടത്. കേസില്‍ കൗസല്യയുടെ രണ്ടാമത്തെ മകൻ ജിജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ
കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജിജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.
കൗസല്യയെ പരിശോധിച്ച  ഡോക്ടർ വെളി പ്പെടുത്തിയ വിവരങ്ങളാണ് ആരും കൊല പുറത്തറിയാൻ കാരണം . കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണത്തിൽ സംശയമുണ്ടെന്ന്
ഡോക്ടർ മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പർ വിവരം പോലീസിന് കൈമാറി.
രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇവരെ  വിശദമായി ചോദ്യം ചെയ്യുന്നതിനിടെ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.
വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി. തെളിവെടുപ്പ് നടത്തുന്നതിനായി ജിജോയെ എത്തിച്ചപ്പോൾ കൂടി നിന്നവർ
രോക്ഷാകുലരായി.
ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു പെറ്റമ്മയെ  കൊന്ന തെന്ന് ജിജോ   പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.
കൗസല്യയുടെ മൃതദേഹം നാളെ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
Continue Reading

Latest news

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

Published

on

By

തിരുവനന്തപുരം ; ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981ല്‍ പുറത്തിറങ്ങിയ ആംബല്‍പ്പൂവാണ് ആദ്യ ചിത്രം. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ശ്രദ്ധേമായ മറ്റ് സിനിമകള്‍. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു. എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.

Continue Reading

Latest news

അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും ; ക്ഷീര കർഷകർ ശ്രെദ്ധിക്കേണ്ടത്

Published

on

By

ഇടുക്കി ; അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .

സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  •  ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
  •  ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  •  പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
  •  വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
  •  ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
  •  വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
  •  വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
  •  കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
  •  മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
  •  ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
  •  എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
  •  തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
  •  തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
  •  വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  • ? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
Continue Reading

Latest news

മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി വിജിലൻസ് കോടതി

Published

on

By

തിരുവനന്തപുരം ; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക്  സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ കുഴല്‍നാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

Continue Reading

Latest news

ഐസിഎസ്‌ഇ 10, +2 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

By

ന്യൂ ഡൽഹി ; ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

പരീക്ഷാഫലം അറിയാൻ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പരിശോധികേണ്ടതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.

2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.

Continue Reading

Trending

error: