M4 Malayalam
Connect with us

Local News

മൂവാറ്റുപുഴ വാഴക്കുളം സ്റ്റേഷനിലെ സി ഐയെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

on

മൂവാറ്റുപുഴ:വാഴക്കുളം സി ഐ രാജേഷ് മേനോനെ( 48)ക്വട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10.30 തോടെയാണ് വിവരം പുറത്തറിയുന്നത്.

വരിക്കോലി താഴത്തുംതറയിൽ കുടുംബാംഗമാണ്.കുടുംബപ്രശനങ്ങളാണ് മരണത്തിന് കാരണമെന്നാണ് സൂചന.ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഫോറൻസിക് വിദഗ്ധരുടെ പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിയ്ക്കും.
സി ഐ ഈ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരുമാസം പോലും ആയിട്ടില്ല.

 

Local News

69 പവൻ സ്വർണ്ണം കവർന്ന പ്രതികൾ അറസ്റ്റിൽ

Published

on

By

കൊടുങ്ങല്ലൂർ ; പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ 2 പേർ അറസ്റ്റിൽ. എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 47 പവനോളം സ്വർണ്ണാഭരണം പോലീസ് കണ്ടെടുത്തു.

സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്. മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണ്ണം കവർന്ന് കടന്നുകളയുകയായിരുന്നു. അന്ന് രാത്രി തന്നെ മറ്റൊരു വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞത്.

പോലീസ് ലോഡ്ജ് വളഞ്ഞ് പിടികൂടുകയായിരുന്നു. മോഷണത്തിനായി എത്തിച്ചേർന്ന സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 കേസ്സുകളുണ്ട്. റൂറൽ ജില്ലയിൽ മാത്രം 10 കേസ്സുകൾ നിലവിൽ ഉണ്ട്. നിസാറിനെതിരെ 4 കേസുകളുണ്ട്.

പ്രതികൾക്കെതിരെ കൂടുതൽ കേസ്സുകൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. അന്വേഷണ സംഘത്തിൽ ഡി.വൈ എസ്.പി വി. എ നിഷാദ് മോൻ, ഇൻസ്പെക്ടർ അബ്ബാസ് അലി.എം, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീദേവി കെ.എസ്, രാജേഷ് കെ.കെ, ജി.ശശിധരൻ (രാമമംഗലം), അസി.സബ്ബ് ഇൻസ്പെക്ടർമാരായ ബിജു ജോൺ, സുരേഷ് കുമാർ.കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, അഖിൽ.പി.ആർ, കെ.ജി.ജോസഫ് (നോർത്ത് പറവൂർ) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്നിട്ടുകൂടി 5 ദിവസത്തിനുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടാൻ കഴിഞ്ഞത് പോലീസിൻ്റെ അന്വേഷണമികവാണ്. പ്രതികളുമായി പോലീസ് കൊടുങ്ങല്ലൂരിൽ തെളിവെടുപ്പ് നടത്തി . ഫിങ്കർപ്രിൻ്റ ഫോറൻസിക്, സൈബർ സെൽ, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു.

Continue Reading

Local News

മുവാറ്റുപുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

Published

on

By

മുവാറ്റുപുഴ ; ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയിൽ വീട്ടിൽ ജോസഫ് (84 ) നെയാണ് മൂവാറ്റുപുഴ പോലീസ് അറസറ്റ് ചെയ്തത്.ഭാര്യ കിടപ്പു രോഗിയായതിലുള്ള ദേഷ്യം നിമിത്തമാണ് കൊലപ്പെടുത്തിയത്.

കത്തികൊണ്ട് കഴുത്തറത്താണ് കൊല ചെയ്തത്. ഇൻസ്പെക്ടർ ബി.കെ അരുൺ , എസ്.ഐ മാരായ വിഷ്ണു രാജു , ദിലീപ് കുമാർ , എം.എം ഉബൈസ്, സീനിയർ സി പി ഒ മാരായ പി.എ ഷിബു, ധനേഷ് ബി നായർ ,ഷക്കീർ , ഷിഹാബ്, അജിംസ്, കെ.കെ അനിമോൾ , ദിലീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്

Continue Reading

Latest news

ചെറുവട്ടൂർ ഹയർസെക്കൻ്ററി സ്കൂളിൽ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായിട്ടാണ് ഒരാഴ്ച നീണ്ടുനിന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പ് നടത്തി.

ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.

ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിങ്ങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.


മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ്
ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.

പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.

Continue Reading

Latest news

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ കടന്നു; നീന്തലില്‍ മൂന്നാം ക്ലാസുകാരന്‍ ആരണ്‍ രോഹിത്ത് സ്വന്തമാക്കിയത് ആപൂര്‍വ്വ നേട്ടം

Published

on

By

പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം;സാഹസീക നീന്തലില്‍ ആപൂര്‍വ്വ നേട്ടം സ്വന്തമാക്കി 9 വയസ്സുകാരന്‍.

കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനില്‍ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും,കോതമംഗലം ഗ്രീന്‍വാലി സ്്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ആരണ്‍ രോഹിത്ത് പ്രകാശാണ് കൈയ്യും കാലും ബന്ധിച്ച് നാലര കീലോമീറ്റര്‍ നീന്തി നാടിന് അഭിമാനമായി മാറിയിട്ടുള്ളത്.

ഒരു മണിക്കൂര്‍ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് വേമ്പനാട്ട് കായല്‍ നീന്തിക്കടന്നാണ് ആരണ്‍ രോഹിത്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ആരണ്‍ രോഹിത്ത് നീന്തിയത്.കൈയ്യും കാലും ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരണ്‍ രോഹിത്ത് പ്രകാശ്.

ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലെ ബിജു തങ്കപ്പന്‍ ആണ് പരിശീലനം നല്‍കിയത്. ചേര്‍ത്തല തവണക്കടവില്‍ രാവിലെ 8.30-ന് കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നീന്തല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ ഹരിക്കുട്ടന്‍ ആദ്ധ്യക്ഷത വഹിച്ചു.

ക്ലബ്ബ് സെക്രട്ടറി അന്‍സല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവരുള്‍പ്പെടെ വിശിശിഷ്ട വ്യക്തികള്‍ എത്തിയിരുന്നു.

നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആരണ്‍ രോഹിത്തിനെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.തുടര്‍ന്ന് കൈകാലുകളിലെ ബന്ധനം കോതമംഗലം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അഴിച്ചു മാറ്റി .

അനുമോദന സമ്മേളനം ആന്റിണി ജോണ്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.വൈക്കം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ പ്രീത രാജേഷ് ആദ്ധ്യക്ഷത വഹിച്ചു.

വൈക്കം മുനിസ്സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി റ്റി സുഭാഷ്, വൈക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ റ്റി ഷാജികുമാര്‍, സി എന്‍ പ്രതീപ് , പ്രോഗ്രം ക്രോഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവര്‍ സംസാരിച്ചു .

ഡോള്‍ഫിന്‍ ആക്വാട്ടിക്ക് ക്‌ളബിന്റെ 17-ാം മത്തെ വേള്‍ഡ് റെക്കോള്‍ഡ് ആണ് ഇത്.

 

Continue Reading

Latest news

ആഭ്യന്തര തിരക്ക് വർദ്ദിച്ചു: കൊച്ചിയിൽ നിന്നും കൂടുതൽ സർവീസുകളുമായി സിയാൽ

Published

on

By

കൊച്ചി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ  മാറ്റം വരുത്തി സിയാൽ. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൂടുതൽ പട്ടണങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്ന് ഇനി പറക്കാം.

2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്.മാർച്ച് 31 ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്.

ഇതിൽ നിന്ന് അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ മെയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി.

എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം 6 സർവീസുകൾ കൊൽക്കത്തയിലേയ്ക്ക് നടത്തുന്നു. റാഞ്ചി, ചണ്ഡിഗഡ്,വാരാണസി, റായ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസും റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വിർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബാംഗ്ലൂരിലേയ്ക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്.

ഡൽഹിയിലേയ്ക്ക് 13 ന്നും മുംബൈയിലേയ്ക്ക് 10 ഉം സർവീസുകൾ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലേയ്ക്ക് മെയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു.

കോഴിക്കോട്,കൊച്ചി,അഗത്തി,കൊച്ചി മേഖലയിൽ നടത്തുന്ന ഈ സർവീസിന് മികച്ച പ്രതികരണമാണ്.നിലവിൽ ആഴ്ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്.

ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസുകളുണ്ട്.

ബാങ്കോക്കിലേയ്ക്ക് 13 സർവീസുകൾ

കിഴക്കൻ മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ വർധനവ് പരിഗണിച്ച് ബാങ്കോക്ക്, കുലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രിമിയം എയർലൈനായ തായ് എയർവേസ് 3 സർവീസുകൾ ആരംഭിച്ചതോടെ ബാങ്കോക്കിലേയ്ക്ക് കൊച്ചിയിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 13 ആയി വർധിച്ചു.

തായ് എയർ സുവർണഭൂമി വിമാനത്താവളത്തിലേയ്ക്കും എയർ ഏഷ്യ, ലയൺ എയർ എന്നിവ ഡോൺ മുവാംഗ് വിമാനത്താവളത്തിലേയ്ക്കുമാണ് സർവീസ് നടത്തുന്നത്. സിംഗപ്പൂരിലേയ്ക്ക് 14 ഉം കുലാലംപൂരിലേയ്ക്ക് 22 ഉം സർവീസുകളായി.

ലണ്ടനിലേയ്ക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 3-ൽ നിന്ന് 4 ആയി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

സാമ്പത്തികവർഷത്തിലും 1 കോടി യാത്രക്കാർ

2023-24 സാമ്പത്തിക വർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റെക്കോർഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.

2023-24-ൽ 70,203 സർവീസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. 2023 കലണ്ടർ വർഷത്തിലും ഒരുകോടിയിലേയിലേറെപേർ സിയാലിലൂടെ യാത്രചെയ്തു.

ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൊത്തം യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തര മേഖലയിലും യാത്രചെയ്തു.

Continue Reading

Trending

error: