Connect with us

Local News

സിഐറ്റിയു യൂണിയനിൽപ്പെട്ട മാനേജരെ തല്ലിച്ചതച്ച്, ചവിട്ടിക്കൂട്ടിയത് ഡിവൈഎഫ്‌ഐ പ്രവർത്തകർ; 2 പേർ അറസ്റ്റിൽ

Published

on

മൂന്നാർ;സിഐറ്റിയു യൂണിയനിൽപ്പെട്ട ഹൈഡൽ ടൂറിസം മൂന്നാർ സർക്കിൾ മാനേജർ ജോയൽ തോമസിനെ തല്ലിച്ചതച്ച്,ചവിട്ടിക്കൂട്ടിയത് ഡിവൈഎഫ് പ്രവർത്തകർ.

ആക്രമികളിൽ രണ്ടുപേർ ഇന്നലെ സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് വിവരം പുറത്തായത്.കീഴടങ്ങിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായിട്ടാണ് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്.

പള്ളിവസൽ പവർഹൗസ് ഡിവിഷനിൽ താമസിച്ചുവരുന്ന ശ്രീകുമാർ,മൂന്നാർ മൂലക്കട സ്വദേശി തക്കുടു എന്നറിയപ്പെടുന്ന ഷാജിൻ എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയതായിട്ടാണ് മൂന്നാർ പോലീസ് വ്യക്തമാക്കുന്നത്.പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയക്കുകയായിരുന്നെന്നാണ് സൂചന.

ഇവർ ഇരുവരും മേഖലയിലെ അറിയപ്പെടുന്ന ഡിവൈഎഫഐ പ്രവർത്തകരാണ്.പോലീസുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കീഴടങ്ങലെന്നും സംഭവത്തിൽ പോലീസ് പ്രതികളോട് ഉദാരസമീപനം സ്വീകരിച്ചെന്നും ആരോപണം ശക്തമായിട്ടുണ്ട്.

തല്ലുകൊണ്ടതും തല്ലിയതും ഇടത് അനുകൂലികളായതിനാൽ നടപടികളിൽ പരാതി ഉയരാൻ സാഹചര്യമില്ലന്ന തിരിച്ചറിവിലാണ് പോലീസ് കടുത്ത നടപടിക്ക് മുതിരാതിരുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

സമാന അക്രമസംഭവങ്ങളിൽ വധശ്രമത്തിന് വരെ കേസെടുത്ത പോലീസ് ഇടപെടൽ നിരവധിയാണെന്നും രാഷ്ട്രീയ താൽപര്യത്തിന് വളംവച്ചുകൊടുക്കുന്ന തരത്തിലുള്ള ഈ കേസിലെ പോലീസ് നടപടി തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് കാരണമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ആക്രമികൾ എത്തിയ ബുള്ളറ്റും സ്‌കൂട്ടറും സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.ഈ മാസം 24-ന് വൈകിട്ട് 5.25 ഓടെയാണ് സംഭവം.

ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കയറുന്നതിനിടയിൽ ഒരാൾ തന്റെ തോളിൽ വന്ന് പിടിക്കുകയും പേര് ചോദിക്കുകയും പേര് പറഞ്ഞ ഉടൻ മുഖത്തും തലയിലും ശക്തമായി ഇടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമാണ് സംഭവത്തെക്കുറിച്ച് ജോയൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളത്.

.അക്രമണത്തിൽ പരിക്കേറ്റ ജോയൽ തോമസ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.അടുത്തിടെ പാർക്കിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനെതിരെ ഇടത് യൂണിൻ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

Local News

ലഹരി-ഗുണ്ടാമാഫിയ ആക്രമണം; താക്കീതായി സിപിഎം -ഡിവൈഎഫ്‌ഐ പ്രതിഷേധം

Published

on

By

കോതമംഗലം : ഡിവൈഎഫ്‌ഐ, എസ് എഫ് ഐ നേതാക്കളെ കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻന്റിൽ കഞ്ചാവ് മയക്കുമരുന്നുമാഫിയ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി കോതമംഗലത്ത് പ്രതിഷേധ യോഗവും പ്രകടനനവും നടത്തി.

ചെറിയപള്ളിത്താഴത്ത് നിന്നാരംഭിച്ച പ്രകടനം മുൻസിപ്പൽ ബസ് സ്റ്റാൻന്റിൽ സമാപിച്ചു.തുടർന്നുനടന്ന പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് കെ എൻ ശ്രീജിത്ത് അധ്യക്ഷനായി .സെക്രട്ടറി ജിയോ പയസ് , മനു മാത്യു, എൽദോസ് പോൾ, ടി എ ഷാഹിൻ , എൽസൺ സജി, സെയ്ദ് സാബിഖ് എന്നിവർ സംസാരിച്ചു .

സി പി എം പ്രതിഷേധിച്ചു

നഗരത്തിൽ വർദ്ധിച്ചുവരുന്ന ലഹരി- ഗുണ്ടാ മാഫിയകളുടെ ഇടപെടലുകൾക്കെതിരെ സിപിഐ എം കോതമംഗലം ടൗൺ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കോതമംഗലം മുനിസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി പി മൈതീൻ ഷാ ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് സെക്രട്ടറിമാരായ സി എസ് ജോണി, സജി മാടവന എന്നിവർ സംസാരിച്ചു.

 

Continue Reading

Local News

ഗംഗയിൽ കുളികഴിഞ്ഞെത്തി, പിന്നാലെ ശ്രീകോവിലിന് മുന്നിൽ നാവ് മുറിച്ചെടുത്ത് സമർപ്പിച്ചു; 38 കാരൻ കൃത്യം നടത്തിയത് ബ്ലേഡുകൊണ്ടെന്ന് ഭാര്യ

Published

on

By

ലഖ്നോ:ആരാധന മൂർത്തിയെ സന്തോഷിപ്പിക്കാനെന്ന പേരിൽ ഭക്തരിൽ ചിലർ കാട്ടിക്കൂട്ടുന്ന ചെയ്തികൾ അമ്പരപ്പ് അമ്പരപ്പ് ഉളവാക്കുന്നതാണ്.

നരബലിയും മൃഗബലിയും സ്വയം പീഡിപ്പിച്ചുള്ള മറ്റ് പലതരത്തിലുള്ള നീക്കങ്ങളും ഇതിനായി ഇക്കൂട്ടർ നടത്താറുണ്ട്. ഇപ്പോൾ ലഖ്നോയിൽ നിന്നും പുറത്തുവരുന്ന വാർത്ത ഇതിൽ നിന്നെല്ലാം കുറച്ച് വിഭിന്നമാണ്.

ഭക്തൻ തന്റെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെ മൂർത്തിക്ക് സമർപ്പിച്ചതായിട്ടാണ് യുപിയിലെ കൗശംബി ജില്ലയിയിൽ നിന്നും പുറത്തുവന്നിട്ടുള്ള വിവരം.

38 കാരനായ സമ്പത്ത് എന്നയാളാണ് മാ ശീതള ക്ഷേത്രത്തിൽ ശ്രീകോവിലിനുമുന്നിൽ തന്റെ നാവ് മുറിച്ചെടുത്ത് സമർപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് നൽകുന്ന വിവരം.

സമ്പത്തും ഭാര്യയും കൂടിയാണ് ക്ഷേത്രത്തിലെത്തിയത്. ഗംഗയിൽ കുളിച്ച ശേഷം ഇരുവരും പൂജകളും മറ്റും നടത്തി. ഇതിന് ശേഷം സമ്പത്ത് കൈയിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് സ്വയം നാവ് മുറിച്ചെടുത്ത് ശ്രീകോവിലിന് മുന്നിൽ വെക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

ഈ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ച് ഇയാൾ ഭാര്യയോട് പോലും ഒന്നും പറഞ്ഞിരുന്നില്ലാണ് വ്യക്തമായിട്ടുള്ളത്.ക്ഷേത്രം സന്ദർശിക്കണമെന്ന് സമ്പത്ത് വെള്ളിയാഴ്ച രാത്രിയാണ് പറഞ്ഞതെന്നും നാവ് മുറിച്ചെടുക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെനന്നാണ് ഭാര്യ ബാനു ദേവി പോലീസിനെ അറയിച്ചിട്ടുള്ളത്.

 

 

 

Continue Reading

Local News

വാഹനങ്ങൾ കൂട്ടിയിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; അപകടം നെല്ലിമറ്റം കോളനിപ്പടിയിൽ

Published

on

By

കോതമംഗലം;കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കോളനിപ്പിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു.അപകടം അരമണിക്കൂറോളം ഭാഗീകമായ ഗതാഗതതടസ്സത്തിനും കാരണമായി.

ഇന്നലെ രാവിലെ 11. മണിയോടെയായിരുന്നു വിലിയ ശബ്ദത്തോടെ വാഹനങ്ങൾ കൂട്ടിയിടിച്ചത്.മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന തേനി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച എറണാകുളം സ്വദേശിയുടെ ടാക്‌സി കാറും കോട്ടയം സ്വദേശി ഓടിച്ചിരുന്ന മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലോറോ ജീപ്പും തമ്മിലാണ് കൂട്ടിയിട്ടിച്ചത്.

ഉടൻ ഊന്നുകൽ പോലീസ് സ്ഥലത്തെത്തി,നാട്ടുകാരുടെ സഹായത്തോടെ ഇടിച്ച വാഹനങ്ങൾ തള്ളിനീക്കി ഗതാഗതം പുനസ്ഥാപിച്ചു.

 

Continue Reading

Trending

error: