M4 Malayalam
Connect with us

Health

ഈ മക്കളുടെ മാത്യസ്‌നേഹത്തിന് ബിഗ് സല്യൂട്ട്; ‘പിച്ചവയ്ക്കാൻ’ തുടങ്ങിയതിന്റെ സന്തോഷത്തിൽ 98 -കാരി കാർത്ത്യായനി

Published

on

കോതമംഗലം;അമ്മയോടുള്ള ഈ മക്കളുടെ സ്‌നേഹത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.പ്രായമായ മാതാപിതാക്കളെ വൃദ്ധസദനനങ്ങളിൽ തള്ളിയും തിരക്കുള്ള സ്ഥലങ്ങളിൽ ഉപേക്ഷിച്ചും ജീവിതം ‘ഭദ്ര’മാക്കുന്ന മക്കളുള്ള ഇക്കാലത്ത് ചലനശേശി നഷ്ടപ്പെട്ട 98 കാരിയായ അമ്മയെ എഴുന്നേറ്റുനടക്കാൻ പ്രാപ്തമാക്കിയ മക്കളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഇടപെടലിന്റെയും വിജയഗാഥയാണ് കോതമംഗലം ധർമ്മഗിരി അശുപത്രി അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.
ആശുപത്രിയിലെ ഓർത്തോ സർജ്ജൻ ഡോ: ജോർജ്ജ് മാത്യുവിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്.അപൂർവ്വ ശസ്ത്രക്രിയയിലൂടെയാണ് തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്റെ ഭാര്യ കാർത്ത്യായനി(98)യ്ക്ക്് ചലനശേഷി വീണ്ടുകിട്ടിയത്.ധർമ്മഗിരി ആശുപത്രിയ്ക്ക് ഇത് അഭിമാനനേട്ടവുമായി.
ജീവിതാന്ത്യംവരെ കിടന്നകിടപ്പിൽ കഴിയേണ്ട ദുരവസ്ഥയിൽ നിന്നാണ് കാർത്ത്യായനിക്ക് മോചനം ലഭിച്ചിരിയ്ക്കുന്നത്.അതിസങ്കീർണ്ണമായ താക്കോൽദ്വാര ശസ്ത്രക്രിയ വഴിയാണ് കാർത്ത്യായനി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുള്ളതെന്ന് ഓർത്തോ സർജ്ജൻ ഡോ: ജോർജ്ജ് മാത്യു പറയുന്നു.സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതിസങ്കീർണമായ നിരവധി ശസ്ത്രത്രിയകൾ നടത്തിയിട്ടുണ്ട്.
പ്രായംകൂടിയവരിൽ ഇത്തരം ശസ്ത്രക്രീയകൾക്ക് വിജയസാധ്യത കുറവാണെന്നാണ് മെഡിയ്ക്കൽ വിദഗ്ധരുടെ പൊതുവെയുള്ള വിലയിരുൽ.ഇക്കാര്യം ഡോക്ടർമാർ രോഗികളുമായി പങ്കിടാറുമുണ്ട്.ഈ സാഹചര്യത്തിൽ രോഗിയുടെ ഉറ്റവരിൽ ഭൂരിഭാഗവും ശസ്ത്രക്രിയ നീക്കത്തിൽ നിന്നും പിൻവലിയും.ക്രാർത്ത്യായനിയുടെ കാര്യത്തിൽ മക്കൾ വേറിട്ട നിലപാട് സ്വീകരിച്ചതാണ് രക്ഷയായത്.
ശസ്ത്രക്രിയ നടത്തിയാൽ ചലനശേഷി തിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിയ്ക്കുകയായിരുന്നു.ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.
72 പിന്നിട്ട മൂത്തമകൾ അമ്മിണി സെക്രട്ടറിയേറ്റിൽ ഫിനാൻസ് അണ്ടർ സെക്രട്ടറിയായി വിരമിച്ചയാളാണ്.രണ്ടാമത്തെ മകൻ ചന്ദ്രൻ(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകൻ ജയചന്ദ്രൻ(52) കൊച്ചി ബോൾഗാട്ടിയിൽ കെ.ടി.ഡി.സി അസിസ്റ്റൻറ് മാനേജരുമാണ്.
30 വർഷം മുൻപാണ് കാർത്ത്യായനിയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിനൊപ്പവും തുടർന്നും ചായക്കടയും കൃഷിയും മറ്റും നടത്തിയിരുന്ന കാർത്ത്യായനി വർഷങ്ങൾക്ക് മുമ്പ് വീഴ്ചയെത്തുടർന്നാണ്് കിടപ്പിലായത്.ശസ്ത്രക്രീയ നടത്തിയാൽ ചലനശേഷി തിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിയ്ക്കുകയായിരുന്നു.ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.
ചികത്സയ്ക്കുശേഷം നടന്നുതുടങ്ങിയ കാർത്ത്യയനിക്ക് ധർമ്മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പൻകുടി, ഡോ:ജോർജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്‌സ് നഴ്‌സുമാർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പും നൽകിയാണ് വീട്ടിലേയ്ക്കയച്ചത്.

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Health

നിർത്തിയിട്ട കാറിൽ മിനി ലോറിയിടിച്ച് 2 വയസ്സുകാരൻ മരിച്ചു: ഒരു കുട്ടിയടക്കം 7 പേർക്ക് പരുക്കേറ്റു

Published

on

By

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളം ദേശിയ പാതയിലുണ്ടായ അപകടത്തിൽ 2 വയസ്സുകാരന് ദാരുണാന്ത്യം. ടയർ പഞ്ചറായതിനെ തുടർന്ന് വഴിയോരത്ത് നിർത്തിയിട്ട വടകര സ്വാദേശികളുടെ കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടം.

അപകടത്തിൽ രണ്ടര വയസ്സുകാരനായ മുഹമ്മദ് ഈസയാണ് മരിച്ചത്. ഒരു കുട്ടിയടക്കം 7 പേർക്ക് പരുക്കേറ്റു.നിർത്തിയിട്ടിരുന്ന കാറിലേയ്ക്കും സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനിലേക്കും മിനി ലോറി ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.

കുട്ടിയെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള കൊയിലാണ്ടി സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ബാക്കിയുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു

Continue Reading

Health

താപനില വരും ദിവസങ്ങളിലും ഉയരും ; സംസ്ഥാനത്ത് ഇന്നലെ സൂര്യാഘാതമേറ്റ് രണ്ടു മരണം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.

കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

Health

ഇളനീർ കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം:15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ, ഫാക്ടറി പൂട്ടി അധികൃതർ

Published

on

By

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ പാക്കറ്റ് ഇളനീർ കുടിച്ചതിനെത്തുടർന്ന് 15 പേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടിയുമൾപ്പെടെ ഉള്ളവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

പ്രാദേശിക ക്ലിനിക്കുകളിൽ ചികിത്സ തേടിയ ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

പരാതിക്ക് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇളനീർന്റെ സാമ്പിളുകൾ ശേഖരിക്കുകയും ഫാക്ടറി പൂട്ടി വൃത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും.

അഡയാറിലെ ഫാക്ടറിൽ നിന്നും ഇളനീർ കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇവർ ഇത് വാങ്ങിയതെന്നും ആളുകൾ പറഞ്ഞു.3 പേർ ആശുപത്രി നിരീക്ഷണത്തിലും ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

വേനൽക്കാലത്തെ ചൂടിൽ ശീതള പാനീയങ്ങളുടെ വിൽപ്പന തകൃതിയായി നടക്കുകയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസം കൊണ്ടാണ് കൂടുതൽ പേരും ഇളനീർ വെള്ളം തിരഞ്ഞെടുക്കുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Continue Reading

Health

വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റ് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം :സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടും സംയുക്തമായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബസ്റ്റാന്‍ഡ് പരിസരത്തെ ബ്ലോക്ക് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം കെ എം അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹികളായ കെ എ നൗഷാദ്, എം യു അഷ്‌റഫ്, പി എച്ച് ഷിയാസ്, ഏരിയ ഭാരവാഹികളായ ജോഷി അറയ്ക്കല്‍, ശാലിനി കെ വി , സി ഇ നാസര്‍, അബ്ദുല്‍ കരീം,തമ്പി നാഷണല്‍ ,ബിനുരാജ്,മിനി മോനപ്പന്‍ , പത്മ മനോജ്തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സജി മാടവന സ്വാഗതവും കമ്മിറ്റി അംഗം സ്വപ്ന ടിന്റു നന്ദിയും പറഞ്ഞു.കോതമംഗലം ടൗണിലെ വ്യാപാര മേഖലയിലെ ജീവനക്കാരടക്കം നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

 

Continue Reading

Trending

error: