M4 Malayalam
Connect with us

News

മിനിമാസ്റ്റ് ലൈറ്റ് മിഴിതുറന്നു ; ആഹ്‌ളാദം പങ്കിട്ട് നാട്ടുകാർ

Published

on

കോതമംഗലം:എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പിണ്ടിമന പഞ്ചായത്തിലെ അയിരൂർ പാടം പുലിമല ചർച്ച് ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജസ്സി സാജു ,വൈസ് പ്രസിഡന്റ ജയ്‌സൺ ദാനിയേൽ ,,പഞ്ചായത്ത് മെമ്പർമാരായ മേരീ പീറ്റർ ,എസ് എം അലിയാർ ,വിത്സൺ ജോൺ , ലതാ ഷാജി ,ടി.കെ കുമാരി എ.യു സിദ്ദീഖ് ,ഗോഗുൽ ശാന്തൻ ,എം എ അൻഷാദ് ,കെ.എം അസീസ് ,ജോൺസൺ ഇല്ലിപ്പറമ്പിൽ എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.

1 / 1

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ‘കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം’:സംഭവം പുലർച്ചെ അത്യാഹിത വിഭാഗത്തിൽ

Published

on

By

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാതിൽ കടന്ന് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം. ഇന്നലെ പുലർച്ചെ 3 മണിക്കാണ് സംഭവം.

ഇസിജി മുറിക്ക് സമീപം രോഗികളെ കിടത്താനുള്ള സ്ട്രെക്ചറിനും വീൽചെയറിനും ഇടയിലൂടെ ഓടിയ പന്നി പരിഭ്രാന്തി പരത്തി.മുന്നിലെ ഭിത്തിയിൽ ഇടിച്ച് വീണ പന്നി പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു.

ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച് വീണങ്കിലും തിരികെയെത്തി എ‍യ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടത് ഭാഗത്തുകൂടി ഓടിപോകുകയായിരുന്നു.

മുറിയുടെ വാതിൽ അടഞ്ഞ് കിടന്നതിനാൽ പന്നിക്ക് ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല.പുലർച്ചെ സമയം രോഗികൾ കുറവായിരുന്നെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സുമാരാടക്കം ആർക്ക് നേരെയും പന്നിയുടെ ആക്രമണം ഉണ്ടായില്ല.

ആശുപത്രിയിൽ ഈ സമയം ഉണ്ടായിരുന്ന അന്തേവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്.പ്രധാന വാതിൽ തുറന്ന് കിടന്നതും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാതിരുന്നതിനാലുമാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരില്ലാതെ പ്രധാന വാതിലിൽ തെരുവ് നായ കാവലിരിക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Local News

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

By

ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.

തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം

1 / 1

Continue Reading

Local News

പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി

Published

on

By

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.

തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.

2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്

1 / 1

Continue Reading

Trending

error: