Health
ഈ മക്കളുടെ മാത്യസ്നേഹത്തിന് ബിഗ് സല്യൂട്ട്; ‘പിച്ചവയ്ക്കാൻ’ തുടങ്ങിയതിന്റെ സന്തോഷത്തിൽ 98 -കാരി കാർത്ത്യായനി

കോതമംഗലം;അമ്മയോടുള്ള ഈ മക്കളുടെ സ്നേഹത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.പ്രായമായ മാതാപിതാക്കളെ വൃദ്ധസദനനങ്ങളിൽ തള്ളിയും തിരക്കുള്ള സ്ഥലങ്ങളിൽ ഉപേക്ഷിച്ചും ജീവിതം ‘ഭദ്ര’മാക്കുന്ന മക്കളുള്ള ഇക്കാലത്ത് ചലനശേശി നഷ്ടപ്പെട്ട 98 കാരിയായ അമ്മയെ എഴുന്നേറ്റുനടക്കാൻ പ്രാപ്തമാക്കിയ മക്കളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഇടപെടലിന്റെയും വിജയഗാഥയാണ് കോതമംഗലം ധർമ്മഗിരി അശുപത്രി അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.
ആശുപത്രിയിലെ ഓർത്തോ സർജ്ജൻ ഡോ: ജോർജ്ജ് മാത്യുവിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്.അപൂർവ്വ ശസ്ത്രക്രിയയിലൂടെയാണ് തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്റെ ഭാര്യ കാർത്ത്യായനി(98)യ്ക്ക്് ചലനശേഷി വീണ്ടുകിട്ടിയത്.ധർമ്മഗിരി ആശുപത്രിയ്ക്ക് ഇത് അഭിമാനനേട്ടവുമായി.
ജീവിതാന്ത്യംവരെ കിടന്നകിടപ്പിൽ കഴിയേണ്ട ദുരവസ്ഥയിൽ നിന്നാണ് കാർത്ത്യായനിക്ക് മോചനം ലഭിച്ചിരിയ്ക്കുന്നത്.അതിസങ്കീർണ്ണമായ താക്കോൽദ്വാര ശസ്ത്രക്രിയ വഴിയാണ് കാർത്ത്യായനി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുള്ളതെന്ന് ഓർത്തോ സർജ്ജൻ ഡോ: ജോർജ്ജ് മാത്യു പറയുന്നു.സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതിസങ്കീർണമായ നിരവധി ശസ്ത്രത്രിയകൾ നടത്തിയിട്ടുണ്ട്.
പ്രായംകൂടിയവരിൽ ഇത്തരം ശസ്ത്രക്രീയകൾക്ക് വിജയസാധ്യത കുറവാണെന്നാണ് മെഡിയ്ക്കൽ വിദഗ്ധരുടെ പൊതുവെയുള്ള വിലയിരുൽ.ഇക്കാര്യം ഡോക്ടർമാർ രോഗികളുമായി പങ്കിടാറുമുണ്ട്.ഈ സാഹചര്യത്തിൽ രോഗിയുടെ ഉറ്റവരിൽ ഭൂരിഭാഗവും ശസ്ത്രക്രിയ നീക്കത്തിൽ നിന്നും പിൻവലിയും.ക്രാർത്ത്യായനിയുടെ കാര്യത്തിൽ മക്കൾ വേറിട്ട നിലപാട് സ്വീകരിച്ചതാണ് രക്ഷയായത്.
ശസ്ത്രക്രിയ നടത്തിയാൽ ചലനശേഷി തിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിയ്ക്കുകയായിരുന്നു.ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.
72 പിന്നിട്ട മൂത്തമകൾ അമ്മിണി സെക്രട്ടറിയേറ്റിൽ ഫിനാൻസ് അണ്ടർ സെക്രട്ടറിയായി വിരമിച്ചയാളാണ്.രണ്ടാമത്തെ മകൻ ചന്ദ്രൻ(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകൻ ജയചന്ദ്രൻ(52) കൊച്ചി ബോൾഗാട്ടിയിൽ കെ.ടി.ഡി.സി അസിസ്റ്റൻറ് മാനേജരുമാണ്.
30 വർഷം മുൻപാണ് കാർത്ത്യായനിയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിനൊപ്പവും തുടർന്നും ചായക്കടയും കൃഷിയും മറ്റും നടത്തിയിരുന്ന കാർത്ത്യായനി വർഷങ്ങൾക്ക് മുമ്പ് വീഴ്ചയെത്തുടർന്നാണ്് കിടപ്പിലായത്.ശസ്ത്രക്രീയ നടത്തിയാൽ ചലനശേഷി തിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിയ്ക്കുകയായിരുന്നു.ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.
ചികത്സയ്ക്കുശേഷം നടന്നുതുടങ്ങിയ കാർത്ത്യയനിക്ക് ധർമ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പൻകുടി, ഡോ:ജോർജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്സ് നഴ്സുമാർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പും നൽകിയാണ് വീട്ടിലേയ്ക്കയച്ചത്.
Health
ശ്വാസമെടുക്കാൻ പാടുപെട്ട് പിതാവ്, ഓക്സിജൻ സിലണ്ടർ വിട്ടുനൽകില്ലന്ന് മകൾ; അനുനയ നീക്കം പാളി, നടപടി കടുപ്പിക്കുമെന്ന് പോലീസും

നെടുങ്കണ്ടം;ശ്വസതടസ്സമുള്ള 85 കാരനായ പിതാവിന്റെ ആവശ്യത്തിനായി സർക്കാർ ആശുപത്രയിൽ നിന്നും നൽകിയ ഓക്സിജൻ സിലണ്ടർ പിടിച്ചുവച്ച് മകൾ.പോലീസിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ഇടപെടൽ വിഫലം.പ്രശ്നം പരിഹരിക്കാൻ ഉന്നത തല നീക്കം സജീവം.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 85 വയസ്സുകാരനു വർഷങ്ങളായി ശ്വാസതടസ്സമുണ്ട്.ഇത് കണക്കിലെടുത്താണ് സർക്കാർ ആശുപത്രിയിൽനിന്നും ഇയാൾക്ക് ഓക്സിജൻ സിലണ്ടർ അനുവദിച്ച് നൽകിയിരുന്നത്.
സ്വത്ത് വീതം വച്ചതോടെ പിതാവിനെ രണ്ട് പെൺമക്കളിൽ ഒരാൾ ഏറ്റെടുത്തു.ഇവരുടെ സഹോദരിയാണ് നേരത്തെ പരിപാലിച്ചിരുന്നത.ഇവരുടെ വീട്ടിലായിരുന്നു ഓക്സിജൻ സിലണ്ടർ സൂക്ഷിച്ചിരുന്നത്.ഇത് നൽകണമെന്ന് പിതാവിനെ ഏറ്റെടുത്ത മകൾ ആവശ്യപ്പെടുകയായിരുന്നു.
ഒരു ലക്ഷത്തോളം രൂപ വില വരുന്നതാണെന്നും ഉത്തരവാദിത്വം തനിക്കാണെന്നും പറഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ പിതാവിനെ പരിച്ച മകൾ ഈ ആവശ്യം തള്ളി.ഇതോടെയാണ് പ്രശ്നം പോലീസിന്റെ മുമ്പാകെ എത്തുന്നത്.
.ഓക്സിജൻ സിലിണ്ടറിന്റെ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സന്നദ്ധത അറിയിച്ചിട്ടും വിട്ടുനൽകാൻ ഇവർ തയാറായില്ല. വിഷയം പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും ശ്രമങ്ങൾ തുടരുകയാണ്.
ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലങ്കിൽ കർശന നടപടി വേണ്ടിവരുമെന്നാണ് പോലീസ് കണക്കുകൂട്ടൽ.
Health
കോവിഡ്;രോഗ ബാധിതരുടെ എണ്ണം പെരുകി,ചികത്സ തേടുന്നവർ കുറവ്,ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് നിഗമനം

ന്യൂഡൽഹി;രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിയ്ക്കുന്നു.ഇത് കാര്യമായ ആശങ്കയ്ക്ക് വഴിവയ്ക്കുന്നില്ലന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്.ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന എന്നതാണ് ഇക്കാര്യത്തിൽ ആശ്വാസം പകരുന്ന വസ്തുത.
ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഇരട്ടിയോളം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.214 മരണവുമുണ്ട്. അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ ഒരുമിച്ച് റിപ്പോർട്ട് ചെയ്തതാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധനയ്ക്ക് കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.എന്നാൽ, ഒരാഴ്ചത്തെ കണക്കെടുത്താൽ കേസുകളിൽ 35% വർധനയുണ്ട്.ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു.
കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.യുപിയിലെ 7 ജില്ലകളിൽ മാസ്ക് വീണ്ടും കർശനമാക്കി.
ഹരിയാനയിൽ 4 ജില്ലകളിൽ മാസ്ക് നിർബന്ധമാക്കി. നേരത്തേ, നിർബന്ധിത മാസ്ക് ഉപയോഗം ഒഴിവാക്കിയ ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ നാളത്തെ യോഗത്തിൽ തുടർനടപടി തീരുമാനിക്കും.ആശങ്കപ്പെടേണ്ട സാഹചര്യം ഡൽഹിയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
എയർ ഇന്ത്യയ്ക്ക് ഹോങ്കോങ്ങിൽ വിലക്ക്
യാത്രക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് ഈ മാസം 24 വരെ വിലക്കേർപ്പെടുത്തി.കഴിഞ്ഞ ദിവസം എത്തിയ 3 യാത്രക്കാർ കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ 24 വരെ അവിടേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.മറ്റു വിമാനങ്ങളിൽ എത്തുന്നവർ 48 മണിക്കൂർ മുൻപുള്ള നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് ഹോങ്കോങ് അധികൃതർ അറിയിച്ചു. യാത്രക്കാരെ വിമാനത്താവളത്തിലും പരിശോധിക്കും.
കേരളം കണക്ക് നൽകാത്തതിൽ അതൃപ്തി അറയിച്ച് കേന്ദ്രം
പ്രതിദിന കോവിഡ് റിപ്പോർട്ടിങ്ങിൽ കേരളം ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തെഴുതി.
കഴിഞ്ഞ 5 ദിവസമായി കേരളം കോവിഡ് കണക്കുകൾ നൽകിയിട്ടില്ല. ഈ സമീപനം പ്രതിരോധത്തെ ബാധിക്കുമെന്നും പ്രതിദിന റിപ്പോർട്ടിങ്ങിൽ മുടക്കം പാടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കേരളത്തിലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് എഴുതിയ കത്തിൽ പറയുന്നത്.
Health
9 ശസ്ത്രക്രീയകളും തുടര്‍ ചികത്സകളും അഥീനയുടെ ജീവന് തുണയായില്ല;ഒന്നര വര്‍ഷത്തിനിടെ 28 കാരി താണ്ടിയത് ദുരിതപര്‍വ്വം

നെടുംകണ്ടം;നീണ്ട നാളത്തെ കാത്തിരിപ്പും പ്രതീക്ഷയും വിഫലം.സ്നേഹിച്ചവരെ സങ്കടക്കടലിലാക്കി അഥീന ജോണ്‍ യാത്രയായി ,വേദനകളില്ലാത്ത ലോകത്തേയ്ക്ക്.
28 വയസിനിടയില്‍ ഒന്നര വര്‍ഷം ആശുപത്രിയില്‍.തലയില്‍ മാത്രം അതി സങ്കീണ്ണമായിരുന്ന 9 ശസ്ത്രക്രീയകള്‍.30 റേഡിയേഷനും നടത്തി.ദിവസവും ഫിയോ തെറാപ്പിയ്ക്കും വിധേയയാക്കിയിരുന്നു.
വീല്‍ ചെറയിലും സ്ട്രച്ചറിലും ഒക്കെയായിരുന്നു മാസങ്ങളായി അഥീനയുടെ സഞ്ചാരം.3 റേഡിയേഷന് കഴിഞ്ഞതോടെ കഴുത്തിന് താഴേയ്ക്ക് തളര്‍ന്നിരുന്നു.
ഇടുക്കി നെടുംങ്കണ്ടം താന്നിക്കല്‍ സാബു ആന്റണി -ബിന്‍സി ദമ്പതികളുടെ മകളാണ് ആഥീന.ബി ടെക്കും എം ബി എ യും കഴിഞ്ഞ് കൊച്ചി അസ്റ്റര്‍ മെഡിസിറ്റിയില്‍ രണ്ടുവര്‍ഷം ജോലി ചെയതിരുന്നു.
കഴുത്തിന് കടുത്ത വേദന ആനുഭവപ്പെട്ടതോടെയാണ് ചികത്സ തേടിയത്.വേദനയ്ക്കുകാരണം ക്യാന്‍സര്‍ ആണെന്ന തിരിച്ചറിവ് വീട്ടുകാര്‍ക്കും അടുപ്പമുള്ളവര്‍ക്കും കടുത്ത മാനസീക പ്രയാസത്തിന് കാരണമായി.കൂടുതല്‍ പരിശോധനയില്‍ പിന് കഴുത്തില്‍ തലയോട്ടിയോട് ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകള്‍ ഒട്ടുമുക്കാലും ദ്രവിച്ച് പോയതായി കണ്ടെത്തി.
ബ്രെയിന്‍ സ്റ്റമ്മിനെ ബാധിക്കുന്നതും അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതുമായ ക്ലൈവല്‍ കോര്‍ഡോമ എന്ന രോഗമാണ് അഥീനയെ ബാധിച്ചിരുന്നത്.2020 മെയ്ലിലാണ് ആദ്യം ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്.ആദ്യത്തെ ഓപ്പറേഷന് മാത്രം 25 ലക്ഷത്തിലധികം രൂപ ചിലവായി.ഇനകം 8 ഓപ്പറേഷനുകള്‍ക്ക് അഥീന വീധേയയാരുന്നു.
നെടുങ്കണ്ടത്ത് ചിന്നാര്‍ കൂള്‍ബാര്‍ എന്ന പേരില്‍ സ്ഥാപനം നടത്തിവന്നിരുന്ന സാമ്പു, ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ചികത്സ നടത്തിയിരുന്നത്.ചികത്സയ്ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടതോടെ സാഹായമതി രൂപീകരിച്ച് ധനസാമാഹരണവും ആരിഭിച്ചിരുന്നു.
വീട്ടിലും സംസ്കാരം സംസ്കാര ചടങ്ങുകള്‍ നടന്ന നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാപള്ളിയിലും അഥീനക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരെത്തി.
-
News6 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News5 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News5 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news2 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news2 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News9 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News9 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News10 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ