M4 Malayalam
Connect with us

News

അച്ഛനും അമ്മയ്ക്കും കിടിലന്‍ സര്‍പ്രൈസ് ഒരുക്കി അനന്തു,വീഡിയോ കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Published

on

(വീഡിയോ കാണാം)
കോതമംഗലം;അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് ഒരുക്കി അനന്തു,വീഡിയോ കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ.

3 വര്‍ഷമായി ഒസ്‌ട്രേലിയയിലായിരുന്നു മുത്തംകുഴി പയ്യാനാല്‍ സോമന്‍-സിനു ദമ്പതികളുടെ മകന്‍ അനന്തു സോമന്‍.കഴിഞ്ഞ ദിവസം കണ്‍മുന്നിലെത്തുന്നതുവരെ സോമനും സിനുവും മകന്‍ തിരിച്ച് നാട്ടിലെത്തുന്ന വിവരം അറിഞ്ഞിരുന്നില്ല.

അപ്രതീക്ഷിതമായി മകനെ കട്ടുമുട്ടുമ്പോഴുള്ള അച്ഛന്റെയും അമ്മയുടെയും ഭാവഭേതങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്്.ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഒരു സൂചന പോലും നല്‍കാതെ അനന്തുവിനെ അച്ഛന്റെയും അമ്മയുടെയുടെയും മുന്നിലെത്തിക്കുന്നതിനും ദൃശ്യം മൊബൈല്‍ പകര്‍ത്തുന്നതിനുമെല്ലാം ചുക്കാന്‍ പിടിച്ചത് സഹോദരന്‍ അശ്വന്‍ സോമനാണ് എന്നതാണ് മറ്റൊരു കൗതുകം.

നാട്ടിലേത്ത് മടങ്ങിവരുന്ന കാര്യം അനന്തു അശ്വിനുമായി സംസാരിച്ചിരുന്നു.ഒപ്പം വരവ് രഹസ്യമായി സൂക്ഷിക്കാനും ഇരുവരും ധാരണയയി.ബാംഗ്ലൂരില്‍ പഠന ആവശ്യത്തിനായി തങ്ങിയിരുന്ന അശ്വിന്‍, ചേട്ടന്റെ വരവ് ലക്ഷ്യമിട്ടതുപോലെ സര്‍പ്രൈസില്‍ എത്തിക്കുന്നതിനുള്ള നീങ്ങളുടെ ഭാഗമായി വീട്ടിലെത്തികയായിരുന്നു.

അനന്തുവിനെ സ്വീകരിക്കാന്‍ അശ്വിന്‍ വാഹനവുമായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു.ഇരവരും കോതമംഗലത്തെത്തിയപ്പോള്‍ അച്ഛനെ വിളിച്ചു.എന്‍എന്‍ഡിപി കോതമംഗലം യൂണിയന്‍ സെക്രട്ടറികൂടിയായ സോമന്‍ വിവിധ ആവശ്യങ്ങള്‍ക്കായി മിക്കപ്പോഴും രാവിലെ വീട്ടില്‍ നിന്നറങ്ങാറുണ്ട്.

അത്യവശ്യമായി ഒരു പേപ്പറില്‍ ഒപ്പിടണമെന്നും പറഞ്ഞാണ് അശ്വിന്‍ അച്ഛനെ വിളിക്കുന്നത്.പിന്നെ ഒപ്പിടാമെന്ന് പറഞ്ഞ് സോമന്‍ ഒഴിവാകാന്‍ നോക്കിയെങ്കിലും അശ്വിന്‍ വിട്ടില്ല.എങ്കില്‍ പനങ്കരയില്‍ ഉണ്ട് ..ഇങ്ങോട്ടു വരു..എന്നായി സോമന്‍.ഉടന്‍ ഇരുവരും ചേര്‍ന്ന് പനങ്കരയില്‍ എത്തി.

വാഹനം കണ്ട് സോമന്‍ അടുത്തെത്തി,അശ്വിനോട് പേപ്പര്‍ ആവശ്യപ്പെടുമ്പോഴാണ് അപ്പുറത്തിരിയ്ക്കുന്ന അനന്തുവിനെ കാണുന്നത്.കണ്ടപാടെ അനന്തുവിനെ കെട്ടിപിടിച്ചും ഉമ്മകൊടുത്തും സോമനും അച്ഛനെ വാരിപ്പുണര്‍ന്ന് അനന്തുവും സന്തോഷം പങ്കിട്ടു.

ഈ സമയം വാഹനത്തിലിരുന്ന് ഈ അസുലഭ ദൃശ്യം പകര്‍ത്തുന്ന തിരക്കിലായിരുന്നു അശ്വിന്‍.ഇവിടെ നിന്നും അമ്മയുടെ അടുത്തേയ്ക്കായിരുന്നു യാത്ര.മുത്തംകൂഴിയില്‍ നടത്തി വന്നിരുന്ന വ്യാപാരസ്ഥാപനത്തില്‍ സാധനങ്ങള്‍ എടുത്തുകൊടുന്ന തിരക്കിലായിരുന്നു സിനു.

കടയ്ക്കുമുന്നില്‍ വാഹനം നിര്‍ത്തി അശ്വിനും ഒപ്പമുണ്ടായിരുന്നവരും ഉള്ളിലേയ്‌ക്കെത്തി,വര്‍ത്തമാനം പറഞ്ഞുതുടങ്ങിയിട്ടും സിനു പുറുകെ വന്നിരുന്ന മകനെ ശ്രദ്ധിച്ചില്ല.തൊട്ടടുത്തെത്തിയപ്പോഴാണ് അനന്തുവാണ് മുന്നിലെത്തിയതെന്ന് സിനു തിരിച്ചറിയുന്നത്.പിന്നാലെ ചിരിച്ചും കെട്ടിപ്പിടിച്ച് ,ആനന്താശ്രുക്കള്‍ പൊഴിച്ചും സിനു സന്തോഷം പങ്കിട്ടു.ഒരെ സമയം കരഞ്ഞും ചിരിച്ചും സന്തോഷം പങ്കിടുന്ന അമ്മയെ അനന്തു, കൈക്കുള്ളിലാക്കി ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നിടത്താണ് ഈ വീഡിയോ അവസാനിക്കുന്നത്.

മക്കളോടുള്ള മാതാപിതാക്കളുടെ അകമഴിഞ്ഞ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമെന്ന നിലയിലാണ് വിഡിയോ ചര്‍ച്ചചെയ്യപ്പെടുന്നത്.വീഡിയോ സോമന്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് വിവരം സുഹൃത്തുക്കളും ബന്ധുക്കളും അറിയുന്നത്.പിന്നാലെ നിരവധി പേര്‍ കുടുബാംങ്ങളെ മൊബൈലില്‍ വിളിച്ചും മെസേജുകള്‍ അയച്ചും സന്തോഷത്തില്‍ പങ്കാളികളായി.

 

1 / 1

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ‘കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം’:സംഭവം പുലർച്ചെ അത്യാഹിത വിഭാഗത്തിൽ

Published

on

By

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാതിൽ കടന്ന് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം. ഇന്നലെ പുലർച്ചെ 3 മണിക്കാണ് സംഭവം.

ഇസിജി മുറിക്ക് സമീപം രോഗികളെ കിടത്താനുള്ള സ്ട്രെക്ചറിനും വീൽചെയറിനും ഇടയിലൂടെ ഓടിയ പന്നി പരിഭ്രാന്തി പരത്തി.മുന്നിലെ ഭിത്തിയിൽ ഇടിച്ച് വീണ പന്നി പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു.

ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച് വീണങ്കിലും തിരികെയെത്തി എ‍യ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടത് ഭാഗത്തുകൂടി ഓടിപോകുകയായിരുന്നു.

മുറിയുടെ വാതിൽ അടഞ്ഞ് കിടന്നതിനാൽ പന്നിക്ക് ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല.പുലർച്ചെ സമയം രോഗികൾ കുറവായിരുന്നെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സുമാരാടക്കം ആർക്ക് നേരെയും പന്നിയുടെ ആക്രമണം ഉണ്ടായില്ല.

ആശുപത്രിയിൽ ഈ സമയം ഉണ്ടായിരുന്ന അന്തേവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്.പ്രധാന വാതിൽ തുറന്ന് കിടന്നതും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാതിരുന്നതിനാലുമാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരില്ലാതെ പ്രധാന വാതിലിൽ തെരുവ് നായ കാവലിരിക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Local News

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

By

ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.

തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം

1 / 1

Continue Reading

Local News

പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി

Published

on

By

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.

തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.

2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്

1 / 1

Continue Reading

Trending

error: