M4 Malayalam
Connect with us

News

ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്‌കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി

Published

on

ബെംഗലൂരു:കാമദാഹം തീർക്കാൻ സ്വന്തം പിതാവ് തന്നെ ഒരുമ്പെട്ടാൽ മകൾ എന്തുചെയ്യും?.ജന്മം നൽകിയവരുടെ കൈകളാൽ വീടുകളിൽ പെൺകുട്ടികൾ ലൈംഗീക പീഡനത്തിനിരയാവുന്നു എന്ന വാർത്തകൾ അനുദിനമെന്നവണ്ണം പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ ഈ ചോദ്യത്തിന്റെ പ്രസക്തി വളരെ വലുതാണ്.

പുറത്തുവന്നതിനേക്കാൾ പതിന്മടങ്ങായിരിക്കും ഇത്തരത്തിലുള്ള ചൂഷണം എന്ന കാര്യം പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള വസ്തുതയുമാണ്.ബെംഗലൂരൂവിൽ കഴിഞ്ഞ ദിവസം മുണ്ടായ ഇത്തരത്തിൽപ്പെട്ട സംഭവത്തിന്റെ പരിണിത ഫലം ആരെയും ഇരുത്തി ചിന്തിപ്പിയ്ക്കുന്നതാണ്.

തന്റെ നേരെ ലൈംഗീക അതിക്രമം നടത്തിയ പിതാവിനെ കോളേജ് വിദ്യാർത്ഥിയായിരുന്ന പതിനേഴുകാരി സഹപാഠികളായ ആൺ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.തിങ്കളാഴ്ച പുലർച്ചെ 12.30യോടെയായിരുന്നു സംഭവം.

കൊല്ലപ്പെട്ടയാൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കൊലയുടെ ആസൂത്രണം പെൺകുട്ടി നേരിട്ടായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിയ്ക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മാതാവ് വീട്ടിലില്ലാതിരുന്ന അവസരമാണ് കൃത്യം നടപ്പിലാക്കാൻ പെൺകുട്ടി തിരഞ്ഞെടുത്തത്.

മരിച്ചെന്നുറപ്പാക്കിയ ശേഷം പുലർച്ചെ 1.30 ഓടെ പെൺകുട്ടി അയൽവാസിയുടെ അടുത്തെത്തി പിതാവിനെ ചില അജ്ഞാതർ ആക്രമിച്ചതായി അറിയിക്കുകയായിരുന്നു.തുടർന്ന് ഈ വീട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പെൺകുട്ടി ആൺ സുഹൃത്തിനോട് പറഞ്ഞതണ് സംഭവത്തിലെ പ്രാധാന വഴിത്തിരിവായത്.ഇതാണ് പിന്നീട് പിതാവിന്റെ ജീവനെടുക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കാൻ പെൺകുട്ടിക്ക് പ്രചോദമായത്.

പെൺകുട്ടിയിൽ നിന്നും ആദ്യം വിവരം മനസ്സിലാക്കിയ ആൺസുഹൃത്ത് കൊല നടത്താൻ തന്റെ മൂന്നുസുഹൃത്തുക്കളെക്കൂടി കൂടെ കൂട്ടിയെന്നാണ് പോലീസ് റിപ്പോർട്ട്.ഇവർ 4 പേരും പ്രായപൂർത്തിയാവാത്തരാണെന്നാണ് ശ്രദ്ധേയം.കൊലയ്ക്കുശേഷം ഇവർ സ്ഥലംവിട്ടിരുന്നു.

ഇതിനുശേഷം ഒന്നും അറിയാത്തതുപോലെ പെൺകുട്ടി തന്റെ സഹോദരിയെ വിളിച്ചുണർത്തി പിതാവിനെ ആരോ ആക്രമിച്ചെന്ന് വെളിപ്പടുത്തി അലമുറയുമായിടുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇവരുടെ പിതാവിനെയാണ് കണ്ടത്.

പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പെൺകുട്ടിയെ വിശദമായി തന്നെ ചോദ്യംചെയ്തു. മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെ അന്വേഷണ ഉദ്യഗസ്ഥർക്ക് സംഭവത്തിന്റെ കിടപ്പുവശം ഏറെക്കുറെ മനസ്സിലായി.

ചോദ്യം ചെയ്യൽ പുരോഗമിച്ചപ്പോൾ, പൊടുന്നനെ തന്റെ നിർബന്ധത്തിന് വഴങ്ങി സുഹൃത്തുക്കൾ പിതാവിനെ കൊലപ്പെടുത്തിയതായി പെൺകുട്ടി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

പിന്നാലെ സംഭവത്തിലുൾപ്പെട്ട 4 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.കൃത്യം നടത്താൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം പെൺകുട്ടി പറയുന്നത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പെൺകുട്ടിയുടെ മാതാവ് ഇക്കാര്യം ശരിവയ്ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ലൈംഗീക അതിക്രമം നേരിട്ടതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ മെഡിയ്ക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും പോലീസ് തീരുമാനിച്ചിരുന്നു.ഇതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Latest news

മഞ്ഞപ്പിത്തം പടരുന്നു ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Published

on

By

തിരുവനന്തപുരം ;  മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മഞ്ഞപിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച്‌ മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.

മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികള്‍ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

Continue Reading

Latest news

അമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: മകൻ പോലീസ് കസ്റ്റഡിയിൽ, മർദ്ദിച്ചിരുന്നതായി നാട്ടുകാർ

Published

on

By

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മകൻ പോലീസ് കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) മരിച്ച സംഭവവുമായി ബന്ധപെട്ട് മകൻ അപ്പു എന്ന് വിളിക്കുന്ന ബിജുവിനെയാണ് (35 ) പോലീസ് കസ്റ്റഡിയിലെടുത്തത്.

സമീപവാസിയായ സ്ത്രീ വന്ന് നോക്കിയപ്പോഴാണ് ജയയെ ആനകമാറ്റ നിലയിൽ കട്ടലിൽ കണ്ടെത്തുന്നത്. ഈ സമയം ഇവരുടെ മകൻ ബിജു സമീപമുണ്ടായിരുന്നു.

തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.മകൻ ഒരു മദ്യപാനിയായിരുന്നു എന്നാണ് പ്രേദേശവാസികൾ പറയുന്നത്.

അതിനാൽ മകൻ്റെ മർദ്ദനമേറ്റാണോ ജയാ മരിച്ചത് എന്ന സംശയത്തെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടൽ ബഹളമുണ്ടാക്കുകയും ജയയെ മർദ്ദിക്കാറുണ്ടെന്നുമാണ് നാട്ടുകാരിൽ ചിലർ തന്നെ പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ മാറാനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. .

സ്ഥലത്ത് ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തൊട്ടടുത്തുള്ള മെഡിക്കൽ കൊളേജിലേക്ക് മാറ്റി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപകരുടെ അശ്രദ്ധ: വിദ്യാർഥികൾ മുങ്ങി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

Published

on

By

മലപ്പുറം: കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണന്ത്യം. സംഭവത്തിന് പിന്നാലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഫെബ്രുവരി മാസം ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് അതിദാരുണമായ രീതിയിൽ മുങ്ങി മരിച്ചത്.

വിദ്യാർത്ഥിനികളുടെ മരണത്തിൽ ക്യാമ്പിൽ ഉണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തലിൻ്റെ പിന്നാലെയാണ് പോലീസ് കേസെടുത്തത്.
നിലവിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കിയാണ് 304 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർത്ഥിനികളായിരുന്നു ഇവർ

Continue Reading

Local News

ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

Published

on

By

പെരുമ്പാവൂർ: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ . വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസനുർ ജമാൻ ഷെയ്ഖ് (32) നെയാണ് പെരുമ്പാവൂർ
എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വട്ടക്കാട്ടുപടിയിൽ നിന്നും പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
വട്ടാക്കാട്ടുപടിയിൽ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്ത്.

250, 500 ഗ്രാം പാക്കറ്റുകളിലാണ് വില്പന നടത്തിയിരുന്നത്. 500 ഗ്രാമിന് കഞ്ചാവിന് 10000 രൂപയാണ് ഈടാക്കിയിരുന്നത്. ബംഗാളിൽ നിന്ന് സുഹൃത്തുക്കൾ വഴി ഇയാൾ താമസിക്കുന്ന മുറിയിൽ എത്തിച്ച് അതിഥിത്തൊഴിലാളികൾക്കിടയിലാണ് കച്ചവടം. എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ വി.വിദ്യ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, കെ.എ അഭിലാഷ്,
ബെന്നി ഐസക് , എ.ടി ജിൻസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Continue Reading

Local News

കൊതുകുജന്യ രോഗം: കോതമംഗലം നഗരസഭ സൂചികരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Published

on

By

കോതമംഗലം: വെസ്റ്റ്നൈൽ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ പടർന്നു പിടിക്കുവാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിലുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി.

വാർഡ് കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എംബിഎംഎം നഴ്സിംഗ് വിദ്യാർത്ഥികൾ, വോളണ്ടിയർമാർ എന്നിവർ അടങ്ങിയ 50 അംഗ സംഘം 15 ദിവസംകൊണ്ട് നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളും സന്ദർശിച്ച് ഉറവിട നശീകരണവും, ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

നഗരസഭാ ചെയർമാൻ കെ കെ ടോമി ,സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാംപോൾ , കൗൺസിലർമാരായ സിബി സ്കറിയ , എൽദോസ് പോൾ എന്നിവർ പങ്കെടുത്തു.

രോഗ പ്രതിരോധ പ്രർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയർമാൻ കെ കെ ടോമി, ചെയർമാനായും, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാംപോൾ മെമ്പർ സെക്രട്ടറിയുമായി, പ്രാദേശിക പൊതുജനാരോഗ്യ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നഗരസഭയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും കൊതുകിന്റെ കൂത്താടി വളരുന്ന സാഹചര്യം കണ്ടെത്തിയാൽ കേസ് എടുക്കുമെന്നും കൂടാതെ പിഴ ഈടാക്കുമെന്നും ചെയർമാൻ അറിയിച്ചു.

Continue Reading

Trending

error: