M4 Malayalam
Connect with us

Uncategorized

ജൈവകൃഷി; കുളമാംകുഴിക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം,ഒത്തൊരുമയുടെ വിജയമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

Published

on

അടിമാലി;ആദിവാസി ഊരുകളിലെ ജൈവകൃഷിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി പഞ്ചായത്തിലെ കുളമാംകുഴി ആദിവാസികോളിനി നിവാസികള്‍

ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ് കുളമാംകുഴിക്ക് ലഭിച്ചിട്ടുള്ളത്.തികച്ചും ജൈവ രീതിയില്‍ നടന്നു വരുന്ന കൃഷിയാണ് അവാര്‍ഡിന് കുളമാംകുഴി ആദിവാസി സങ്കേതത്തെ അവാര്‍അര്‍ഹമാക്കിയത്.

കുരുമുളക്, കമുക്, ജാതി, കൊക്കോ, റബ്ബര്‍, മലയിഞ്ചി, മഞ്ഞള്‍, ഇഞ്ചി, മഞ്ഞകൂവ, വെള്ളകൂവ, മഞ്ഞക്കുവ ,ഔഷധ സസ്യങ്ങള്‍, പച്ചക്കറി, തേന്‍ തുടങ്ങി എല്ലാ കൃഷികളും ജൈവ രീതിയിലാണ് നടന്നുവരുന്നത്.കൃഷിയോടൊപ്പം
മത്സ്യകുളം, ആട്, കോഴി, കന്നുകാലി ഫാം എന്നിവയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

മുതുവാന്‍ സമുദായത്തില്‍ പെട്ട 85 കുടുംബങ്ങളിലായി 300 ളം പേരാണ് കുടിയില്‍ ഉള്ളത്. 500 ഏക്കറോളം സ്ഥലത്താണ് കൃഷി നടന്നു വരുന്നത്. കമ്പോസ്റ്റ് യൂണിറ്റ്, മഴക്കുഴി, ബണ്ട് എന്നിവ നിര്‍മിച്ച് മണ്ണൊലിപ്പ് തടയുന്ന തിനും കൃഷിക്കാവശ്യമായ വളങ്ങള്‍ നിര്‍മിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നുണ്ട്.

രോഗ-കീടബാധക ള്‍ പൊതുവേ കുറവായതിനാല്‍ ജൈവ കീടനിയന്ത്രങ്ങള്‍ കൃഷിയില്‍ നടടപ്പിലാക്കുന്നു.ചാണകവും പിണ്ണാക്കും പച്ചിലകളും സംയോജിപ്പിച്ച നിര്‍മ്മിക്കുന്ന മിശ്രിതം വളമായി ഉപയോഗിക്കുന്നു.

കാട്ടുചെടികളുടെ ചാറുചേര്‍ത്ത മിശ്രിതമാണ് കൂടുതലായി ഉപയോഗിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, കൃഷി ഓഫീസര്‍ ഇ.കെ. ഷാജി, വാര്‍ഡ് മെംബര്‍ ദീപ രാജീവ് എന്നിവരുടെ നിര്‍ദ്ദേശങ്ങളും കൃഷിക്കാര്‍ക്ക് പോത്സാഹനമാവുന്നുണ്ട്.

ജൈവകൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത് നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടവും ഇവിടുത്തെ കൃഷിക്കാര്‍ക്കുണ്ട്.കുടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവകൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അടിമാലിക്ക് വീണ്ടും അഭിമാന നേട്ടം

മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപനവും അടിമാലിക്ക് നേട്ടമായി

കാര്‍ഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷി അസിസ്റ്റന്‍മാര്‍ക്കുള്ള അവാര്‍ഡില്‍ മൂന്നാം സ്ഥാനം അടിമാലി കൃഷിഭവനിലെ അസിസ്റ്റന്റ് എന്‍ ഉമേഷിനാണ് ലഭിച്ചിട്ടുള്ളത്.

2007-ലാണ് സര്‍വ്വീസില്‍ പ്രവേസിക്കുന്നത്.വട്ടവട കൃഷിഭവനിലായിരുന്നു ആദ്യ നിയമനം. പിന്നീട് പള്ളിവാസല്‍ വെള്ളത്തൂവല്‍ മൂന്നാര്‍, ഇടമലക്കുടി, കൃഷിഭവനില്‍ സേവനമനുഷ്ഠിച്ചു.

അടിമാലി കൃഷിഭനില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്നു.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അടുക്കളത്തോട്ടങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ , സ്വയംസഹായകസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്‍ഷിക മേഖലയോട് അടുപ്പിക്കുനന്നതിനും വിവിധയിനത്തില്‍പ്പെട്ട പച്ചക്കറി-ഫല വ്യക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും ഉമേഷിന്റെ ഇടപെടല്‍ ശ്രദ്ധേയമായി.

കൂടാതെ എക്കര്‍ കണക്കിന് തരിശുഭൂമി നെല്‍പ്പാടങ്ങളാക്കുന്നതിനും യു.എന്‍ ഡി പി പോലെയുള്ള സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ പേരെ കൃഷിലേയ്ക്ക് അടുപ്പിക്കുന്നതിനും ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കാര്‍ഷിക കുടുംബത്തില്‍ ജനിച്ചത് കൊണ്ട് ചെറുപ്പത്തിലെ കൃഷിയില്‍ താല്പര്യം ഉണ്ടായിരുന്നു.പച്ചക്കറി കൃഷി മുതല്‍ സുഗന്ധവ്യഞ്ജന കൃഷിയും ആദിവാസികള്‍ക്കിടയിലെ പരമ്പരാഗത കൃഷിരീതികളും അറിയാം.ആദിവാസികുടികളിലെ പരമാവധി കോളനിവാസികളെ പങ്കാളികളാക്കുന്നതിനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.സ്‌കുള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കര്‍ഷിക ക്ലബ്ബുകളും രൂപികരിച്ചു.ഉമേഷ് പറഞ്ഞു.

അടിമാലി ചാറ്റുപ്പാറ ഉള്ളേലികുന്നേല്‍ കുഞ്ഞു നാരായണന്‍ – ജാനകി ദമ്പതികളുടെ മുന്നാമത്തെ മകനാണ് ഉമേഷ് , സഹോദരങ്ങള്‍ മനീഷ് നാരായണന്‍ (അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ) , അനു ഷൈജന്‍ (കൃഷി അസിസ്റ്റന്റ കൊന്നത്തടി കൃഷി ഭവന്‍) ഭാര്യ മോനിഷ ഉമേഷ് , മകള്‍ ഋത്വിക ഉമേഷ്

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

വീടിനു മുന്നിലെ വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ചു

Published

on

By

തിരുവനന്തപുരം ; തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ ആണ് മരിച്ചത്. 82 വയസ്സാണ്.  രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒറ്റയ്ക്കാണ് വിക്രമന്‍ താമസിച്ചിരുന്നത്. വീടിന്‍ വാതിലിന് പുറത്തേക്ക് വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. തമ്ബാനൂര്‍ ജങ്ഷനില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് അനുഭവപ്പെട്ടു.തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 52 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ; രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ രാജേഷിന് ജാമ്യം

Published

on

By

കോഴിക്കോട് ; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ രാഹുല്‍ പി. ഗോപാലിന്റെ സുഹൃത്തായ രാജേഷിന് ജാമ്യം.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ജാമ്യം അനുവദിച്ചത്. കേസിലെ നാലാം പ്രതിയാണ് രാജേഷ്.

ബെംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനിടെ, കേസ് അന്വേക്ഷിക്കുന്ന ഫറോക്ക് എ.സി.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഐപിസി 212 ആണ് പ്രതിക്കെതിരെ ചുമത്തിയത്. ജാമ്യം നല്‍കാവുന്ന കേസ് ആയിരുന്നിട്ടും 14 ദിവസം റിമാൻ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

ഇത് നിയമ വിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഹർജി ഫയല്‍ ചെയ്യുമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേഷ് വ്യക്തമാക്കി.

പാർലമെൻ്റ് പാസാക്കിയ നിയമ പ്രകാരം ഐപിസി 212 ന് ജാമ്യം നല്‍കാവുന്നതാണ്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥൻ റിമാൻഡ് ആവശ്യപ്പെട്ടത് മറ്റാരെയോ തൃപ്തിപെടുത്താനാണെന്നും അഭിഭാഷകൻ ആരോപിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത;മുൻകരുതലും ജാഗ്രതയും വേണം,സാഹചര്യം മനസിലാക്കി ക്യാമ്പിലേയ്ക്ക് മാറണമെന്നും മുഖ്യമന്ത്രി

Published

on

By

തിരുവനന്തപുരം; അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അതിനാൽ മലയോരങ്ങളിലെ താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ട്.നഗരപ്രദേശങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും, മഴ തുടർന്നാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മറ്റും സാധ്യത കൂടുതലാണ്.

സാഹചര്യങ്ങൾ വിലയിരുത്തി വേണ്ടിവന്നാൽ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം.അടച്ചുറപ്പില്ലാത്ത വീടുകളിലും, മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേകം ജാഗ്രതപാലിക്കണം.

അപകടാവസ്ഥ മുന്നിൽ കാണുന്നവർ, അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികൾ കൈക്കൊള്ളണം.അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

ആവശ്യമില്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുകയും റോഡപകടങ്ങളിൽ ജാഗ്രതപുലർത്തുകയും വേണം.ജലാശയങ്ങൾക്ക് മുകളിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണം.

വൈദ്യതി ലൈനുകൾ പൊട്ടി വീണുള്ള അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ചിറകിനടിയില്‍ തീ;എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി,യാത്രക്കാര്‍ സുരക്ഷിതര്‍

Published

on

By

ബെംഗളൂരു;ചിറകിനടിയില്‍ തീ.പറന്നുയുയര്‍ന്ന് 4 മിനിറ്റിന് ശേഷം പുണെ – ബെംഗളൂരു – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 1132 വിമാനം അടിയന്തിരമായി തിരിച്ചിറക്കി.

ഇന്നലെ രാത്രി 11 മണിയോടെ ബംഗ്ലൂരുവില്‍ ആണ് വിമാനം തിരിച്ചിറക്കിയത്. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി, വീണ്ടും പറന്നുയരുന്നതിനിടെ യാണ് വിമാനത്തിന്റെ ചിറകിനടിയില്‍ തീ കണ്ടത്.

എമര്‍ജന്‍സി വാതിലിലൂടെ ഉടന്‍ യാത്രക്കാരെ ഒഴിപ്പിച്ചു.ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരുക്കേറ്റു.പിന്നാലെ അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ലോഡ്ജിൽ അനാശാസ്യം, മാനേജരടക്കം രണ്ട് പേർ പിടിയിൽ

Published

on

By

പെരുമ്പാവൂർ ; പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ അനാശാസ്യം, മാനേജരടക്കം രണ്ട് പേർ പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം ശങ്കരം കുഴി വീട്ടിൽ ലത്തീഫ് (55), ലോഡ്ജ് മാനേജർ ആലപ്പുഴ കൊഴുവല്ലൂർ തൈവിള താഴേപ്പുര വീട്ടിൽ മനു (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതിയാണ് ഇരയായത്.

ലോഡ്ജിന്റെ റിസപ്ഷനിൽ നിന്ന് ഗർഭനിരോധന ഉറകൾ കണ്ടെടുത്തു. അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ മറ്റൊരു ലോഡ്ജിൽ നടത്തിയ പരിശോധനയിൽ മാനേജരടക്കം മൂന്നുപേർ പിടിയിലായിരുന്നു.

ഇവരെെ കോടതി റിമാന്റ് ചെയ്തിരുന്നു. എ എസ് പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം കെ രാജേഷ് , സബ് ഇൻസ്പെക്ടർ എൻ പിആൻ്റോ , അസി.സബ്. ഇൻസ്പെക്ടർമാരായ പി.എ അബ്ദുൾ മനാഫ്,സുഭാഷ് തങ്കപ്പൻ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, സി.പി. ഒ മാരായ സിബിൻ സണ്ണി, ബെന്നി ഐസക് , കെ.എഅൽഫിയ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: