M4 Malayalam
Connect with us

News

പുലിക്കുഞ്ഞിനെ കാട്ടില്‍ വിട്ടില്ല ; വനംവകുപ്പിനെതിരെ മൃഗസ്‌നേഹി സംഘടന നിയമപോരാട്ടത്തില്‍

Published

on

(വീഡിയോ കാണാം)
കൊച്ചി;പുലുക്കുട്ടിയെ കാട്ടില്‍ വിടാത്ത വനംവകുപ്പ് നടപടിയ്‌ക്കെതിരെ മൃഗസ്‌നേഹി സംഘടന നിയമപോരാട്ടത്തില്‍.അനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ ഹൈക്കോടതി വനംവകുപ്പിനോട് വിശദീകരണം തേടി. മറുപിടി സമര്‍പ്പിയ്ക്കാന്‍ വനംവകുപ്പ് ഒരാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്

പാലക്കാട് അകത്തെത്തറ പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെടുത്ത പുലിക്കുട്ടിയെ എന്തുകൊണ്ടാണ് കാട്ടിലേക്ക് അയയ്ക്കാത്തതെന്നുള്ള കോടതിയുടെ ചോദ്യത്തിന് മറുപിടി നല്‍കുന്നതിനാണ് വനംവകുപ്പ് ഒരാഴ്ചത്തെ സാവകാശം തേടിയിട്ടുള്ളത്.

പുലികുട്ടികളെ തട്ടിയെടുത്തവര്‍ക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നിയമനടപടി സ്വീകരിക്കണം എന്നും പുലിക്കുട്ടിയെ കാട്ടിലേക്ക് അയയ്ക്കണം എന്നുമായിരുന്നു സംഘടനയുടെ ഭാരവാഹികളില്‍ ഒരാളായ ഏംഗല്‍സ് നായര്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലെ മുഖ്യ ആവശ്യം.

ആള്‍പാര്‍പ്പില്ലാതെ കിടന്നിരുന്ന പഴക്കം ചെന്ന വീട്ടില്‍ പുള്ളിപ്പുലി കയറിക്കൂടിയെന്നും ഇവിടെ വച്ച് 2 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ഇതിന് ശേഷം തള്ളപ്പുലി തീറ്റതേടി പോയപ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍ ഒരു മാസം മുമ്പ് ഈ പുലിക്കുട്ടികളെ ഏടുത്തുകൊണ്ട് പോരുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കുഞ്ഞിനെത്തേടിയെത്തുന്ന തള്ളപുലിയെ വെടിവക്കാനുള്ള ശ്രമം നടത്തുന്നതായുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി കോടതിയെ സമീപിച്ചതെന്നും ഏംഗല്‍സ് നായര്‍ വെളിപ്പെടുത്തി.

തള്ളപുലിയെ പിടിക്കാന്‍ കുഞ്ഞുങ്ങളെ വച്ച് കെണി ഒരുക്കി എന്നും പുലി കെണിയില്‍ നിന്നും ഒരു കുഞ്ഞിനെ കൊണ്ടുപോയി എന്നും മറ്റും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.പിന്നാലെ കുഞ്ഞിനെ തേടി പുലി പലവട്ടം ഗ്രാമത്തില്‍ എത്തിയെന്നും ഈയവസരത്തില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചെന്നുമുള്ള പ്രചാരണണവും ഉണ്ടായി.

ഈ സാഹചര്യത്തിലാണ് തള്ളപ്പുലിയെ വെടിവയ്ക്കുന്നതിനുള്ള നീക്കം തകൃതിയായിട്ടുള്ളത്.ഈ നീക്കം ഒരു തരത്തിലും അംഗീകരിയ്ക്കാനാവില്ല.ഇതിനെതിരെയുള്ള നിയമപോരാട്ടം തുടരും .ഏംഗല്‍സ് നായര്‍ വിശദമാക്കി.

 

1 / 1

Advertisement

Latest news

സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍; മരണങ്ങളും മുന്നറിപ്പും ഭീതി പരത്തുന്നു; കൊടുംചൂടില്‍ ഗതികെട്ട് പണിയെടുക്കുന്നത് ആയിരങ്ങള്‍

Published

on

By

തിരുവനന്തപുരം;സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍.ഇന്നലെ രണ്ടുപേര്‍ മരണപ്പെട്ടത് സുര്യാഘാതത്തെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ ഉഷ്ണതരംഗം വ്യാപനം സംബന്ധിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.മരണങ്ങളും മുന്നറിപ്പും പൊതുസമൂഹത്തില്‍ വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

മുന്നറിയിപ്പിന് പുല്ല
ചൂടുകൂടുതലുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തില്‍ സൂര്യരശ്മികള്‍ ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തീകമാവുമെന്ന് കണ്ടറിയണം.സ്വകാര്യസ്ഥാപനങ്ങള്‍ പൊരിവെയിലത്തും ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സെയില്‍സ്മാന്‍മാര്‍,കളക്ഷന്‍ ഏജന്റുമാര്‍,ഭക്ഷ്യവസ്തുക്കള്‍ ഏത്തിച്ചുനല്‍കുന്ന ഏജന്‍സികളിലെ ജീവനക്കാര്‍,നിര്‍മ്മാണ കരാറുകാരുടെ കീഴിലെ ജീവനക്കാര്‍ എന്നിങ്ങിനെ വിവധ മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൊടുംചൂടിലും ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ഈ സ്ഥിതി ഒഴിവാക്കാന്‍ ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനകളും ഇടപെടലുകളും ആവശ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 

1 / 1

Continue Reading

Latest news

മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍

Published

on

By

അടിമാലി;മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം.3 പേര്‍ പിടിയില്‍.മാങ്കുളം ആനക്കുളത്ത് ഇന്നലെ വൈകിട്ട് 5.30 തോടെയായിരുന്നു സംഭവം.

മാങ്കുളം ആനക്കുളം നെല്ലിമലയില്‍ ദേവസ്യ(61)ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോയി(27),മുകളേല്‍ സനീഷ് (23)എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യു(50)യെയാണ് ഇവര്‍ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.അറസ്റ്റിലായവര്‍ ബൈക്ക് വട്ടംവച്ച് ഷാജയുടെ ഓട്ടോ തടഞ്ഞുനിര്‍ത്തിയ ശേഷം വലിച്ചിറക്കി ആക്രമിയ്ക്കുകയായിരുന്നു.

അക്രമി സംഘത്തിലെ ജസ്റ്റിന്‍ വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം മകന്‍ അഭിജിത്ത് ഷാജി തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപെട്ടതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.അഭിജിത്തിന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്.ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടി.

ജസ്റ്റിനും സനീഷും ഇന്നലെ തന്നെ പോലീസ് പിടിയിലായിരുന്നു.ദേവസ്യയെ ഇന്ന് പുലര്‍ച്ചെ ഒളിയിടത്തില്‍ നിന്നും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടകാരികളായ അക്രമികളെ പോലീസ് ബലംപ്രയോഗിച്ചാണ് കീഴടക്കിയത്.ഇവരില്‍ കൂടുതല്‍ അപകടകാരി ദേവസ്യ ആയിരുന്നെന്നാണ് സൂചന.ഇയാള്‍ തോര്‍ത്തില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് എതിരാളിയെ പരിക്കേല്‍പ്പിക്കുന്നതില്‍ വിരുതനാണെന്നാണ് പോലീസ് പങ്കുവയ്ക്കുന്ന വിവരം.

ഈ സംഭവത്തില്‍ പിടിയിലായവരില്‍ ദേവസ്യ ഒഴികെയുള്ളവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്നും പോലീസ് അറയിച്ചു.

ചെറായിയില്‍നിന്ന് മാങ്കുളം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്കുനേരേയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെ ത്തിയ സംഘം ആനക്കുളം ചെക്ക്ഡാമിന് സമീപത്ത് സ്ത്രീകള്‍ ഉള്‍ പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്കുനേരേ അസഭ്യവര്‍ഷം നടത്തിയശേഷം ആക്രമിക്കുകയായിരുന്നു.

സഞ്ചാരികള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ന് സനീഷും ജസ്റ്റിനും പിടിയിലായത്.ഈ സംഭവത്തില്‍ വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്നും രക്ഷിയ്ക്കാന്‍ ഇന്നലത്തെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഷാജി ഇടപെട്ടിരുന്നു.ഇതാണ് ഇപ്പോഴത്തെ ആക്രണത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ആനക്കുളത്ത് മദ്യപ സംഘത്തിന്റെ ശല്യം മൂലം വിദേശിയര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ബുദ്ധുമുട്ടുകള്‍ നേരിടുന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.

മൂന്നാര്‍ സിഐ രാജന്‍ കെ അരമന,എസ്‌ഐ ഷാജി എം ജോസഫ്,എ എസ് ഐ നിഷാദ് സി കെ ,സിപിഒ ഷഹീര്‍ ഹുസൈന്‍ എന്നിവര്‍ കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും പങ്കാളികളായി.

 

 

1 / 1

Continue Reading

Health

താപനില വരും ദിവസങ്ങളിലും ഉയരും ; സംസ്ഥാനത്ത് ഇന്നലെ സൂര്യാഘാതമേറ്റ് രണ്ടു മരണം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്ബന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്.

കിണർ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Trending

error: