M4 Malayalam
Connect with us

Latest news

തണ്ണീർ കൊമ്പന്റെ ജഡത്തോടൊപ്പം ഫോട്ടോ ഷൂട്ട്: വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആനിമൽ ലീഗൽ ഫോഴ്‌സ്

Published

on

കൊച്ചി;ബന്ദിപ്പൂർ ടൈഗർ റിസേർവിലേക്കുള്ള മാർഗ്ഗമധ്യേ ചെരിഞ്ഞ തണ്ണീർ കൊമ്പന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത കേരള വനം വകുപ്പിലെ 14 ജോലിക്കാരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്‌സ് രംഗത്തെത്തി.

വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവനക്കാരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈൽഡ് ലൈഫ് ക്രൈം സെന്റ്ട്രൽ ബ്യൂറോയ്ക്ക് (Wildlife Crime Control Bureau )് പരാതി നൽകിയതായി സംഘടന ഭാരവാഹി ഏംഗൽസ് നായർ അറിയിച്ചു.

പരാതിയുടെ വിശദാംശം ഇങ്ങിനെ..

രണ്ടുവട്ടം മയക്കുവെടി ഏറ്റിട്ടും തുള്ളി വെള്ളം കൊമ്പന് നൽകിയില്ല.പാതിരാത്രിയിൽ ലോറിയിൽ തന്നെ ഹൃദയം പൊട്ടി കൊമ്പൻ ചെരിയുകയായിരുന്നു.

കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാൻ ജീവനക്കാൽ സൂര്യപ്രകാശം എത്തുംവരെ കാത്തിരുന്നെന്നാണ് അറിയുന്നത്.

തികച്ചും പ്രകൃതവും കിരാതവുമായ പ്രവർത്തി തങ്ങളുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.

ഈ കാടത്തരം ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനമന്ത്രലയം 2014 ൽ പുറപ്പെടുവിച്ച ഉത്തരവിനെ തകിടം മറിക്കുന്നതും ആണ് .

വന്യജീവികളുടെ ജഡമൊ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമൂഹിക മാധ്യമങ്ങൾ പങ്കുവെക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് ഈ നിയമത്തിൽ വ്യക്തമാക്കുന്നത്.

ഇത്തരം പ്രവർത്തി വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടൽ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നും വനമന്ത്രലയത്തിന്റെ ഉത്തരവിൽ പറയുന്നുണ്ട്.

ഇതുപ്രകാരം മൂന്നുമുതൽ ഏഴു വർഷം വരെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്തിട്ടുള്ളത്.ആയതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നിയമ പ്രകാരം ഉള്ള നടപടി സ്വീകരിയ്ക്കണം.

എം4മലയാളം ന്യൂസ് പോർട്ടലിൽ വാർത്ത നൽകുന്നതിനും പരസ്യം ചെയ്യുന്നതിനും വിളിക്കുക- 9526252990 ,Whatsapp -9526252990

 

 

1 / 1

Health

സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍;മരണങ്ങളും മുന്നറിപ്പും ഭീതി പരത്തുന്നു;കൊടുംചൂടില്‍ ഗതികെട്ട് പണിയെടുക്കുന്നത് ആയിരങ്ങള്‍

Published

on

By

തിരുവനന്തപുരം;സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍.ഇന്നലെ രണ്ടുപേര്‍ മരണപ്പെട്ടത് സുര്യാഘാതത്തെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ ഉഷ്ണതരംഗം വ്യാപനം സംബന്ധിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.മരണങ്ങളും മുന്നറിപ്പും പൊതുസമൂഹത്തില്‍ വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

മുന്നറിയിപ്പിന് പുല്ലുവില

ചൂടുകൂടുതലുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തില്‍ സൂര്യരശ്മികള്‍ ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തീകമാവുമെന്ന് കണ്ടറിയണം.സ്വകാര്യസ്ഥാപനങ്ങള്‍ പൊരിവെയിലത്തും ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സെയില്‍സ്മാന്‍മാര്‍,കളക്ഷന്‍ ഏജന്റുമാര്‍,ഭക്ഷ്യവസ്തുക്കള്‍ ഏത്തിച്ചുനല്‍കുന്ന ഏജന്‍സികളിലെ ജീവനക്കാര്‍,നിര്‍മ്മാണ കരാറുകാരുടെ കീഴിലെ ജീവനക്കാര്‍ എന്നിങ്ങിനെ വിവധ മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൊടുംചൂടിലും ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ഈ സ്ഥിതി ഒഴിവാക്കാന്‍ ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനകളും ഇടപെടലുകളും ആവശ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 

 

1 / 1

Continue Reading

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Trending

error: