M4 Malayalam
Connect with us

News

വിജയിച്ചത് കൂട്ടായ നീക്കം , രക്ഷാദൗത്യം ജോലിയുടെ ഭാഗം മാത്രം ; ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജ്

Published

on

പാലക്കാട്;എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് മലമ്പുഴ ചേറാട് മലയിലെ രക്ഷാദൗത്യം പൂര്‍ത്തിയാക്കാന്‍ സഹായകമായതെന്ന് ലഫറ്റനന്റ് കേണല്‍ ഹേമന്ദ് രാജ്.

കരസേന രക്ഷദൗത്യത്തില്‍ അവസാന ഭാഗത്താണ് എത്തുന്നത്.ജില്ലാ ഭരണകൂടവും പോലീസും തുടങ്ങിവച്ച രക്ഷപ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ് കരസേന ദൗത്യത്തില്‍ പങ്കാളിയായത്.ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നതും പോലീസും സ്ഥലത്തുണ്ടായിരുന്ന വിവിധ വകുപ്പുകള്‍ക്ക് കീഴിലെ രക്ഷപ്രവര്‍ത്തകരുമാണ്.

ഇത് സേനയിലെ മദ്രാസ് റെജിമെന്റിന്റെ മാത്രം വിജയമല്ല,ദയവായി ആരും ഇത്തരത്തിലുള്ള പ്രചാരണം നടത്തരുത്.രക്ഷപ്രവര്‍ത്തനം ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്.ഇക്കാര്യം് എല്ലാവരും മനസ്സിലാക്കണം.അദ്ദേഹം വ്യക്തമാക്കി.

ദൗത്യത്തില്‍ പങ്കെടുത്തവരെല്ലാം മികച്ച പര്‍വ്വതാരോഹരും ഇത്തരം ദുരന്തമുഖങ്ങളില്‍ കഴിവ് തെളിയിച്ചവരുമാണ്.ബാബുവിനെ പാറയിടുക്കില്‍ നിന്നും മലമുകളില്‍ എത്തിയ്ക്കാന്‍ നിര്‍ണ്ണായ ഇടപെടല്‍ നടത്തിയത് നായിക് ബാലയാണ്.

അദ്ദേഹം മികച്ച പര്‍വ്വതാരോഹകന്‍ മാത്രമല്ല,ഇതിന് മുമ്പ് മൈനസ് 30 ,40 ഡിഗ്രി തണുപ്പില്‍വരെ രക്ഷപ്രവര്‍ത്തനം നടത്തിയിട്ടുള്ള വ്യക്തിയുമാണ്.ഞങ്ങള്‍ ആരും നാടിന്റെ പേരില്‍ അറിയാന്‍ ആഗ്രഹിയ്ക്കുന്നവരല്ല.ഇന്‍ന്ത്യന്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റ് അംഗങ്ങള്‍ എന്ന നിയിലാണ് ഈ ടീമിനെ അറിയപ്പെടുക.കേണല്‍ ഹേമന്ദ് രാജ് വിശദമാക്കി.

ചേറാട് മലയില്‍ 700 അടിയോളം താഴെ കുടുങ്ങിയ സ്ഥലവാസികൂടിയായ ബാബുവിനെ രക്ഷിയ്ക്കുന്നതിന് എത്തിയ കരസേന സംഘത്തിന് നേതൃത്വം നല്‍കിയത് ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ദ് രാജ് ആയിരുന്നു.

40 മണിക്കൂറോളം നേരം ഭക്ഷണവും വെള്ളവും ഇല്ലാതെ, അനങ്ങിയാല്‍ അഗാതതയിലേയ്ക്ക് പതിയ്ക്കുമെന്ന അവസ്ഥയില്‍ കഴിഞ്ഞിരുന്ന ബാബു സുരക്ഷിതനാണെന്ന് സ്ഥീകരിയ്ക്കുന്നതില്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി

രാത്രി മലമുകളിലെത്തി, ഞങ്ങളെത്തി,പേടിയ്ക്കണ്ട ,നേരം പുലര്‍ന്നാല്‍ താഴെ ഇറക്കാം ഹേമന്ദ്‌രാജ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ബാബു പ്രതികരിച്ചിരുന്നു.ഈ വിവരം ബേസ് ക്യാമ്പിലുണ്ടായിരുന്നവരെ ഇദ്ദേഹം തന്നെ അറിയിക്കുകയായിരുന്നു.പിന്നാലെ മാധ്യമങ്ങള്‍ ഈ വിവരം അദ്ദേഹത്തിന്റെ ശബ്ദരേഖ സഹിതം പുറത്തുവിട്ടു.ബാബുവിനുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ആയിരങ്ങള്‍ക്ക് ഈ വാര്‍ത്ത വലിയൊരളവില്‍ ആശ്വാസമാകുകയും ചെയ്തിരുന്നു.

 

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Latest news

ഉഷ്ണതരംഗ മുന്നറിയിപ്പ്: ജനങ്ങൾക്ക് നിർദേശവുമായി ദുരന്തനിവാരണ വകുപ്പ്

Published

on

By

തിരുവനന്തപുരം:സംസ്ഥാനത്ത് ഉഷ്‌ണതരംഗമുണ്ടാകാനുള്ള സാധ്യതകള്‍
കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്‌ മെയ് 6 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.

പ്രധാനാമായും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശനങ്ങൾ ഇങ്ങനെ

വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കാൻ നിർദേശം നല്കിയതോടൊപ്പം പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പൂർണമായി നടത്താൻ പാടില്ല.

മൽസ്യ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,കർഷക തൊഴിലാളികൾ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാറ്റ് കഠിനമായ ജോലികൾ ചെയ്യുന്നവർ എന്നിവരും ജോലി സമയം ക്രമീകരിക്കണം.ടിൻ ഷീറ്റുകൾ,ആസ്ബെസ്റ്റോസ് തുടങ്ങിയ പ്രവർത്തന മേഖലകൾ അടച്ചിടുന്നതിനോടൊപ്പം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മാറണം. ഇതിനാവശ്യമായ സ്വാകര്യങ്ങൾ അധികൃതർ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ പ്ലാന്റുകൾ തുടങ്ങിയ ഇടങ്ങൾ പരിശോധിച്ച് ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റുകളാണ് അതിവേഗം പൂർത്തിയാക്കേണ്ടത്.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പും നാട്ടുകാരും ചേർന്ന് സഹകരിക്കുന്നതിനോടൊപ്പം കല കായിക മത്സരങ്ങൾ 11 മണിമുതൽ 3 വരെ നടത്താൻ പാടുള്ളതല്ല. കൂടാതെ ഉച്ചവെയിൽ കഠിനമാകുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ മേയാൻ വിടുകയോ മറ്റ് ജീവികൾക്ക് സൂര്യപ്രകശം ഏൽക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല.

യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി, ലയങ്ങൾ, ആദിവാസി  ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും പരിസ്ഥിതി ദിനമായ ജൂൺ 5ന് തണൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

Continue Reading

Film News

ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്‍ലിനും

Published

on

By

കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.

നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.

Continue Reading

Latest news

വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.

Published

on

By

തൃശൂര്‍;വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.വീര മണിയാണ് ഹൈടെൻഷൻ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.

തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ വീരമണിക്ക് കഴിഞ്ഞദിവസം കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തെറ്റ് ചെയ്യാത്ത തനിക്ക് കമ്പനി നൽകിയ കാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വീരമണി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പിന്നാലെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അനുനയ ശ്രമത്തിലൂടെ വീരമണിയെ താഴെയിറക്കുകയായിരുന്നു. നടപടി പുനർ പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയത്.

ആരോഗ്യ പരിശോധനയ്ക്കായി വീരമണിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821)

Continue Reading

Latest news

ബസ്സിനും ലോറിക്കുമിടയിൽ കാർ ഞെരിഞ്ഞമർന്നു: യാത്രക്കാരായ 3 പേർക്ക് പരുക്ക്

Published

on

By

തൃശ്ശൂർ:കൊടകര ദേശീയപാതയിൽ ലോറിക്കും ബസിനും ഇടയിൽപെട്ട് കാർ 
ഞെരിഞ്ഞമർന്നു.കാർ യാത്രക്കാരായ 3 പേർക്ക് പരുക്ക്.

തൃശൂർ മുക്കാട്ടുകര സ്വേദേശി ജോസഫ് തോമസ്(62),സഹോദരൻ ക്രിസ്റ്റിതോമസ് (54) , ഭാര്യ നിഷ ക്രിസ്റ്റി (49) എന്നിവർക്കാണ് പരുക്കേറ്റത്.മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്ക് ബ്രേക്കിട്ടതാണ്‌ അപകടത്തിനിടയാക്കിയത്.

ലോറിയുടെ പിന്നിലിടിച്ച കാർ നിന്നെങ്കിലും പിന്നിലായിവന്ന വോൾവോ ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർ ഫോഴ്‌സെത്തി കാറിന്റെ പല ഭാഗങ്ങളും വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

ഇവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.അപകടത്തെ തുടർന്ന് തടസ്സപ്പെട്ട  ഗതാഗതം പോലീസ് പുനർസ്ഥാപിച്ചു.

Continue Reading

Trending

error: