M4 Malayalam
Connect with us

News

ബാബു സുരക്ഷിത കരങ്ങളില്‍;സൈനീകര്‍ക്കൊപ്പം മുത്തം നല്‍കിയും കീജെയ് വിളിച്ചും മലമുകളില്‍ ആഹ്‌ളാദപ്രകടനം

Published

on

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ 700 അടിയോളം താഴെ പാറ ഇടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈനീകര്‍ രക്ഷപെടുത്തി മലമുകളില്‍ എത്തിച്ചു.തന്നെ രക്ഷിച്ച സൈനീകര്‍ക്ക് മുത്തം നല്‍കിയും അവര്‍ക്കൊപ്പം ഭാരത് മാത കീജെയ് വിളിച്ചും ബാബു സന്തോഷം പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹെലികോപ്റ്ററില്‍ കഞ്ചിക്കോട്ട് എത്തിച്ച ശേഷം ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നാണ് സൂചന.

രാവിലെ 10 മണിയോടടുത്ത് കരസേന സംഘത്തിലെ ബാല എന്ന ഉദ്യോഗസ്ഥന്‍ വടംവഴി താഴേയ്ക്കിറങ്ങി ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നു.തുടര്‍ന്ന് സുരക്ഷ ബെല്‍റ്റുമായി ബന്ധിപ്പിച്ച് ബാബുവിനെ മണിക്കൂറുകള്‍ നീണ്ട് പ്രയത്‌നത്തിലൂടെ,സൈനീകര്‍ മലമുകളില്‍ എത്തിയ്ക്കുകയായിരുന്നു.

ഏകദേശം രണ്ട് രാത്രിയ്ക്കും ഒരു പകലിനും ശേഷമാണ് ബാബുവിന് ഇന്ന് രാവിലെ കുടിവെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കുന്നതിനുള്ള രക്ഷപ്രവര്‍ത്തകരുടെ നീക്കം വിജയിച്ചത്.

700 അടിയോളം താഴെ മലയിടുക്കില്‍ കുടുങ്ങിയ ചേറാട് സ്വദേശിനി റഷീദയുടെ മകന്‍ ബാബു(23)വിനെയാണ് കരസേന ഏറെ ദുര്‍ഘട സാഹചര്യത്തില്‍ നിന്നും രക്ഷിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നിട്ടുള്ളത്.

ഇന്നലെ രാത്രി 11 മണിയോടെ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മലയിലൂടെ ബാബു കുടുങ്ങിയ ഭാഗത്തേയ്ക്ക് എത്താന്‍ നീക്കം ആരംഭിച്ചിരുന്നു.ഇതാണ്് നേരം പുലര്‍ന്നതോടെ ഫലപ്രാപ്തിയിലേയ്ക്ക് എത്തിയത്.

ബാബു തന്നെയാണ് മൊബൈലില്‍ നിന്നും വിളിച്ച് താന്‍ അപകടത്തില്‍പ്പെട്ട വിവരം സുഹൃത്തുക്കളെയും അഗ്നിരക്ഷസേനയെയും അറിയിയ്ക്കുന്നത്.മലമുകളിലേയ്ക്ക് കയറുന്നതിനിടെ കാല്‍വഴുതി താഴേയ്ക്ക് വീണതിനെത്തുടര്‍ന്നാണ് ബാബു പാറയിടുക്കില്‍ കുടുങ്ങിയത്.ഇന്നലെ ഉച്ചയോടെ ഡ്രോണ്‍ പറത്തിയാണ് ബാബു എത്തപ്പെട്ട പാറയിടുക്ക് രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

രക്ഷദൗത്യത്തിന് മുഖ്യമന്ത്രി കരസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും കരസേനയുടെ സംഘം ചേറാട് മലയില്‍ എത്തിയത്

ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് കയറുകയായിരുന്നു.

മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു.ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.

1 / 1

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: