M4 Malayalam
Connect with us

Latest news

ഭാര്യയുടെ മാതാപിതാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; മരുമകൻ അറസ്റ്റിൽ

Published

on

ഇടുക്കി ;അടിമാലിയിൽ ഭാര്യ പിതാവിനെയും മാതാവിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ.

കൊന്നത്തടി പാറത്തോട് സ്വദേശി മഠത്തിപറമ്പിൽ ടിൻസിനെയാണ് (38) അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി ഇരുന്നൂറേക്കറിലാണ് സംഭവം.

അടിമാലി ഇരുന്നൂറേക്കർ മൈലാടുംകുന്ന് സ്വദേശി അഞ്ചാനിയിൽ ബേബി (60), ഭാര്യ എൽസി(58) എന്നിവർക്കാണ് മർദ്ദനമേറ്റത്.

സംഭവത്തിൽ മകളുടെ ഭർത്താവ് കൊന്നത്തടി പാറത്തോട് സ്വദേശി മഠത്തിപറമ്പിൽ ടിൻസിനെ (38) അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിൽ എത്തിയ ടിൻസ് ബഹളം വയ്ക്കുകയും സമീപത്തുണ്ടായിരുന്ന ചിരവത്തടി ഉപയോഗിച്ച് ഇരുവരേയും മർദ്ദിച്ചു.

ചിരവയുടെ മുന കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും പോലിസ് പറയുന്നുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Latest news

താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു

Continue Reading

Latest news

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം; വിജയശതമാനം 99.9.തിരുവനന്തപുരം മുന്നിൽ

Published

on

By

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 99.9 വിജയ ശതമാനവുമായി തിരുവനന്തപുരം മുന്നിൽ

ആകെ .87.98 ആണ് വിജയശതമാനം. 98.47 ശതമാനവുമായി ചെന്നൈ രണ്ടാം സ്ഥാനവും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നിലവിൽ ഡിജിലോക്കറിലും cbseresults.nic.in, cbse.gov.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം അറിയാൻ സാധിക്കും. പത്താംക്ലാസ് പരീക്ഷഫലം ഇന്ന് വൈകിട്ടോടെ പ്രസിദ്ധികരിക്കു
മെന്നാണ് സൂചന.

Continue Reading

Latest news

ടി.ടി.ഇക്ക് നേരെ ആക്രമണം, മൂക്കിന് പരിക്ക്; യാത്രക്കാരൻ പിടിയിൽ

Published

on

By

കോഴിക്കോട്: റിസർവേഷൻ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യാത്രക്കാൻ ടിടിഇ യെ ആക്രമിച്ചു. മംഗലാപുരം,തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് ടി.ടി.ഇക്ക് നേരെ ആക്രമണം ഉണ്ടായത്. യാത്രക്കാരുടെ മുൻപിലിട്ടാണ് ടി.ടി.ഇയെ യാത്രക്കാരൻ മർദ്ദിച്ചത്.

മുക്കിന് ഇടിയേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണ ഷൊർണുരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സതേടി. തിരൂരിന് അടുത്ത് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണെന്ന് ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യ്ത ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ടിടിഇയുടെ പരാതിയിൽ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി.

Continue Reading

Health

മഞ്ഞപ്പിത്ത ഭീതിയിൽ കേരളം ; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം ; മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മഞ്ഞപിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച്‌ മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.

മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികള്‍ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Published

on

By

കണ്ണൂർ: പാനൂർ കൃഷ്ണപ്രിയ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്.  തലശ്ശേരി അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതിയാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിധി പ്രസ്താവിക്കുന്നത്.

കൊലപാതകത്തിൽ പ്രതി ശ്യംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.വധശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷൻ്റെ വാദം.

2022 ഒക്ടോബർ 2നായിരുന്നു  കേസിനാസ്പദമായ സംഭവം.
പ്രണയപ്പകയെ തുടർന്ന് വിഷ്ണുപ്രിയയെ ശ്യംജിത്ത് വീടിനകത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending

error: