M4 Malayalam
Connect with us

News

മോസ്കോയിൽ സംഗീതപരിപാടിക്കിടെ ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്രമണം

Published

on

മോസ്കോ ; റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇസ്ലാമിക്‌ സ്റ്റേറ്റുകാരുടെ ആക്രമണം. ആക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്.

മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു ആക്രമണം. മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു.

അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.

ഒൻപതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്ബോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.

ഭീകരാക്രമണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയർ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു.

Latest news

കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം

Published

on

By

കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.

18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Continue Reading

Latest news

താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു

Continue Reading

Latest news

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം; വിജയശതമാനം 99.9.തിരുവനന്തപുരം മുന്നിൽ

Published

on

By

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 99.9 വിജയ ശതമാനവുമായി തിരുവനന്തപുരം മുന്നിൽ

ആകെ .87.98 ആണ് വിജയശതമാനം. 98.47 ശതമാനവുമായി ചെന്നൈ രണ്ടാം സ്ഥാനവും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നിലവിൽ ഡിജിലോക്കറിലും cbseresults.nic.in, cbse.gov.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം അറിയാൻ സാധിക്കും. പത്താംക്ലാസ് പരീക്ഷഫലം ഇന്ന് വൈകിട്ടോടെ പ്രസിദ്ധികരിക്കു
മെന്നാണ് സൂചന.

Continue Reading

Latest news

ടി.ടി.ഇക്ക് നേരെ ആക്രമണം, മൂക്കിന് പരിക്ക്; യാത്രക്കാരൻ പിടിയിൽ

Published

on

By

കോഴിക്കോട്: റിസർവേഷൻ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യാത്രക്കാൻ ടിടിഇ യെ ആക്രമിച്ചു. മംഗലാപുരം,തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് ടി.ടി.ഇക്ക് നേരെ ആക്രമണം ഉണ്ടായത്. യാത്രക്കാരുടെ മുൻപിലിട്ടാണ് ടി.ടി.ഇയെ യാത്രക്കാരൻ മർദ്ദിച്ചത്.

മുക്കിന് ഇടിയേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണ ഷൊർണുരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സതേടി. തിരൂരിന് അടുത്ത് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണെന്ന് ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യ്ത ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ടിടിഇയുടെ പരാതിയിൽ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Published

on

By

കണ്ണൂർ: പാനൂർ കൃഷ്ണപ്രിയ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്.  തലശ്ശേരി അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതിയാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിധി പ്രസ്താവിക്കുന്നത്.

കൊലപാതകത്തിൽ പ്രതി ശ്യംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.വധശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷൻ്റെ വാദം.

2022 ഒക്ടോബർ 2നായിരുന്നു  കേസിനാസ്പദമായ സംഭവം.
പ്രണയപ്പകയെ തുടർന്ന് വിഷ്ണുപ്രിയയെ ശ്യംജിത്ത് വീടിനകത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending

error: