M4 Malayalam
Connect with us

Latest news

മിഷ്യൻ “ചതിച്ചു” ,സമീപവാസിയുടെ കരുതൽ തുണയായി; തെങ്ങിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷയായത് ഫയർഫോഴ്‌സ് ഇടപെടൽ

Published

on

കോതമംഗലം;കാൽ മിഷ്യനിൽ അകപ്പെട്ടതിനെത്തുടർന്ന് തെങ്ങിന്റെ മുകളിൽ കുടുങ്ങിയ മധ്യവയസ്‌കനെ ഫയർഫോഴ്‌സ് സാഹസീകമായി താഴെയിറക്കി.

പല്ലാരിമംഗലം അടിവാടാണ് സംഭവം.പ്രദേശവാസിയായ സുധാകരനാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്.തേങ്ങയിടാൻ മെഷിൻ ഉപയോഗിച്ചാണ്് ഇയാൾ തെങ്ങിൽ കയറിയത്.

ഇടയ്ക്ക് കാൽ മിഷ്യനിൽ കുടുങ്ങിയതിനാൽ താഴേയ്ക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയായി.അപകട സ്ഥിതി മനസിലാക്കി സമീപ വാസിയായ അഷറഫ് ഒരു നിമിഷം പാഴാക്കാതെ തെങ്ങിൽ കയറി സുധാകരൻ താഴേയ്ക്ക് വീഴാതിരിയ്ക്കാൻ കയർകൊണ്ട് കെട്ടി നിർത്തി.

വിവരം അറയിച്ചത് പ്രകാരം ഉടൻ കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എം.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

സേന അംഗം ഒ.എ ആബിദ് തെങ്ങിൽ കയറി ,ചെയർ നോട്ടിന്റെ സഹായത്താൽ ആളെ സുരക്ഷിതമായി താഴെ ഇറക്കി.

സേനാംഗങ്ങളായ ആർഎച്ച്. വൈശാഖ്, കെ.എം അഖിൽ , കെ.റ്റി രാമചന്ദ്രൻ നായർ , കെ.യു.സുധീഷ് , ബിനുകുമാർ എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.

 

Latest news

കുട്ടികൾ പുഴയിൽ മുങ്ങി മരിച്ച സംഭവം: പോലീസ് കേസെടുത്തു.

Published

on

By

മലപ്പുറം: കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണന്ത്യം. സംഭവത്തിന് പിന്നാലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഫെബ്രുവരി മാസം ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് അതിദാരുണമായ രീതിയിൽ മുങ്ങി മരിച്ചത്.

വിദ്യാർത്ഥിനികളുടെ മരണത്തിൽ ക്യാമ്പിൽ ഉണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തലിൻ്റെ പിന്നാലെയാണ് പോലീസ് കേസെടുത്തത്.
നിലവിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കിയാണ് 304 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർത്ഥിനികളായിരുന്നു ഇവർ

Continue Reading

Latest news

പ്ലാസ്റ്റിക് കൂമ്പാരത്തിൽ വൻ തീ പിടുത്തം: രൂക്ഷഗന്ധവും പുകയും, ഒഴിവായത് വൻദുരന്തമെന്ന് നാട്ടുകാർ

Published

on

By

കോഴിക്കോട്: പൂവാട്ടുപറമ്പ് സ്വാകാര്യ പ്ലാസ്റ്റിക് സംസ്കരണകന്ദ്രത്തിൽ വൻ തീ പിടുത്തം.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് പെരുവയിൽ പരിസരത്തെ സ്വകാര്യ സംസ്കരണകന്ദ്രത്തിൽ തീ പിടുത്തമുണ്ടായത്.

സംസ്കരണകന്ദ്രത്തിന്റെ 4 ഭാഗവും ഒരേ സമയം തീ പിടിക്കുകയായിരുന്നു എന്നാണ് സൂചന. ഈ സമയം ഉള്ളിലുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല.

പിന്നാലെ വെള്ളിമാടികുന്നിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുടിക്കിടന്ന മാലിന്യങ്ങളിലേക്ക് വേഗത്തിൽ തീ പടർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിരുന്നു. പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധവും പുകയും മൂലം പ്രദേശവാസികൾ ബുട്ടിമുട്ടി.

പിന്നാലെ സംസ്കരണകന്ദ്രത്തിന് ലൈസൻസില്ല എന്നും പെരുവയിൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
8 യൂണിറ്റുകൾ എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധെയമാക്കിയത്.

തീ പിടുത്തത്തിൽ സമീപമുള്ള മരങ്ങൾ കത്തി നശിച്ചു. എന്നാൽ അഗ്നിശമനസേനയുടെ ഇടപെടലിൽ വ്യാപാര സഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസകരമായ വാർത്തയായി.

Continue Reading

Latest news

മുഷ്ടി ചുരുട്ടി ഇടിച്ചു,കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു; ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വടക്കന്‍ പറവൂരിലെ നവവധു

Published

on

By

കൊച്ചി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാഹുല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതി.

ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ മുഷ്ടി ചുരുട്ടി തന്റെ തലയ്ക്കിടിച്ചെന്നും ചുണ്ടുമലര്‍ത്തി നഖം അമര്‍ത്തിയെന്നും കഴുത്തില്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ കേബിള്‍ മുറുക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

മര്‍ദ്ധനമേറ്റ് നിലത്ത് വീണപ്പോള്‍ ബെല്‍റ്റുകൊണ്ട് അടിച്ചെന്നും ഇടയ്ക്ക് ബോധം നനശിച്ചെന്നും കണ്ണുതുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും യുവതി പറയുന്നു.

യുവതി ദൃശ്യമാധ്യമത്തോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെ….

വീടിന്റെ മുകള്‍ നിലയിലെ ഏസി മുറിയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്.രാഹുല്‍ മര്‍ദ്ദിയ്ക്കുമ്പോള്‍ ‘അടിയ്ക്കരുതെ ,എന്നെ ഒന്നും ചെയ്യല്ലെ ‘ എന്നും പറഞ്ഞ് താന്‍ അലറിക്കരഞ്ഞിരുന്നു.ഇതിനിടയില്‍ ആരോ സ്‌റ്റെപ്പ് കയറി മുകളിലേയ്ക്ക് വരുന്ന ശബ്ദം കേട്ടതായി ഓര്‍ക്കുന്നു.

മര്‍ദ്ധനമേറ്റ വേദനകൊണ്ട് അലറിക്കരഞ്ഞപ്പോള്‍ ബഹളം വയ്ക്കരുതെന്നും ആരെങ്കിലും ഒക്കെ വരുമെന്നും മറ്റും പറയുന്നതും കേട്ടു.അടുത്ത മുറിയില്‍ രാഹുലിന്റെ സുഹൃത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു.ഇയാള്‍ തന്റെ നിലവിളി കേള്‍ക്കാതിരിയ്ക്കാന്‍ വഴയില്ല.

പരിക്കുകള്‍ കുളിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ഉണ്ടായതാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് രാഹുല്‍ ഭീഷിണിപ്പെടുത്തിയിരുന്നു. അതിനാലാണ് പരിക്കിനെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ വിവരം മറച്ചുവച്ചത്.

പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒത്തുതീര്‍പ്പിനാണ് അവര്‍ ശ്രമിച്ചത്.രാഹുല്‍ ആദ്യം സ്‌റ്റേഷനില്‍ എത്തിയിരുന്നു.രാഹുല്‍ പോലീസുകാരുടെ തോളത്ത് കൈയ്യിട്ടുകൊണ്ട് നടക്കുന്നതും കണ്ടു.യുവതി വ്യക്തമാക്കി.

കഴിഞ്ഞ 5 നായിരുന്നു രാഹുലിന്റെയും വടക്കന്‍ പറവൂര്‍ സ്വദേശിനിയുടെയും വിവാഹം.പെണ്‍വീട്ടുകാര്‍ അടുക്കള കാണല്‍ ചടങ്ങിന്റെ ഭാഗമായി രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് മര്‍ദ്ദനമേറ്റ വിവരം മനസിലാക്കുന്നത്.

സ്ത്രീധന പ്രശ്്നത്തിലാണ് രാഹുല്‍ മര്‍ദ്ദനം ആരംഭിച്ചതൈന്നും പിന്നില്‍ ഭര്‍ത്തൃവീട്ടുകാരുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് സംശയിക്കുന്നതായും യുവതി പറയുുന്നു. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ നിയമ നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Continue Reading

Latest news

ഇന്ത്യക്കാരൻ ഗാസയിൽ കൊല്ലപ്പെട്ടു: മരിച്ചത് മുൻ ഇന്ത്യൻ സൈനികൻ

Published

on

By

ഗാസ: യു.എൻ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. മുൻ ഇന്ത്യൻ സൈനികനായ വൈഭവ് അനിൽ ഖാലെ (46) ആണ് റഫയിൽ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിനിടയിൽ കൊല്ലപ്പെട്ടത്.

ആദ്യമായാണ് യു.എൻ സുരക്ഷാ സംഘത്തിലെ ഒരു വിദേശി ഗാസയിൽ കൊല്ലപ്പെടുന്നത്. പരിക്കേറ്റ സൈനികനെ ആശുപത്രയിലേക്ക് കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തിൽ മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

Continue Reading

Latest news

പ്രശസ്ത കലാകാരൻ എം.സി.കട്ടപ്പന അന്തരിച്ചു

Published

on

By

കട്ടപ്പന: സീരിയൽ സിനിമ മേഖലകളിൽ തിളങ്ങിയ പ്രശസ്ത നടൻ എം.സി.കട്ടപ്പന അന്തരിച്ചു.വാർദ്ധക്യ സഹചമായ അസുഖങ്ങൾ അലട്ടിയതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് മരണം.

ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്റേഴ്സിന്റെ പുണ്യ തീർത്ഥം തേടി എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം.ഇതിനിടയിൽ മൃഗ സംരക്ഷണവകുപ്പിൽ ക്ലർക്കായി ജോലി ചെയ്യ്തിരുന്ന സമയം കൊല്ലം അരീനയുടെ ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകത്തിലെ മലയോര കരഷകനായ കുഞ്ഞുപിള്ള എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പിന്നാലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡും എം.സിയെ തേടിയെത്തി.2014ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയ ശ്രീ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ കാഴ്ച, പളുങ്ക്, നായകൻ തുടങ്ങി നിരവധി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയം കൊണ്ട് അദ്ദേഹം തന്റെ ഇടമുറപ്പിച്ചു.

അവസാന നാളുകളിൽ അസുഖങ്ങൾ അലട്ടിയതിനെ തുടർന്ന് നാടകവേദികളിൽ നിന്നും സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ മരണം. സംസ്‍കാരം നാളെ രാവിലെ കട്ടപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

Continue Reading

Trending

error: