M4 Malayalam
Connect with us

Latest news

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം;രാത്രിയിലും യൂഡിഎഫ് പ്രതിഷേധം,മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

Published

on

കോതമംഗലം;നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധവും സംഘർഷവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ രാത്രി വൈകി പോലീസ് അറസ്റ്റ് ചെയ്തു.

ഇതോടെ പകൽ മുഴുവൻ നീണ്ടുനിന്നതും സന്ധ്യയോടെ ഏറെക്കുറെ കെട്ടടങ്ങിയിരുന്നതുമായ യൂഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം രാത്രിയിലേയ്ക്കും നീളുന്ന കാഴ്ചകളും ദൃശ്യമായി.

പകൽ പലതവണയായി നടന്ന പോലീസ് അതിക്രമത്തിനെതിരെ വൈകിട്ട് ഗാന്ധിസ്വയറിൽ യൂഡിഎഫ് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

സമ്മേളനത്തിൽ മുഹമ്മദ് ഷിയാസും പങ്കെടുത്തിരുന്നു.സമ്മേളന പന്തലിൽ നിന്നും ഇറങ്ങി,സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് പൊലീസ് മുഹമ്മദ് ഷിയാസിനെ ബലംപ്രയോഗിച്ച് കീഴടക്കി, മിന്നൽ വേഗത്തിൽ ജീപ്പിൽ കയറ്റിയത്.സമര പന്തലിൽ നിന്നാണ് മാത്യുകുഴൽനാടൻ എംഎൽഎയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇരുവരെയും കസ്റ്റഡിയിൽ എടുത്തതോടെ പ്രവർത്തകരുടെ പ്രതിഷേധം അതിരുവിട്ട സ്ഥിതിയായി.പ്രതിഷേധം ശക്തമായതോടെ പോലീസ് ലാത്തി വീശി.

ഇതിന് പിന്നാലെ പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത 14 കോൺഗ്രസ് പ്രവർത്തകരും പിന്നീട് അറസ്റ്റിലായി.ഇരുവർക്കും ഇടക്കാല ജാമ്യം ലഭിച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്, നടപടികൾ ശക്തമാക്കുമെന്ന് പോലീസ്

ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്നാണ് സൂചന.മണിക്കൂറുകളോളം പൊലീസ് നടപടിയിൽ ആർക്കും വ്യക്തതയില്ലായിരുന്നു.

പ്രതിപക്ഷ നേതാവായ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് സമരപ്പന്തലിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറമുള്ള കോതമംഗലം പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായവർ ഉണ്ടെന്ന വിവരം പോലും പുറംലോകം അറിയുന്നത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്‌ഐആർ ഇട്ടു.

ഇതിനൊപ്പം പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കമുളള വകുപ്പുകളും ചുമത്തി. നാലു മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്ത് മറ്റൊരുകേസും പോലീസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.

കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ യൂഡിഎഫ് നടത്തിയ പ്രതിഷേധമാണ് കേസുകൾക്കും അറസ്റ്റിനും കാരണമായത്.

വൈകിട്ട് 4 മണിയോട് പോലീസ് സമരപന്തലിൽ നിന്നും ബലംപ്രയോഗിച്ച് മൃതദ്ദേഹം ഏറ്റെടുത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു.ഇതിന് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം വീട്ടിലെത്തിച്ചത്.

സമരപന്തലിൽ വൈകാരി രംഗങ്ങൾ,മൃതദ്ദേഹം അടക്കം ഫ്രീസർ റോഡിലൂടെ വലിച്ചിഴച്ചു

പോലീസ് മൃതദ്ദേഹം എറ്റെടുക്കാൻ എത്തിയപ്പോൾ സമരപന്തലിൽ വൈകാരികമായ രംഗങ്ങളും ദൃശ്യമായി.മൃതദ്ദേഹം വിട്ടുതരില്ലന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചാണ് ഇതിൽ പ്രധാനം.

പോലീസ് ഇവരെ ബലമായി തട്ടിമാറ്റി,മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു.മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.

സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.തുടർന്ന് കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു.

ആന ആക്രമണത്തിൽ കൊല്ലപ്പെട്ട് നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിനിയുടെ കുടുംബത്തിന് പരമാവധി മാവധി ഉറപ്പാക്കുമെന്ന് മന്ത്രിമാരായ പി രാജുവും റോഷി അഗസ്റ്റിനും പറഞ്ഞു.

ഇരുവരും ഇന്ദിരയുടെ കുടുംബംഗങ്ങളുമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചർച്ച നടത്തിയിരുന്നു.സന്ദർശിച്ച്്, വിവരങ്ങൾ ആരാഞ്ഞിരുന്നു.

നഷ്ടപരിഹാരം 10 ലക്ഷം,കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കും

ഇതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

നേര്യമംഗലം ഭാഗത്ത് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും.അടിയന്തരമായി പ്രത്യേക ആർആർടി ടീമിനെ നിയോഗിക്കും. വനം വകുപ്പുമായി ആലോചിച്ച് സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വന്യജീവി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ പ്രത്യേക സർവകക്ഷിയോഗം വിളിക്കും മന്ത്രി വിശദമാക്കി.

ഇൻക്വസ്റ്റ് നടപടികൾ ആരംഭിയ്ക്കാനിരിയ്‌ക്കെ യൂഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മൃതദ്ദേഹം ബലമായി മോർച്ചറയിൽ നിന്നും കടത്തിക്കൊണ്ടുപോയത്്.കേരളത്തിൽ ആദ്യത്തെ സംഭവമാണ്. ഇത് ഒരിയ്ക്കലും സംഭവിക്കാൻ പാടല്ലാത്തതായിരുന്നു.മന്ത്രി കൂട്ടിച്ചേർത്തു.

എംഎൽഎമാരായ ആന്റണി ജോൺ, എ.രാജ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, മുൻ എം.പി ജോയ്‌സ് ജോർജ്, എഫ്‌ഐടി ചെയർമാൻ ആർ.അനിൽകുമാർ, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എസ്.സതീഷ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

നേര്യമംഗലത്തും സംഘർഷം

വൈകിട്ട് ആറുമണിക്ക് ശേഷം മൃതദ്ദേഹം കാഞ്ഞിരവേലിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും വഴി നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു.പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ അകറ്റിയത്.

മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും ആന്റണി ജോൺ,അഡ്വ.എ രാജ എന്നീ എം എൽ എ മാരും നിരവധി ജനപ്രതിനിധികളും ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും ആമ്പുലൻസിനെ അനുഗമിച്ചിരുന്നു.

നേര്യമംഗലത്തെ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജോബി ചെമ്മല യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അൻസാരി അടിമാലി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് രാജീവ് കോൺഗ്രസ് സേവികുളം അസംബ്ലി പ്രസിഡൻറ് അനിൽ കനകൻ, വിഷ്ണു കാഞ്ഞിരവേലി എന്നിവർ സമരങ്ങൾക്ക് നേതൃത്വം നൽകി.

ഇന്ദിര ആനയുടെ മുന്നിൽപ്പട്ടത് പുല്ലരിയാൻ പോയപ്പോൾ

ഇന്നലെ രാവിലെ പുല്ലരിയാൻ പോകവെയാണ് ഇന്ദരയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പരിക്കേറ്റ ഇവരെ ഉടൻ സമീപത്തുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കാൻ ശ്കമിച്ചെങ്കിലും മാർഗ്ഗമധ്യേ മരണപ്പെടുകയായിരുന്നു.

കോതമംഗലം താലുക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.പിന്നാലെ മൃതദ്ദേഹം മോർച്ചറയിലേയ്ക്ക് മാറ്റി.പിന്നാലെ വിവരം അറിഞ്ഞ് യൂഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി.

താമസിയാതെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നേതാക്കളും പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചു.

ഇന്ദരിരയുടെ മൃതദ്ദേഹം ആശുപത്രിയിൽ നിന്നും പട്ടണ നടുവിലെ ഗാന്ധി സ്‌ക്വയറിൽ നടുറോഡിൽ സ്ഥാപിച്ച പന്തലിന് ഉള്ളിലേയ്ക്ക് എത്തിച്ചതോടെ പ്രതിഷേധം ഒന്നുകൂടി ശക്തമായി.

മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ സ്ഥലത്തെത്തി ,പ്രശ്‌നം പരിഹരിയ്ക്കാതെ മൃതദ്ദേഹം പോലീസ് നടപടികൾക്കായി വിട്ടുനൽകില്ലന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

ഇതെത്തുടർന്നുള്ള പോലീസ് ഇടപെടലും പ്രവർത്തകരുടെയും നേതാക്കളുടെയും ചെറുത്തുനിൽപ്പും മറ്റും നഗരഹൃദയം യുദ്ധക്കളമായി മാറുന്ന സ്ഥിതിയിലേയ്ക്ക് എത്തുന്നതിനും വഴിതെളിച്ചിരുന്നു.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഏഴ് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: സ്കൂളിന് തീയിട്ട് നാട്ടുകാർ

Published

on

By

പാട്‌ന: ബീഹാറിലെ ദിഘ സ്‌കൂളിൽ ഓടയിൽ ഏഴ് വയസ്സുകാരന്റെ മൃതദ്ദേഹം കണ്ടെത്തി.ടൈനി ടോട്ട് അക്കാദമി സ്‌കൂളിലെ ആയിഷ് കുമാർ ആണ് മരണപ്പെട്ടത്.

ട്യൂഷന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നുമണിയോടെ സ്‌കൂളിലെ ഓടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തൊട്ട് പിന്നാലെ രോക്ഷാരായ നാട്ടുകാർ സ്‌കൂൾ അടിച്ച് തകർക്കുകയും തീവയ്ക്കുകയുമായിരുന്നു.സ്‌കൂളിലെ ക്ലാസ്സ് കഴിയുമ്പോൾ കുട്ടി അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്നാണ് പിതാവ് ശൈലേന്ദ്ര റായ് പറയുന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഗാർഹിക പീഡനം:രാഹുൽ വിദേശത്ത്, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പെൺകുട്ടി

Published

on

By

കോഴിക്കോട്: പന്തീരാങ്കാവിൽ നടന്ന ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി സൂചന. രാഹുൽ ബാംഗ്ലൂർ വഴി സിംഗപ്പൂരിൽ നിന്ന് ജർമ്മനിയിൽ കടന്നതായാണ് പോലീസിൻറെ നിഗമനം.

രാഹുലിനെ വിദേശത്ത് എത്തിക്കാൻ സഹായിച്ച സുഹൃത്ത് രാജേഷിനെ പോലീസ് പിടികൂടി. കൂടാതെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
സംഭവത്തിന് പിന്നാലെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി.

വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പിന്നാലെ ഛർദിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ രാഹുലിന്റെ സുഹൃത്തും അമ്മ ഉഷ കുമാരിയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു എന്നാണ് പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പെൺകുട്ടിയുടെ മൊഴി പ്രകാരം രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി .

പെൺകുട്ടിയുടെ അച്ഛൻറെ പരാതി പ്രകാരം കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാൻ രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.നിലവിൽ ഫാറോക്ക് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർക്കാണ്അന്വേഷണ ചുമതല.

രാഹുലിന്റെ ജർമ്മനിയിലെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങളിലും ദുരൂഹത തുടരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി വിദേശ ഏജൻസികളുടെ സഹായം തേടാനും പോലീസ് ശ്രമിക്കുന്നുണ്ട്.വിവാഹശേഷം ജർമ്മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞതും കളവാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

Published

on

By

ന്യൂഡൽഹി ; ഇന്നലെ രാവിലെയോടെയാണ് ഭാരതത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്ന കാര്യം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്. മിനിറ്റുകള്‍ക്കകം വിവരം ലോകവ്യാപകമായി. പിന്നാലെ ഭാരതത്തിലെ പല കായിക താരങ്ങളും ഇത് ഏറ്റെടുത്തു.

മുന്‍ ഭാരത ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി അഭിമാനം എന്നാണ് എക്‌സില്‍ കുറിച്ചത്.ഭാരതത്തിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കുറിച്ചതിങ്ങനെ- താങ്കളൊരു പ്രചോദനമാണ്, കൂടാതെ ഭാരത കായിക രംഗത്ത് നിങ്ങള്‍ ഉണ്ടാക്കിയ പ്രതിഫലനം ഒരുകാലത്തും മായ്ച്ചുകളയാനാവാത്തതാണ്.

ഇത്തരത്തിലൊന്ന് എന്നെങ്കിലും കാണേണ്ടിവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല, പക്ഷെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനറിയുന്നു, ആറിന് രാജ്യമൊന്നാകെ നിങ്ങളുടെ അന്താരാഷ്‌ട്ര കരിയറിനെ ആഘോഷിക്കും എന്ന് ഭാരത ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കുറിച്ചു. ആശംസാ കുറിപ്പിട്ടുകൊണ്ടാണ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വരവേറ്റത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

Published

on

By

ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച്‌ അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച്‌ അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച്‌ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച്‌ അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Published

on

By

പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.

ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: