News
അസഭ്യം പറഞ്ഞിന്റെ പകയില്‍ അരുംകൊല ; തുടരെ തുടരെ 12 കുത്ത് , ഉപയോഗിച്ചത് “കില്ലര്‍ “കത്തി
പെരുമ്പാവൂര്‍;കീഴില്ലത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ അടിമുടി ദുരൂഹത.കേസില്‍ അറസ്റ്റിലായ പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പില്‍ വീട്ടില്‍ ബിജു (34) 12 തവണ കൊല്ലപ്പെട്ട അന്‍സിലിനെ കൂത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുള്ളത്.
മാതാവിനെ ചേര്‍ത്ത് അസഭ്യം പറഞ്ഞിതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് ബിജു പോലീസില്‍ നല്‍കിയിട്ടുള്ള മൊഴി.അതികൂരമായ ആക്രമണത്തിലൂടെ ഒരാളെ കൊല്ലാന്‍ അസഭ്യം പറയല്‍ മാത്രമാണോ കാരണമെന്നും കൊലയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പരക്കെ സംശയം ഉയര്‍ന്നിട്ടുണ്ട്.
വട്ടപ്പറമ്പന്‍ സാജുവിന്റെ മകന് അന്‍സില്‍(28)ആണ് കൊല്ലപ്പെട്ടത്.ബിജു ജോലി ചെയ്യുന്ന പെട്രോള്‍ പമ്പില്‍ അന്‍സില്‍ സാജു കാര്‍ പാര്‍ക്ക് ചെയ്തു.കാര്‍ മാറ്റിയിടാന്‍ ബിജു അന്‍സിലിനോട് ആവശ്യപ്പെട്ടതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും, അത് ഉന്തുംതള്ളലിലും കലാശിക്കുയും ചെയ്തിരുന്നു.ഈ സമയത്ത് അന്‍സില്‍ മാതാവിനെ ഉള്‍പ്പെടുത്തി അസഭ്യം പറഞ്ഞെന്നാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് രായമംഗലം വൈദ്യശാലപ്പടി ചാലക്കല്‍ വീട്ടില്‍ എബിന് ബെന്നി (22)യും പോലീസ് അറസ്റ്റുചെയ്തിരുന്നു.എബിന് ബെന്നിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജു അന്‍സിലിനെ വീടിന് വെളിയിലേക്ക് വെളിയിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.
സ്വിച്ചിട്ടാല്‍ പുറത്തേയ്ക്ക് പ്രത്യക്ഷപ്പെടുന്ന സാമാന്യം വിലയുള്ള കത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്്. ഇത്തരം കത്തികള്‍ സ്ഥിരം കുറ്റവാളികള്‍ ഉപയോഗിയ്ക്കുന്നതാണെന്നാണ് പോലീസ് നിഗമനം.ബിജു മുമ്പ് ആക്രമണ കേസുകളില്‍ പെടുകയോ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല.ഇതാണ് ഈ ആരും കൊലയില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഉയരാന്‍ കാരണം.
ബിജു കുറുപ്പംപടി സ്റ്റേഷനില്‍ 6 കേസുകളില്‍ പ്രതിയാണെന്ന വിവരവും അറസ്റ്റിനുപിന്നാലെ പുറത്തുവന്നിരുന്നു.ഈ കേസുകളില്‍ ഒരെണ്ണം പോലൂം അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടല്ലന്നാണ് പോലീസ് നല്കുന്ന വിവരം.ഇതിനിടെ മാനസീക രോഗിയായി അഭിനയിച്ച് ബിജു കേസില്‍ നിന്നും തടിയൂരാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Latest news
അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ
Latest news
സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.
ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.
വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
Latest news
പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷാണ് മരിച്ചത്.ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
2 വർഷം മുൻപായിരുന്നു ശ്യാം ഘോഷ് ജോലിയിൽ പ്രേവേശിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയ ശ്യാം അധികമാരോടും സംസാരിച്ചിരുന്നില്ല. ഏറെ നാളായി അവധിയിലായിരുന്ന ശ്യം രാത്രി ഭക്ഷണം കഴിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന. വീട്ടുകാർ മുറിതുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.
Latest news
ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ
ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.
എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.
Latest news
ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.
ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.
ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.
മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ