M4 Malayalam
Connect with us

Latest news

വാളറയിൽ വിദ്യാർത്ഥിയുടെ ജീവനെടുത്ത അപകടം;ഓട്ടോ ഓടിയിരുന്നത് നിയമം ലംഘിച്ചെന്ന് പോലീസ്

Published

on

അടിമാലി;കഴിഞ്ഞ ദിവസം രാത്രി വാളറയിൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട ആപെ ഓട്ടോ ഓടിയിരുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് സൂചന.

സംഭവത്തിൽ ഓട്ടോ ഡ്രൈവർ നേര്യമംഗലം പുത്തൻപുരയ്ക്കൽ അജിത് രാജു(21)വിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു.

ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.ഇൻഷ്വറൻസ് ഉൾപ്പെടെ വാഹനം റോഡിൽ ഇറക്കുന്നതിന് ആവശ്യമായ രേഖകളിൽ പലതും അപകടത്തിൽ ഉൾപ്പെട്ട ആപെ ഓട്ടോയ്ക്ക് ഇല്ലന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി.

ഫിറ്റനസ് സർട്ടിഫിക്കറ്റിന്റെ കാലവധി കഴിഞ്ഞിരുന്നെന്നും ഹെഡ് ലൈറ്റുകളിൽ ഒന്ന് പ്രവർത്തന രഹിതമായിരുന്നെന്നും ഡ്രൈവർക്ക് ലൈസൻ ഇല്ലന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടം നടക്കുമ്പോൾ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചതിനാണ് അടിമാലി പോലീസ് കേസെടുത്തിട്ടുള്ളത്.

അടിമാലി ഇരുനൂറേക്കർ പരുത്തിക്കാട്ടുകുടി മീരാൻ മൗലവിയുടെ മകൻ ബാദുഷ(23)യാണ് വ്യാഴാഴ്ച രാത്രി 8 മണിയോടെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ കുത്തിന് സമീപം ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

കോതമംഗലം ഭാഗത്തുനിന്നും വീട്ടിലേയ്ക്കുവരികയായിരുന്ന ബാദുഷ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു.

സമീപത്ത് വ്യാപാര സ്ഥാപനം നടത്തിവരുന്ന മനീഷും സുഹൃത്ത് നൗഷാദും ഉൾപ്പെടെ ഓടിക്കൂടിയവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

 

Latest news

പോലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു: കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ കേസ്

Published

on

By

കോഴിക്കോട്: പന്തിരങ്കാവ് കുളക്കരയിൽ പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപെടാൻ അനുവദിച്ച സംഭവം.കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് നൽകുന്ന സൂചന.

ഇന്നലെ രാത്രിയാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പലരും പ്രേദേശത്തെ വലിയ ഗുണ്ടകളാണെന്നും അധികം വൈകാതെ പിടിയിലാകുമെന്നാണ് പ്രതീക്ഷ എന്നും പന്തിരങ്കാവ് പോലീസ് വ്യക്തമാക്കി.

എറണാകുളം ഞാറാക്കൽ സ്റ്റേഷനിൽ നിന്നും മഫ്ത്തിയിലെത്തിയ പോലിസുകാർ പന്തിരാങ്കാവിൽ നിന്നും ഒരു പ്രതിയെ പിടികൂടിയിരുന്നു. വാഹനത്തിനുള്ളിൽ ഇയാൾ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാർ ഇടപെടുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്യ്തു. “പോലീസ് ആണെങ്കിൽ തെളിവ് എവിടെ” എന്ന് ചോദിച്ചായിരുന്നു ഇവർ വാഹനം തടഞ്ഞത്.

ഈ ബഹളത്തിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ നാട്ടുകാർ തടഞ്ഞ് വച്ച പോലീസുക്കാരെ പന്തിരങ്കാവ് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ രക്ഷപെടാൻ വഴിയൊരുക്കിയതിനും പോലീസ്ക്കാരുടെ ജോലി തടസ്സപെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രക്ഷപെട്ടയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Continue Reading

Latest news

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം

Published

on

By

ഡൽഹി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം.പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും തമ്മില്‍ എത്തിയത്.

എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച്‌ ആർ മേധാവിയാണ് കമ്ബനിയെ പ്രതിനിധികരിച്ച്‌ ചർച്ചയില്‍ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയൻ ചര്‍ച്ചയില്‍ നിലപാടെടുത്തു.

സിഇഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്ബനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്.

പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്ബനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്ബനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.

Continue Reading

Latest news

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ സ്വന്തം വാഹനവുമായി എത്തണം ; മന്ത്രി ഗണേഷ് കുമാ‍ര്‍

Published

on

By

തിരുവനന്തപുരം ; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം. ഇന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം.

കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ആർ.ടി.ഒമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച്‌ മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച്‌ ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സർക്കാർ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അത് തടസപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗണേഷ് ‌കുമാർ ആവശ്യപ്പെട്ടു.

Continue Reading

Latest news

ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ കബറടക്കം കുറ്റിപ്പുഴയിലെ സെന്റ് തോമസ് നഗറില്‍

Published

on

By

തിരുവല്ല ;അമേരിയ്ക്കയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികത്സയില്‍ ഇരിയ്‌ക്കെ മരണപ്പെട്ട ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിശരീരം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കാന്‍ തീരുമാനമായി.

ഇന്നലെ രാത്രി സഭാ ആസ്ഥാനത്ത് ചേര്‍ന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകള്‍ നടത്തുക. തീയതി പിന്നീട് തീരുമാനിക്കും.

യുഎസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുമെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതര്‍ പറഞ്ഞു.

പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒന്‍പതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവല്‍ മാര്‍ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.

ബിഷപ്പുമാരായ ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ്, ജോണ്‍ മാര്‍ ഐറേനിയോസ്, ജോഷ്വ മാര്‍ ബര്‍ന്നബാസ്, മാര്‍ട്ടിന്‍ മാര്‍ അപ്രേം, മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തി.ഇതെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.

 

 

Continue Reading

Latest news

അടഞ്ഞുകിടന്ന വീട്ടിൽക്കയറി  വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ

Published

on

By

കോതമംഗലം ;അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു; കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.
തേനിങ്കൽ റ്റി സി വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ കൊച്ചുമകൾ ഏഞ്ചൽ ജോൺ വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള ഈ വീട് ഉടമകൾ വിദേശത്തായതു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്.
വീടിൻ്റെ പുറകുവശത്തെ കതക് തല്ലിപ്പൊളിച്ചാണ് അക്രമികൾ അകത്തു കയറിയത്. അലമാര, സെറ്റി, കസേരകൾ, മേശകൾ, സാനിട്ടറി ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടിലെ മുഴുവൻ വസ്തുക്കളും നശിപ്പിച്ചിരിക്കുകയാണ്. വീടിൻ്റെ ഭിത്തി മാത്രമാണ് അവശേഷിച്ചിട്ടുള്ളൂ.
ആൻ്റണി ജോൺ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോതമംഗലം പോലീസും സംഭവസ്ഥലത്ത് എത്തി. കൂടുതൽ അന്വേഷണം നടത്തുന്നതിനായി പോലീസ് വിരലടയാള വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തും.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും വീട്ടുടമയുടെ ബന്ധുവായ ജോസഫ് തോമസ് ആവശ്യപ്പെട്ടു.
News, House vandalized, Ramallur Kothamangala
Continue Reading

Trending

error: