M4 Malayalam
Connect with us

Local News

മൂവാറ്റുപുഴയിലെ ഇരട്ടകൊലപാതകം; ആക്രമണത്തിന് ഉപയോഗിച്ചത് മൂര്‍ച്ചയുള്ള ആയുധം,കഴുത്തിലെ മുറിവ് മരണകാരണം, ഗോപാല്‍ മാലിക്ക് ഒളിവില്‍

Published

on

മൂവാറ്റുപുഴ;അടൂപ്പറമ്പിലെ ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ കുടുക്കാന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം.

കൊല്ലപ്പെട്ട അസം സ്വദേശികളായ മൊഹന്തോയുടെയും ദീപാങ്കറിന്റെയും ഒപ്പം ഗോപാല്‍ മല്ലിക്കിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇയാളെ കണ്ടെത്തുന്നിനായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍മാരും സംഘത്തിലുണ്ട്.

്അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ 5 പേര്‍ ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചതായിട്ടാണ് സൂചന.ഞായറാഴ്ച വൈകിട്ട് 3.30 തോടെയാണ് മൃതദേഹങ്ങള്‍ അടൂപ്പറമ്പിലെ തടിമില്ലില്‍ കണ്ടെത്തിയത്.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഗോപാല്‍ മാലിക്കിനെ സംഭവത്തിന് പിന്നാലെ കാണാതായതായുള്ള വിവരം പുറത്തുവന്നിരുന്നു.ഇയാള്‍ ഒഡീഷയിലേക്കാണോ പോയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമല്ലന്നാണ് പോലീസില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

മൊഹന്തോയുടെയും ദീപാങ്കറിന്റെയും ഫോണുകള്‍ കാണാതായിട്ടുണ്ട്.ഇവ സ്വിച്ച്ഡ് ഓഫ് ആണ്. ഇവ ഗോപാല്‍ മാലിക് കൊണ്ടുപോയതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ പൊലീസ് പരിശോധനയിലും ഡോഗ് സ്‌ക്വാഡ് പരിശോധനയിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയില്ല.ഗോപാല്‍ മാലിക്കിനെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവു എന്നാണ് പോലീസ് നിലപാട്.

കഴുത്തിലേറ്റ മുറിവുകളാണ് ഇരുവരുടെയും മരണത്തിന് കാരമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.ഇന്നലെ രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്

കോഴിക്കോടും പെരുമ്പാവൂരും താമസിച്ചിരുന്ന ബന്ധുക്കള്‍ എത്തി മൊഹന്തോയുടെയും ദീപാങ്കറിന്റെയും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ ഇന്ന് അസമിലേക്കു കൊണ്ടു പോകും.

തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ തടിമില്ലുടമ പോലീസിന് കൈമാറിയിരുന്നില്ലന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.വര്‍ഷങ്ങളായി തടിമില്ലില്‍ ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ തടിമില്‍ നടത്തിപ്പുകാരന്‍ കൈമാറിയിരുന്നില്ലന്നാണ് പൊലീസ് കണ്ടെത്തല്‍.

ജില്ലയില്‍ അടുത്ത കാലത്ത് നടന്ന കുറ്റകൃത്യങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ തുടര്‍ച്ചയായി പങ്കാളികളായതോടെയാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്യാംപുകള്‍ പൊലീസ് സംഘടിപ്പിച്ചത്.

ഇതിന് ശേഷവും പല തൊഴിലുടമകളും അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറുന്നതില്‍ വൈമുഖ്യം കാണിക്കുന്നു എന്ന ആക്ഷേപം ഉയരുന്നിരുന്നു.

ഇതിന് പിന്നാലെയാണ് അടൂപ്പറമ്പിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിലും അഥിതി തൊഴിലാളിയാണെന്ന സംശയം ഉയര്‍ന്നിട്ടുള്ളത്.ഇക്കാര്യത്തില്‍ പോലീസ് ഇടപെടന്‍ ശക്തമാക്കാന്‍ നീക്കം ആരംഭിച്ചതായിട്ടാണ് സൂചന.

 

Local News

ഇടുക്കിയില്‍ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

Published

on

By

ഇടുക്കി ; ഇടുക്കിയില്‍ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.

പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Continue Reading

Latest news

പ്രശസ്ത കലാകാരൻ എം.സി.കട്ടപ്പന അന്തരിച്ചു

Published

on

By

കട്ടപ്പന: സീരിയൽ സിനിമ മേഖലകളിൽ തിളങ്ങിയ പ്രശസ്ത നടൻ എം.സി.കട്ടപ്പന അന്തരിച്ചു.വാർദ്ധക്യ സഹചമായ അസുഖങ്ങൾ അലട്ടിയതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് മരണം.

ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്റേഴ്സിന്റെ പുണ്യ തീർത്ഥം തേടി എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം.ഇതിനിടയിൽ മൃഗ സംരക്ഷണവകുപ്പിൽ ക്ലർക്കായി ജോലി ചെയ്യ്തിരുന്ന സമയം കൊല്ലം അരീനയുടെ ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകത്തിലെ മലയോര കരഷകനായ കുഞ്ഞുപിള്ള എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പിന്നാലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡും എം.സിയെ തേടിയെത്തി.2014ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയ ശ്രീ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ കാഴ്ച, പളുങ്ക്, നായകൻ തുടങ്ങി നിരവധി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയം കൊണ്ട് അദ്ദേഹം തന്റെ ഇടമുറപ്പിച്ചു.

അവസാന നാളുകളിൽ അസുഖങ്ങൾ അലട്ടിയതിനെ തുടർന്ന് നാടകവേദികളിൽ നിന്നും സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ മരണം. സംസ്‍കാരം നാളെ രാവിലെ കട്ടപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

Continue Reading

Latest news

മഴ,ഇടിമിന്നല്‍; കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇങ്ങിനെ

Published

on

By

ഇടുക്കി;ഇന്നും നാളെയുമായി കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്.ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാനിടയില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും.

സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.

ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്.ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.പട്ടം പറത്തുന്നത് ഒഴിവാക്കണം

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം.

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം.അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്.

മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്.മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.

ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള “ദാമിനി” മൊബൈല്‍ ആപ്പ്‌ളിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കില്‍ നിന്ന് Damini App ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

 

Continue Reading

Latest news

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത:2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് .

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നൽകിയിരിക്കുന്നത്. കൂടാതെ കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ് നിലവിൽ അലര്‍ട്ട്
നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ പരക്കെ മഴക്കോ ഒറ്റപ്പെട്ട മഴക്കോ സത്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Continue Reading

Latest news

പക്ഷിപ്പനി;നിരണം താറാവ് ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം,വിഷം കുത്തിവച്ച് കൊന്ന ശേഷം കത്തിയ്ക്കും

Published

on

By

തിരുവല്ല:പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം താറാവ് ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം.താറാവുകളെ വിഷം കുത്തിവച്ച് കൊന്ന ശേഷം ഗ്യാസ് ഉപയോഗിച്ച് കത്തിയ്ക്കും.

ഇതിനായുള്ള കര്‍മ്മപദ്ധതി ഇന്ന് രാവിലെ ആരംഭിച്ചു.മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ഏഴുപേര്‍ വീതം അടങ്ങുന്ന ഓരോ ടീമും പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിച്ചുകൊണ്ടാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി.ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍
ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

 

Continue Reading

Trending

error: