Connect with us

News

ലഹരി മാഫിയ-സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനം ; അടിമാലി സാമൂഹ്യവിരുദ്ധരുടെ പിടിയില്‍ ? പരക്കെ ഭീതി

Published

on

അടിമാലി:ന്യൂ ജന്‍ മയക്കുമരുന്ന് മുതല്‍ പാന്‍ മസാല വരെ ഏതുതരം മയക്കുമരുന്ന് വേണമെങ്കിലും സുലഭം.വാടക വീടുകള്‍ കേന്ദ്രകരിച്ച് പെണ്‍വാണിഭ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ഒപ്പം നിരത്തുകളില്‍ ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങളും.പൊറുതി മുട്ടിയെന്ന് നാട്ടുകാര്‍

അടിമാലി ,ആനച്ചാല്‍, മാങ്കുളം പരിസര പ്രദേശങ്ങളിലേയും ഒഴിഞ്ഞതും, നിര്‍മ്മാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നത്. ഇരുളിന്റെ മറവിലാണ് വ്യാപാരം.ന്യൂ ജന്‍ മയക്കുമരുന്ന് എത്തിക്കാനും, വിതരണം നടത്താനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്

വിദുരഗ്രാമങ്ങളില്‍ പോലും കഞ്ചാവ് സുലഭമാണ്.നാട്ടുകാരായ ആവശ്യക്കാര്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഉപഭോക്താക്കളാണ്.ഹാന്‍സ് അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ കടകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന രഹസ്യമാണെങ്കിലും ആവശ്യക്കാര്‍ക്ക് സുലഭമാണ്.മദ്യം ആര്‍ക്ക് ,എവിടെ വേണമെങ്കിലും ലഭിയ്ക്കുന്ന അവസ്ഥയും നിലവിലുണ്ട്.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് മയക്കുമരുന്നിന്റെ ഇരകള്‍.അടിമാലി ,ആനച്ചാല്‍ കൊന്നത്തടി ,മാങ്കുളം പരിസര പ്രദേശങ്ങളും കയ്യടക്കിയ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ പോലീസിന്റെയും, എക്‌സൈസിന്റെയും ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇടക്കാലത്ത് ഹൈറേഞ്ച് മേഖലകളില്‍ പോലീസും എക്‌സൈസും ശക്തമായ ലഹരി വേട്ട നടത്തിയപ്പോള്‍ പ്രതിദിനം കിലോ കണക്കിന് പുകയില,ലഹരി, വസ്തുക്കള്‍ പിടികൂടിയിരുന്നു.ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ സ്ഥലം മാറി പോയതോടെ പരിശോധനകളും ഏറെക്കുറെ നിലച്ചമട്ടായി.നിലവില്‍ പരിശോധനകള്‍ പേരിന് മാത്രമായി ചുരുങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലോട്ടറികടകള്‍ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി വില്‍പ്പനയും വ്യാപകമാണ്, കോടികളുടെ ചൂതാട്ടമാണ് ഇതുവഴി നടക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. അടിമാലി,ആനച്ചാല്‍,കൊന്നത്തടി,ആനച്ചാല്‍ ഉള്‍പ്പെട്ടയുള്ള മേഖലകളില്‍ പോലും പാതകളില്‍ ആഡംബര ബൈക്കുകളില്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തുന്നതായിട്ടാണ് നാട്ടുകാരുടെ പരാതി.

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളുമായി പാതകളില്‍ ഒരുപറ്റം യുവാക്കള്‍ നടത്തുന്ന അഭ്യാസപ്രടനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവനുതന്നെ ഭീഷിണിയായി മാറിയിട്ടുണ്ട്.പലപ്പോഴും ബൈക്ക് ആഭ്യസത്തിനെത്തുന്നവര്‍ തമ്മില്‍ വാക്കേറ്റവും തമ്മില്‍തല്ലുകളും ഉണ്ടാവുന്നുണ്ടെന്നും പോലീസില്‍ വിവരം അറിയിച്ചാലും കാര്യമായ നടപടി ഉണ്ടാവുന്നില്ലന്നുമുള്ള പരാതികളും വ്യാപകമാണ്.

മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിമൂത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ മാരകയുധങ്ങളുമായി പാതകളില്‍ ഇറങ്ങി വെല്ലുവിളിയ്ക്കുന്നതും പരസ്പരം തമ്മില്‍ത്തല്ലുന്ന സ്ഥിതിയും നിലവിലുണ്ട്.കഴിഞ്ഞ ദിവസം അടിമാലി വാടക വീടുകള്‍ കേന്ദ്രകരിച്ച് പോലീസ് റെയ്ഡ് നടത്തിയിരുന്നു.പെണ്‍വാണിഭ സംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡ്.

റെയ്ഡില്‍ ഏതാനും യുവതികളെ കണ്ടെത്തിയെങ്കിലും പോലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കേന്ദ്രം നടത്തിപ്പുകാരെക്കുറിച്ച് വിവരം ലഭിച്ചിരിയ്ക്കാമെന്നും തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ പോലീസ് തയ്യാറാവാത്തക് ബാഹ്യഇടപെടലുകളെത്തുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്.

Latest news

പണപ്പെട്ടിക്കടുത്ത് ഇരിപ്പുറപ്പിച്ചു, പിന്നാലെ പണാപഹരണം, കടയുടമ കയ്യോടെ പൊക്കി; പോലീസുകാരൻ സസ്‌പെൻഷനിൽ

Published

on

By

പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ.

പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്

24 ന് പാമ്പനാർ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്നും സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയും ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെത്തുടർന്നാണ് നടപടി.

ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നു.സൗഹൃദം മുതലെടുത്ത്
സ്ഥാപനത്തിൽ എത്തിയാൽ ഇയാൾ പണപ്പെട്ടി ഇരയിക്കുന്നതിന് സമീപം കസേരയിൽ ഇയാൾ ഇരിയ്ക്കുകയും പതിവായിരുന്നു.

സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടെന്നും ഉടമ നാരങ്ങ വെള്ളം എടുക്കുക്കാൻ തിരിഞ്ഞപ്പോൾ സാഗർ പണപ്പെട്ടിയിൽ നിന്നും പണം അപഹരിച്ചെന്നും ഉടമ ഇത് കയ്യോടെ പിടികൂടിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

മുമ്പും പല തവണ പോലീസുകാരൻ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്നും 40000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ചുള്ള വാദപ്രിവാദങ്ങൾ ഒച്ചപ്പാടിൽ കലാശിച്ചെന്നും ഇതാണ് സംഭവം പുറത്തറിയാൻ വഴിയൊരുക്കിയതെന്നുമാണ് സൂചന.

പണം നൽകാൻ പോലീസുകാരൻ സമ്മതിച്ചതിനാൽ സ്ഥാപന ഉടമ ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലന്നാണ് അറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് ഇപ്പോൾ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.

കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ എസ്പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

 

Continue Reading

Latest news

പണാപഹരണം, പരാതി ഒഴിവാക്കിയിട്ടും രക്ഷയില്ല, അന്വേഷണം തുടങ്ങി; പോലീസുകാരൻ ഊരാക്കുടിക്കിൽ

Published

on

By

പീരുമേട് ; വ്യാപാരസ്ഥാപനത്തിൽ ഉടമയെ കബളിപ്പിച്ച് പോലീസുകാരൻ പണം അപഹരിച്ച സംഭവത്തിൽ രഹസ്യന്വേഷണ വിഭാഗം തെളിവെടുത്തു.

പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കയ്യോടെ പിടികൂടുകയായിരുന്നു.പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൂടിയായ പൊലീസുകാരന്റെയും സഹപ്രവർത്തകരിൽ ചിലരുടെയും സമ്മർദ്ധത്തിന്റെ ഫലമായി കടയുടമ പരാതിയിൽ നിന്നും പിൻമാറിയിരുന്നു.

ഇതിനകം തന്നെ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം പാമ്പനാർ മാർക്കറ്റ് റോഡിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു സംഭവം.സ്ഥാപനത്തിലെ നിത്യസന്ദർശകനായ പൊലീസുകാരൻ സോഡാ നാരങ്ങാവെള്ളം ആവശ്യപ്പെട്ടു.കടയുടമയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ പണപ്പെട്ടിയിൽ നിന്നും 1000 രൂപ കൈക്കലാക്കുകയും ഉടമ ഇത് കയ്യോടെ പിടികൂടുകയുമായിരുന്നു.

മുൻപു പല തവണ പൊലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടിരുന്നു.ഇതുമനസ്സിലാക്കിയ കടയുടമ ജാഗ്രതയാണ് പോലീസുകാരൻ കുടുങ്ങാൻ കാരണം.ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തി.

ഇതോടെ താൻ നഷ്ടപരിഹാരം നൽകാമെന്നായി പൊലീസുകാരൻ.പരാതി നൽകാതിരിക്കാൻ 40,000 രൂപ വാഗ്ദാനം ചെയ്യുകയും 5,000 രൂപ ഉടനടി നൽകുകയുമായിരുന്നു.ഇതിനിടെ ചില വ്യാപാരികൾ പീരുമേട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.പൊലീസ് സ്ഥലത്തെത്തിയെങ്കിലും നടപടികൾക്ക് തയ്യാറായില്ല എന്ന ആരോപണം വ്യാപകമായിട്ടുണ്ട്.ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സ്ഥത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ താൽപര്യം പ്രകടിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.്.

സമ്മർദം മുറുകിയതോടെ തനിക്കു പരാതിയില്ലെന്നു മുതിർന്ന പൗരനായ വ്യാപാരി അറിയിച്ചു.മുൻപ് നിരോധിത ലഹരി ഉൽപന്നങ്ങൾ ഇതേ കടയിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു.

റെയ്ഡിനെത്തിയ പോലീസ് സംഘത്തിൽ ഇപ്പോൾ പണം അപഹരിച്ച സംഭവത്തിൽ കുടുങ്ങിയ പോലീസുകാരനും ഉൾപ്പെട്ടിരുന്നു.ഈ പോലീസുകാരൻ പിന്നീട് കടയുടമയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇതു മുതലെടുത്ത്, കടയിലെത്തിയാൽ ഇയാൾ കാഷ് കൗണ്ടറിൽ ഇരിക്കുക പതിവായിരുന്നു.ഈ സാഹചര്യം മുതലെടുത്ത് ഇയാൾ പണം കൈക്കലാക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

4 ഗ്രാം മുതൽ 3 കിലോ വരെ തൂക്കം, ഒറ്റയിടിക്ക് 6000 കിലോമീറ്ററിലേറെ പറക്കും; തട്ടേക്കാട്ടെ ദേശാടകരുടെ വിശേഷങ്ങളറിയാം

Published

on

By

കോതമംഗലം;തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്ക്ക് ദേശാടന പക്ഷികളുടെ പ്രവാഹം ഊർജ്ജിതം.

ചൈനീസ് പോണ്ട് ഹെറൺ, ഫോട്ടോ:റെജീവ് തട്ടേക്കാട്‌

ഹിമാലയം,സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളാണ്് ആദ്യം എത്തിയത്.ഇന്ത്യൻ പിറ്റ,ബ്ലാക്ക് ബസ്സ,വിവിധ ഇനത്തിൽപ്പെട്ട ഫ്ലൈക്യാച്ചറുകൾ എന്നിവയാണ് ഇവരിൽ പ്രമുഖർ.

ഈ മാസം ആദ്യമുതൽ ദേശാടനക്കിളികൾ പക്ഷിസങ്കേതത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു.ഇപ്പോൾ ഇക്കൂട്ടരുടെ പ്രവാഹം ശക്തിപ്പെട്ടിട്ടുണ്ട്.4 ഗ്രാം മുതൽ 3 കിലോ വരെ തൂക്കമുള്ള പക്ഷികളും ദേശാടകരുടെ കൂട്ടത്തിലുണ്ട്.സൈബീരീയയിൽ നിന്നുള്ള ജലപക്ഷികളിൽ ചിലത് 6000 കിലോമീറ്ററിലേറെ പറന്നാണ് ഇവിടേയ്ക്ക് എത്തുന്നത്.

ബ്ലാക്ക് ബസ്സ,ഫോട്ടോ:റെജീവ് തട്ടേക്കാട്‌

പക്ഷിസങ്കേതത്തിൽ 322 ഇനം പക്ഷികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 40 ശതമാനവും ദേശാടകരാണ്.ഇവിടം അപൂർവ്വവും അത്യപൂർവ്വവുമായ പക്ഷി-ജന്തു-സസ്യജാലങ്ങളുടെയും കലവറയാണെന്ന് ദശാബ്ദങ്ങൾക്ക് മുമ്പെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.

കോതമംഗലത്തുനിന്നും 12 കിലോമീറ്ററോളം അകലെ പെരിയാർ തീരത്ത് 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന വനമേഖല ഉൾപ്പെടുന്നതാണ് തട്ടേക്കാട് പക്ഷിസങ്കേതം.

സിംഹം ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും ഈ വനമേഖലയിൽ ഉണ്ടെന്നാണ് ഇതുവവരെ പുറത്തുവന്നിട്ടുള്ള കണക്കെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

ചെസ് നെട്ട് വിംഗ് ക്യുക്കു, ഫോട്ടോ:റെജീവ് തട്ടേക്കാട്‌

അന്തിരച്ച പക്ഷിശാത്രജ്ഞൻ ഡോ.സലീം അലിയാണ് ഇവിടം പറവകളുടെ സാമ്രാജ്യമാണെന്ന് സ്ഥിരീകരിച്ചത്.സംസ്ഥാന സർക്കാർ ഇവിടം പക്ഷിസങ്കേതമായി പ്രഖ്യപിച്ചതിന് പിന്നിലും ഇദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്.ഇന്ന് ലോകത്തെമ്പാടുമുള്ള പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാണ് തട്ടേക്കാട് പക്ഷിസങ്കേതം.

വിദേശിയരടക്കം ദിനം പ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്.കിഴക്കൻ മേഖലയിലേയ്ക്കുള്ള യാത്രയിൽ വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളം കൂടിയാണ് തട്ടേക്കാട് പക്ഷിസങ്കേതം.

Continue Reading

Trending

error: