Latest news
ഇടുക്കിയിൽ വീണ്ടും കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി ; വേട്ട സംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

മൂന്നാർ:ഇടുക്കിയിൽ വീണ്ടും കാട്ടുപോത്ത് വേട്ട.ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ അരുവിക്കാട് സെക്ഷനിൽ ഉൾപ്പെടുന്ന വനഭാഗത്തുനിന്നാണ് സംഭവം റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത് വച്ച് കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തിയെന്നുളള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.
അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിൽ മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെവച്ച് കൊന്ന് ഇറച്ചി കടത്തിയിരുന്നു.ഈ സംഭവത്തിന്റെ അന്വേഷണം പൂർത്തിയായി വരുന്നതിനിടെയാണ് ദേവികുളം റെയിഞ്ചിൽ നിന്നും സമാന സംഭവം പുറത്തുവരുന്നത്.ഈ കേസിൽ ഉൾപ്പെട്ട 15 ഓളം പേരെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.
4 വയസ് പ്രായമുള്ള കാട്ടുപോത്തിനെയാണ് വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയിട്ടുള്ളത്.സംഭവം നടന്നിട്ട് 4 ദിവസം പിന്നിട്ടു.കൃത്യം നടത്തിയവരെ കണ്ടെത്താൻ വനംവകുപ്പ് അധികൃതർ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചയിന് കീഴിലെ സെൻട്രൽ നഴ്സറിക്ക് സമീപം കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് വേട്ടയാടൽ സ്ഥീരീകരിച്ചത്.
വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും മിക്കപ്പോഴും കടന്നുപോകുന്ന പാതയിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള വനപ്രദേശത്ത് നിന്നാണ് കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയെതന്നാണ് സൂചന.സംഭവം അക്ഷരാത്ഥത്തിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.
മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കാട്ടുപോത്തിനെ വെടിവച്ചിട്ട വനപ്രദേശം.വേട്ടയാടിയ പോത്തിന്റെ ഇറച്ചി തലച്ചുമടായിട്ടായിരിക്കാം കടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
മുറിച്ചെടുത്ത ഇറച്ചി എങ്ങോട്ട് കൊണ്ടുപോയി,ആർക്കെല്ലാം വിതരണം നടത്തി എന്നീകാര്യങ്ങൾ കൃത്യത വരുത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ഉന്നതതലത്തിൽ നിന്നും അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് കാട്ടിറച്ചി സംഭരിച്ച്,വിൽപ്പന നടത്തിവരുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നുള്ള സംശയം വ്യാപകമായിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിൽ വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ചുകടത്തിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Latest news
യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.
ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.
വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.
5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.
സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
Latest news
നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.
ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.
മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Latest news
ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.
നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.
കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news1 week ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ