M4 Malayalam
Connect with us

Latest news

കോഡ് ചൗമിഠായി, വിൽക്കുന്നത് ലഹരി ഗുളികകൾ; ആസിഡ് ഡ്രോപ്പർ ടാസ്ക് ടീമിലെ  പ്രധാനികൾ പിടിയിൽ  

Published

on

കാക്കനാട്/പുത്തൻ കുരിശ് : കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ  സ്കൂൾ, കോളേജ്  വിദ്യാർത്ഥികൾക്കും  യുവതി യുവാക്കൾക്കും  മയക്ക് മരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ.
കുന്നത്തുനാട് താലൂക്ക്, തിരുവാണിയൂർ വില്ലേജ് , വെണ്ണിക്കുളം ദേശത്ത് വലിയപറമ്പൽ വീട്ടിൽ ഫ്രാൻസിസ് മകൻ ഫ്രെഡി  (28 ), കണയന്നൂർ താലൂക്ക് കണയന്നൂർ വില്ലേജ് തുപ്പുംപടി കരയിൽ മങ്ങാട്ട് പറമ്പിൽ വീട്ടിൽ മോഹനൻ മകൻ അഖിൽ മോഹനൻ (24) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻ്റലിജൻസ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 110 എണ്ണം  മയക്ക് മരുന്ന് ഗുളികകൾ  പിടിച്ചെടുത്തു. അമിത ഭയം, ഉത്കണ്ഠ, എന്നിങ്ങനെയുള്ള മാസസീക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ നൈട്രാസെപാം ഗുളികകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
മയക്ക് മരുന്ന് ഇടപാടിനായി ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ ‘ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം’ എന്ന ഗ്രൂപ്പ് തുടങ്ങിയ ശേഷം അതിലൂടെ  ‘ചൗ മിഠായി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ വൻതോതിൽ മയക്ക് മരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്.
ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികൾ 20 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് ഗുളികകൾ 62 ഗ്രാമോളം തൂക്കം വരുന്നതാണ്.
ഏറെ നാളുകളായി മയക്ക് മരുന്ന് ഗുളികകൾ വിൽപ്പന നടത്തി വന്നിരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. അടിപിടി, ഭവനഭേദനം, മാരകായുധങ്ങൾ കൈവശം വക്കൽ, മയക്ക് മരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് ഇരുവരും.
കൊച്ചി കാക്കനാട് കേന്ദ്രമാക്കി മയക്ക് മരുന്ന് ഗുളികകൾ വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ചുള്ള  രഹസ്യ വിവരം നേരത്തെ സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് ടീമിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രത്യേക സംഘവും മാമല റേഞ്ച് എക്സൈസും ചേർന്ന് ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുക്കൾ അടക്കം നിരീക്ഷിച്ച് വരുകയായിരുന്നു.
 തുടർന്നാണ് മയക്ക് മരുന്ന് ഗുളികകൾ വിതരണം ചെയ്യുന്ന പ്രധാനികളെ എക്സൈസ് സംഘം തിരിച്ചറിഞ്ഞത്. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വന്ന എക്സൈസ് സംഘം എറണാകുളം പുത്തൻ കുരിശിൽ സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ചർച്ചിന് സമീപം ആവശ്യക്കാരെ കാത്ത് ടൂവിലറിൽ ഇരിക്കുകയായിരുന്ന ഇരുവരേയും കൈയ്യോടെ പിടി കൂടുകയായിരുന്നു.
മാരക ലഹരിയിൽ ആയിരുന്ന ഇരുവരേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയിൽ എടുത്തത്. വെറും 4 രൂപ വിലയുള്ള ഒരു ഗുളിക 100 രൂപക്കാണ് മറിച്ച് വിറ്റിരുന്നത്.
ഈ മയക്ക് മരുന്ന് ഗുളികകൾ സേലത്ത് നിന്ന് കടത്തി കൊണ്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും അധികം നൈട്രസെപാം ടാബ്‌ലെറ്റ് പിടിച്ചെടുക്കുന്നത്. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇത്തരം ഗുളികകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ ഇതിന് പൂർണ്ണമായും തടയിടാൻ കഴിഞ്ഞിരുന്നു.
 ഷെഡ്യൂൾഡ്  H1 വിഭാഗത്തിൽപ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂർവ്വം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകൾ  ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്.
ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.
പ്രധാനമായും ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർത്ഥികളും യുവതിയുവാക്ക
ളുമാണ് ഇവരുടെ മുഖ്യ ഇരകൾ. ഈ ഗുളികകൾ കഴിച്ചാൽ എച്ച്.ഡി. വിഷനിൽ വിവിധ വർണ്ണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ള വരെ ഇതിലേക്ക് ആകർഷിച്ചിരുന്നത്.
ഇതിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതിയുവാക്കൾ ഇതിലേക്ക് ആകൃഷ്ടരാക്കാൻ കാരണം.
 ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്ക് മരുന്നുകൾ എത്തിച്ചിരുന്നതെന്നും ഒരു ദിവസത്തിൽ നാല് മയക്ക് മരുന്ന് ഗുളികകൾ കഴിച്ച് കഴിഞ്ഞാൽ വേദന, സ്പർശനം തുടങ്ങിയ വികാരങ്ങൾ ഒന്നും അറിയില്ല എന്നും ഇവർ വെളിപ്പെടുത്തി.
ഇതിന്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമർദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരുവാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
 ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും, ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ലഹരി സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എൻഫോഴ്സ്മെന്റ് അസി. കമ്മീഷണർ ടി.എൻ.സുദീർ അറിയിച്ചു.
മാമല റേഞ്ച് ഇൻസ്പെക്ടർ വി.കലാധരൻ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ മാമല റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സാബു വർഗ്ഗീസ്, പി.ജി.ശ്രീകുമാർ, ചാർസ് ക്ലാർവിൻ, സിഇഒമാരായ അനിൽകുമാർ എം.എൻ, ഫെബിൻ എൽദോസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട്
റിമാൻ്റ് ചെയ്തു.

Latest news

പോലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു: കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ കേസ്

Published

on

By

കോഴിക്കോട്: പന്തിരങ്കാവ് കുളക്കരയിൽ പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപെടാൻ അനുവദിച്ച സംഭവം.കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് നൽകുന്ന സൂചന.

ഇന്നലെ രാത്രിയാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പലരും പ്രേദേശത്തെ വലിയ ഗുണ്ടകളാണെന്നും അധികം വൈകാതെ പിടിയിലാകുമെന്നാണ് പ്രതീക്ഷ എന്നും പന്തിരങ്കാവ് പോലീസ് വ്യക്തമാക്കി.

എറണാകുളം ഞാറാക്കൽ സ്റ്റേഷനിൽ നിന്നും മഫ്ത്തിയിലെത്തിയ പോലിസുകാർ പന്തിരാങ്കാവിൽ നിന്നും ഒരു പ്രതിയെ പിടികൂടിയിരുന്നു. വാഹനത്തിനുള്ളിൽ ഇയാൾ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാർ ഇടപെടുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്യ്തു. “പോലീസ് ആണെങ്കിൽ തെളിവ് എവിടെ” എന്ന് ചോദിച്ചായിരുന്നു ഇവർ വാഹനം തടഞ്ഞത്.

ഈ ബഹളത്തിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ നാട്ടുകാർ തടഞ്ഞ് വച്ച പോലീസുക്കാരെ പന്തിരങ്കാവ് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ രക്ഷപെടാൻ വഴിയൊരുക്കിയതിനും പോലീസ്ക്കാരുടെ ജോലി തടസ്സപെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രക്ഷപെട്ടയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Continue Reading

Latest news

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം

Published

on

By

ഡൽഹി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം.പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും തമ്മില്‍ എത്തിയത്.

എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച്‌ ആർ മേധാവിയാണ് കമ്ബനിയെ പ്രതിനിധികരിച്ച്‌ ചർച്ചയില്‍ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയൻ ചര്‍ച്ചയില്‍ നിലപാടെടുത്തു.

സിഇഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്ബനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്.

പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്ബനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്ബനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.

Continue Reading

Latest news

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ സ്വന്തം വാഹനവുമായി എത്തണം ; മന്ത്രി ഗണേഷ് കുമാ‍ര്‍

Published

on

By

തിരുവനന്തപുരം ; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം. ഇന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം.

കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ആർ.ടി.ഒമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച്‌ മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച്‌ ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സർക്കാർ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അത് തടസപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗണേഷ് ‌കുമാർ ആവശ്യപ്പെട്ടു.

Continue Reading

Latest news

ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ കബറടക്കം കുറ്റിപ്പുഴയിലെ സെന്റ് തോമസ് നഗറില്‍

Published

on

By

തിരുവല്ല ;അമേരിയ്ക്കയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികത്സയില്‍ ഇരിയ്‌ക്കെ മരണപ്പെട്ട ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിശരീരം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കാന്‍ തീരുമാനമായി.

ഇന്നലെ രാത്രി സഭാ ആസ്ഥാനത്ത് ചേര്‍ന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകള്‍ നടത്തുക. തീയതി പിന്നീട് തീരുമാനിക്കും.

യുഎസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുമെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതര്‍ പറഞ്ഞു.

പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒന്‍പതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവല്‍ മാര്‍ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.

ബിഷപ്പുമാരായ ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ്, ജോണ്‍ മാര്‍ ഐറേനിയോസ്, ജോഷ്വ മാര്‍ ബര്‍ന്നബാസ്, മാര്‍ട്ടിന്‍ മാര്‍ അപ്രേം, മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തി.ഇതെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.

 

 

Continue Reading

Latest news

അടഞ്ഞുകിടന്ന വീട്ടിൽക്കയറി  വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ

Published

on

By

കോതമംഗലം ;അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു; കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.
തേനിങ്കൽ റ്റി സി വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ കൊച്ചുമകൾ ഏഞ്ചൽ ജോൺ വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള ഈ വീട് ഉടമകൾ വിദേശത്തായതു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്.
വീടിൻ്റെ പുറകുവശത്തെ കതക് തല്ലിപ്പൊളിച്ചാണ് അക്രമികൾ അകത്തു കയറിയത്. അലമാര, സെറ്റി, കസേരകൾ, മേശകൾ, സാനിട്ടറി ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടിലെ മുഴുവൻ വസ്തുക്കളും നശിപ്പിച്ചിരിക്കുകയാണ്. വീടിൻ്റെ ഭിത്തി മാത്രമാണ് അവശേഷിച്ചിട്ടുള്ളൂ.
ആൻ്റണി ജോൺ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോതമംഗലം പോലീസും സംഭവസ്ഥലത്ത് എത്തി. കൂടുതൽ അന്വേഷണം നടത്തുന്നതിനായി പോലീസ് വിരലടയാള വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തും.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും വീട്ടുടമയുടെ ബന്ധുവായ ജോസഫ് തോമസ് ആവശ്യപ്പെട്ടു.
News, House vandalized, Ramallur Kothamangala
Continue Reading

Trending

error: