M4 Malayalam
Connect with us

Latest news

പശുവിന്റെ ജഡം കണ്ടെത്തി,കൊന്നത് കടുവയെന്ന് നാട്ടുകാർ;മൂന്നാറിൽ പരക്കെ ഭീതി

Published

on

മൂന്നാർ ;ഗൂഡലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ഗർഭിണിയായ പശുവിന്റെ ജഡം കണ്ടെത്തി.കടുവകൊന്നതാണെന്ന് നാട്ടുകാർ.്അന്വേഷണം നടത്തുമെന്ന് വനംവകുപ്പ്.

പ്രദേശവാസി അറുമുഖൻ വളർത്തിയിരുന്ന പശുവിന്റെ ജഡമാണ് ഹൈസ്‌കൂളിനടുത്ത് കണ്ടെത്തിയത്.കടുവയുടെ ആക്രണണത്തിലാണ് പശുകൊല്ലപ്പെട്ടതെന്നാണ് നാട്ടുകാരുടെ നിഗമനം.പരിസരത്ത് കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

രണ്ട് ദിവസമായി പശുവിനെ കാണാതായിരുന്നു. ഇതെത്തുടർന്ന് അറുമുഖവും കുടുംബാംഗങ്ങളും തേയില തോട്ടത്തിൽ പശുവിനെ അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഹൈ സ്‌കൂളിന് സമീപം ഭാഗീകമായി ഭക്ഷിച്ച നിലയിൽ പശുവിന്റെ ജഡം കണ്ടെത്തുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ എത്തിയതായുള്ള പ്രചാരണം നാട്ടുകാരെ ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട്.കഴിഞ്ഞ മാസം 4-ന് മൂന്നാർ നെയമക്കാട് എസ്‌റ്റേറ്റിലെ ലയങ്ങൾക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച് കടുവയെ പിടികൂടിയിരുന്നു.
2 ദിവസത്തിനുള്ളിൽ 14 കന്നുകാലികളെ കടുവ കൊന്നൊടുക്കിയിരുന്നു.ഇതെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ച് കടുവയെ കുടുക്കിയത്.പിടികൂടിയ കടുവയെ അധികൃതർ പിന്നീട് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടു.

 

1 / 1

Latest news

എ.ഐ ക്യാമറ: കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തി

Published

on

By

തിരുവനന്തപുരം: എഐ ക്യാമറകൾ വഴി മോട്ടോര്‍വാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസ് അയക്കുന്നത് നിർത്തിയത് എന്നാണ് കെൽട്രോണിന്റെ വാദം.

തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാൻ അയക്കുന്നുണ്ടെങ്കിലും ആരും പിഴ അടയ്ക്കാൻ തയ്യാറാകുന്നില്ല.
ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങളാണ് ക്യാമറയിൽ കണ്ടെത്തിയതെങ്കിലും 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനങ്ങൾ കുറച്ച് നിയമലംഘകരിൽ നിന്നും പണം ഈടാക്കി കരാറുകാരന് നൽകുക  എന്നതായിരുന്നു ക്യാമറ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.എന്നാൽ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

ജൂണ്‍ 5ന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 4 മുതൽ 5 ലക്ഷംവരെയായി അത് കുടുകയും ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷമായി കവിയുകയും ചെയ്തു.

പ്രതി വര്‍ഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രണിന് നൽകിയ കരാറിൽ പറയുന്നത്.
പിന്നാലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറെ അറിയിച്ച്, നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തിയത്.ഇ-ചെല്ലാൻ അയച്ചിട്ടും പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ ഇത് വഴിയുള്ള  പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.

1 / 1

Continue Reading

Latest news

മതരഹിത കുടുംബ സംഗമം നാളെ

Published

on

By

കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എന്‍ ആര്‍ സിയുടെ ( നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള  മതരഹിത കുടുംബ സംഗമം നാളെ  കോഴിക്കോട് നടക്കും.

കോഴിക്കോട് ഈസ്റ്റിഹില്‍ ആര്‍ട്ട് ഗ്യാലറി ത്രീഡി തീയേറ്റര്‍ ഹാളിലാണ് പരിപാടി നടക്കുക. ഉച്ചക്ക് 2ന് തുടങ്ങുന്ന പരിപാടി,  പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മൂന്ന് പതാറ്റിണ്ടിലേറെക്കാലമായി ശാസ്ത്ര പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ കെ പാപ്പുട്ടി, വിദ്യാഭ്യാസരംഗത്തെ മതവത്ക്കരണത്തെക്കുറിച്ച് സംസാരിക്കും. ഗര്‍ഭധാരണവും, ആധുനിക വൈദ്യശാസ്ത്രവും എന്ന വിഷയത്തില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോ വി കെ ശിവദാസന്‍ സംസാരിക്കും. ജോഷ്ന കുറ്റിപ്പുറമാണ് ഡോക്ടറുമായി സംവദിക്കുന്നത്.

തുടര്‍ന്ന് “മതം വിട്ട സ്ത്രീകള്‍ സംസാരിക്കട്ടെ ”  എന്ന സെഷനില്‍ ജാമിദ ടീച്ചര്‍, മരിയ കിരണ്‍, സോയ എന്നിവര്‍ സംസാരിക്കും.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന യുക്തിവാദികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. എം അബ്ദുല്‍ അലിമാസ്റ്റര്‍, ഡോ ഗഫുര്‍, ഹരിദാസന്‍ അരങ്ങില്‍, കുഞ്ഞിരാമന്‍ അഴിഞ്ഞിലം, എം കെ ജനാര്‍ദ്ദനന്‍, ഹമീദ് നെച്ചോളി, അബൂബക്കര്‍ കണ്ണാടിക്കല്‍, ടി കെ രവീന്ദ്രനാഥ് എന്നിവരരെയാണ് ആദരിക്കുന്നത്.

തുടര്‍ന്ന് “അന്യായവൈകല്യങ്ങള്‍ ” എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും സംസാരിക്കും. പാട്ടും നൃത്തവും അടങ്ങുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും കുടുംബസംഗമത്തോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എം റിജു- 9645006727, അബ്ദുല്‍ നാസര്‍-9645927860

1 / 1

Continue Reading

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Trending

error: