M4 Malayalam
Connect with us

Latest news

സർവ്വീസ് നടത്താം; “താമരാക്ഷൻപിള്ള”യുടെ ഫിറ്റനസ് റദ്ദാക്കേണ്ട സാഹചര്യമില്ലന്ന് മോട്ടോർ വാഹന വകുപ്പ്

Published

on

 

കോതമംഗലം;ദിലീപ് ചിത്രമായ പറക്കുംതളികയിലെ ‘താമരാക്ഷൻ പിള്ള’യോട് സാദൃശ്യം തോന്നിയ്ക്കുന്ന തരത്തിൽ അലങ്കരിച്ച് സർവ്വീസ് നടത്തിയതിനെത്തുടർന്ന് ട്രാഫിക് എൻഫോഴസ് മെന്റ് വിഭാഗം തടഞ്ഞിട്ട കെ എസ് ആർ ടി സി ബസ്സിന് സർവ്വീസ് നടത്താൻ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്.

സംഭവത്തിൽ കെ എസ് ആർ ടി സി ബസ്സ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് 15 ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ നെല്ലിക്കുഴി ഇളംബ്ര സ്വദേശി എൻ എം റഷീദിന്റെ ലൈസൻസാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്. ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിന്റെ ഓലകൊണ്ടുമെല്ലാം മറ്റും അലങ്കരിച്ച നിലയിൽ കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് നടത്തിയത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടർ വാഹന വകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തുകയും ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സ്ഥിരീകരിയ്ക്കുകയുമായിരുന്നു.

വിവാഹ ആവശ്യത്തിനായി കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്നും വാടകയ്‌ക്കെത്ത ബസ്സാണ് ഇത്തരത്തിൽ അലങ്കരിച്ച് സർവ്വീസ് നടത്തിയത്.നെല്ലിക്കുഴിയിൽ നിന്നും ഇരുമ്പുപാലത്തേയ്ക്കുളള ഓട്ടത്തിനിടയിലാണ് ബസ്സിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.

അലങ്കാരങ്ങൾ കാഴ്ച മറച്ചതിനാൽ ഊന്നുകല്ലിലെത്തിയപ്പോൾ താൻതന്നെ അഴിച്ചുമാറ്റിയെന്നും ബസ്സ് അലങ്കരിച്ചത് വാടകയ്‌ക്കെടുത്തവരാണെന്നും തനിയ്ക്ക് ഇതിൽ ബന്ധമില്ലന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് നൽകിയ കാരണം കാണിയ്ക്കൽ നോട്ടീസിന് ഡ്രൈവർ റഷീദ് നൽകിയ മറുപിടി.

സംഭവത്തിൽ പ്രഥമ ദൃഷ്ട്യ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.തുടർന്ന് നടപടികൾ പൂർത്തിയാക്കി ലൈസൻസ് സസ്‌പെന്റ് ചെയ്യുകയായിരുന്നെന്നാണ് അറിയുന്നത്.

വിവാഹ പാർട്ടിയുടെ ഓട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് ബസ്സ് അലൂവയ്ക്ക് സർവ്വീസ് പുറപ്പെട്ടെങ്കിലും കോതമംഗലം താലൂക്ക് ആശുപത്രിയ്ക്ക് സമീപം വച്ച് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ടീം ബസ്സ് തടഞ്ഞ് ഡിപ്പോയിലേയ്ക്ക് തിരച്ചയച്ചിരുന്നു.പരിശോധനകൾക്ക് ശേഷം ബസ്സ് സർവ്വീസ് നടത്തിയാൽ മതിയെന്നായിരുന്നു അധികൃതരുടെ നിലപാട്.

തുടർന്ന് ഡിപ്പോയിൽ എത്തി അധികൃതർ ബസ്സ പരിശോധിച്ചു.ബസ്സിന്റെ ഫിറ്റനസ് റദ്ദാക്കേണ്ട സാഹചര്യമില്ലന്ന് വിലയിരുത്തിയ ഉദ്യോഗസ്ഥ സംഘം സർവ്വീസ് നടത്താൻ അനുമതി നൽകുകയായിരുന്നു,

സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമ്പോൾ, കെ എസ് ആർ ടി സി ബസ്സ് നിയമലംഘിച്ച് സർവ്വീസ് നടത്തിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നിരവധിപേർ പ്രതിഷേധം പങ്കുവച്ചിരുന്നു.

തങ്ങൾ വാഹനം മാത്രമാണ് നൽകിയതെന്നും അലങ്കാരമെല്ലാം വാടകയ്‌ക്കെടുത്തവർ ചെയ്തതാണെന്നുമായിരുന്നു ഇക്കാര്യത്തിൽ കോതമംഗലം ഡിപ്പോ അധികൃതരുടെ വിശദീകരണം.

 

 

1 / 1

Latest news

ലോകസഭ തെരഞ്ഞെടുപ്പ് ; വിധിയെഴുത്തിന് തുടക്കമായി, എവിടെയും വോട്ടർമാരുടെ നീണ്ടനിര

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ രാവിലെ 7 മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു.

ജില്ലകളിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ  കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

1 / 1

Continue Reading

Trending

error: