M4 Malayalam
Connect with us

Latest news

ഗുണ്ടല്‍പ്പെട്ടില്‍ 54 കാരനെ കടുവ കൊന്നുതിന്നു;ബസവ കൊല്ലപ്പെട്ടത് വകേരിയിലെ ആക്രമണത്തിന് സമാനമെന്നും സൂചന

Published

on

വയനാട്;കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം.ബന്ദിപ്പൂര്‍ ദേശീയ ഉദ്യനത്തിലെ കണ്ടിക്കര സ്വദേശി ബസവ(54)യാണ് കൊല്ലപ്പെട്ടത്.ഗുണ്ടല്‍പ്പേട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്.

വനവിഭങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവയെ കടുവ ആക്രമിയ്ക്കുകയായിരുന്നു.വന വിഭവങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ മൃതദ്ദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ശിനയാഴ്ച പുല്ലരിയാന്‍ പോയ വാകേരി മൂടക്കൊല്ലി മരോട്ടിത്തടത്തില്‍ പ്രജീഷ് (36) കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.വീട്ടില്‍ നിന്നും കഷ്ടി 300 മീറ്ററോളം അകലെ പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകിട്ട് 4 മണിയായിട്ടും വീട്ടിലെത്തിയിരുന്നില്ല.

തുടര്‍ന്ന് സഹോദരനും നാട്ടുകാരും ഉള്‍പ്പെട്ട സംഘം അന്വേഷിച്ചിറങ്ങയപ്പോള്‍ മൃതദ്ദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.ഈ സമയം സമീപത്ത് കുറ്റിക്കാട്ടിലുണ്ടായിരുന്നെന്നും മുരള്‍ച്ച കേട്ടെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ വ്യക്തമാക്കിയിരുന്നു.

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ ചെതലയം റോഞ്ചില്‍ ഇരുളം ഫോറസ്റ്റ് സെ്ക്ഷനില്‍പ്പെട്ട പ്രദേശത്താണ് കടുവ ആക്രമണമുണ്ടായത്.പ്രിജീഷ് മരണപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.നരഭോജിയായി മാറിയ കടുവയെ ഉടന്‍ പിടികൂടണമെന്നും കൊല്ലണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.

 

Latest news

അങ്കമാലിയെ വിഴുങ്ങി ഗതാഗതക്കുരുക്ക്:വലഞ്ഞ് ജനം

Published

on

By

അങ്കമാലി: അങ്കമാലി ‌ടൗൺ മുതൽ അത്താണി വരെ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായതിന് പിന്നാലെ ജന ജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് ആവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ദീർഘദൂര സർവീസുകളുള്ള യാത്രക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡിലെ തിരക്ക് പാവപെട്ട വഴിയോര കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ബാധിച്ചു.

ട്രാഫിക് കമ്മിറ്റി വിളിച്ച് അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തി നിയമനടപടികൾ സ്വികരിക്കാനും, കുറ്റമറ്റ ഗതാഗത സംവിധാനങ്ങൾ ഒരുക്കി അധികൃതർ ഇടപെടണമെന്നും, ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നുമാണ് നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യം. ആവശ്യ ക്രമീകരണങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നും നടപടികൾ സ്വികരിക്കുന്നില്ല എന്നും പ്രേദേശവാസികൾ പറയുന്നു.

ഇലക്ഷൻ ദിവസം ഉച്ചക്ക് ശേഷം കാലടി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ എൻഎച്ച് ലിങ്ക് റോഡ് വഴിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കും തിരികെയും സർവീസുകൾ നടത്തിയിരുന്നത്. ഒരു പരുതിവരെ ഗതാഗതകുരുക്ക് കുറക്കാൻ ഇത് സഹായകരമായിരുന്നു എന്നും ,കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി കരുതുന്ന അങ്കമാലി, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്നും, അങ്കമാലി ടൗണിലെ ഗതാഗത കുരുക്കിന്റെ തുടക്കമായ അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനിൽ ഒട്ടെറെ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.

അതെസമയം തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകുന്ന ക്യാംപ്ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസ്സം ഉണ്ടായാൽ പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്.

Continue Reading

Latest news

തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

Published

on

By

തിരുവനന്തപുരം:  സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി.

ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും.

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവാണ് മെയ് 15 വരെ നീട്ടുന്നത്.

പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നി്ന്ന 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Continue Reading

Latest news

രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ ശരിവച്ച് അസ്ട്രാസെനക:കോവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടാകാം എന്നും മുന്നറിയിപ്പ്

Published

on

By

ന്യൂഡൽഹി:ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വിറ്റഴിച്ച കോവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാത്യതകൾ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക.

കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നത് പോലുള്ള വിപരീത ഫലങ്ങൾ ഉണ്ടാകാമെന്നാണ് കോടതിയിൽ സമർപ്പിച്ച റിപോർട്ടറുകളിൽ വ്യക്തമാക്കിയിട്ടുള്ളത്.വാക്‌സിൻ സ്വികരിച്ച ആളുകളിൽ ചില പ്രത്യക സാഹചര്യങ്ങളിൽ ത്രോംബോസിസ് (രക്തം കട്ടപിടിക്കുന്ന സാഹചര്യം) അല്ലെങ്കിൽ ത്രോംബോസൈറ്റോപീനിയക്ക് (രക്തം കട്ടപിടിക്കാത്ത സഹാചാര്യം) കാരണമാകും എന്നാണ് കണ്ടെത്തൽ.

അസ്ട്രാസെനക വാക്സീൻ സ്വീകരിച്ച ചിലർക്ക് മരണം സംഭവിക്കുകയും ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി.കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയുകയും 100 മില്യൻ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യ്തിരുന്നു. ഇതുയമായി ബന്ധപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിലുള്ളത്.

വാക്സീൻ ഇത്തരം അവസ്ഥയ്ക്ക് കരണമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2023ൽ കമ്പനി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തത്തിന് പിന്നാലെ അസ്ട്രാസെനക കുത്തിവക്കുന്നത് കുറച്ചുകാലം നിർത്തിവക്കുകയും വാക്‌സിനെടുത്തവർ തന്നെ കമ്പനിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയുമായിരുന്നു .

Continue Reading

Latest news

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങി മരിച്ചു: മരിച്ചവർ എഞ്ചിനീയറിംഗ് വിദ്യാർഥികൾ

Published

on

By

ബംഗളുരു:കനക്പുര മേക്കേദാട്ടു അണക്കെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കുന്നതിനിടയിൽ 5 എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്.

ബംഗളുരുവിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.11 പേരടങ്ങിയ സംഘമായി മേക്കെദാട്ടു സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Continue Reading

Latest news

ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: 3ാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി

Published

on

By

കൊല്ലം: ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തിലെ പ്രധാനികളിൽ ഒരാളായ അനുപമയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി. പഠനം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം പ്രതി കെ.ആർ.പത്മകുമാറിന്റെയും, (51) ഭാര്യ അനിതകുമാരിയുടെയും, (39) മകൾ അനുപമ നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്.

അനുപമയുടെ ആവശ്യം അംഗീകരിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ സത്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യുട്ടിഷൻ ജാമ്യാപേക്ഷയെ എതിർക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. കേസുമായി ബന്ധപെട്ട് ആദ്യ 2 പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.

ഈ കഴിഞ്ഞ നവംബർ അവസാനമാണ് 6 വയസ്സുകാരിയെ കാറിൽ തട്ടികൊണ്ട് പോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രമ മൈദാനിയിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രതികളെ ഡിസംബർ 1ന് പിടികൂടി. പ്രതികൾക്കതിരെ പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടരാനോക്ഷണം നടത്തി ഫെബ്രുവരി 8ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Continue Reading

Trending

error: