Connect with us

Latest news

മൂന്നാറിലെ ജ്വലറയിൽ നിന്നും 2 ചെയിൻ തട്ടിയെടുത്തു; വിനോദയാത്ര സംഘത്തിലെ ചെന്നൈ സ്വദേശിനി പിടിയിൽ

Published

on

മൂന്നാർ;വിനോദയാത്ര സംഘത്തിലെ ചെന്നൈ സ്വദേശിനി മൂന്നാറിലെ ജ്വലറി മോഷണ കേസിൽ പിടിയിൽ.

ചെന്നൈ റായ്പുരം മാതകോവിൽ ഭാഗത്ത് ആഡംബര ഫ്‌ലാറ്റിൽ കഴിഞ്ഞിരുന്ന റഹ്‌ന47)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താമസ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്.

ഇവരുടെ ഭർത്താവ് ഹസ്സനും ഒരു മകനും ഇലട്രോണിക് ഷോപ്പുകൾ നടത്തിവരികയാണ് മറ്റൊരുമകൻ മൊബൈൽ ഷോപ്പും നടത്തുന്നുണ്ട്.

ബന്ധുക്കളും കൂട്ടികളും ഉൾപ്പെടുന്ന 12 അംഗസംഘത്തിനൊപ്പം ഈ മാസം 14-നാണ് ഇവർ ചെന്നൈനിന്നും പുറപ്പെട്ടത് .കൊടൈക്കനാൽ സന്ദർശിച്ച ശേഷം 15 -ന് മൂന്നാറിൽ എത്തി.

രാത്രി ഇവിടെ തങ്ങിയ സംഘം 16-ന് രാവിലെ സ്ഥലങ്ങൾ കാണാനിറങ്ങി.ഇതിനിടയിൽ തനിക്ക് സാധനങ്ങൾ വാങ്ങാനുണ്ടെന്നും പറഞ്ഞ് ഇവർ പട്ടണത്തിലെ ഐഡിയിൽ ജുവൽ കളക്ഷന് സമീപം ഇറങ്ങി.

്ആഭരണങ്ങൾ തിരിയുന്നതിനിടെ ഏകദേശം 5 പവനോളം വരുന്ന 2 ചെയിനുകൾ ഇവർ തന്ത്രത്തിൽ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

ആഭരണം കൈക്കലാക്കിയ ശേഷം ഇവർ ദൂരെ നിർത്തിയിട്ടിരുന്ന ടെമ്പോട്രാവലറിൽ കയറിപ്പോകുന്ന സിസിടിവി ക്യാമറ ദൃശ്യമാണ് അന്വേഷണത്തിൽ പോലീസിന് തുണയായത്.

തുടർന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്പോട്രവലറിന്റെ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് ഇവരുടെ ചെന്നൈയിലെ ഫ്‌ലാറ്റിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.തുടർന്ന് റായ്പുരം പോലീസിന്റെ സഹായത്തോടെ മൂന്നാർ പോലീസ് ഇവരെ താമസസ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും സാമന കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: