Connect with us

Latest news

അടിച്ചുവീഴ്ത്തിയത് മകനെപ്പോലെ കരുതിയ അഫ്‌സൽ, ഞെട്ടൽ വിട്ടൊഴിയാതെ മീര മുഹമ്മദ്; പല്ലാരിമംഗലത്തെ വിറപ്പിച്ച മുഖംമൂടി അക്രമി പിടിയിൽ

Published

on

കോതമംഗലം; മുഖം മൂടി ധരിച്ചെത്തി, തന്നെ അടിച്ചുവീഴ്ത്തി ,കാത്് വലിച്ചുപറിച്ച് കമ്മലെടുത്തത് മകനെപ്പോലെ കരുതി സ്‌നേഹിച്ചിരുന്ന അഫ്‌സൽ ആണെന്ന് തിരിച്ചറിവ് സമ്മാനിച്ച ഞെട്ടലിൽ നിന്നും മീര മൂഹമ്മദ് ഇപ്പോഴും മോചിതയായിട്ടില്ല.

വീട്ടിലെ ഒരു അംഗത്തെപ്പോലെ കരുതിയിരുന്ന അൽവാസി അഫ്‌സൽ ഇത്തരത്തിൽ ഒരു കുടംകൈ ചെയ്യുമെന്ന് ഈ 68 കാരി സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല.പോലീസുകാർ അഫ്‌സലിനെ മുന്നിൽ കൊണ്ടുവന്ന് തെളിവെടുക്കുമ്പോൾ ഉള്ളിലെ വികാരക്ഷോഭം അടക്കാൻ ഇവർ നന്നേപാടുപെട്ടു.

പരേതനായ ചിറപ്പുറത്ത് മുഹമ്മദിന്റെ ഭാര്യയാ മീര മുഹമ്മദിനെ(68) ആക്രമിച്ച് കീഴ്‌പ്പെടുത്തി അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് ശ്രമിച്ച കേസിൽ അയൽക്കാരൻ മട്ടാഞ്ചേരി ചിറപ്പുറം കണ്ടത്തിൽ വീട്ടിൽ അഫ്‌സലിനെ(33)ഇന്നലെ രാത്രി വൈകിയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് മീര മുഹമ്മദിന് നേരെ ആക്രമണം ഉണ്ടായത്.കാതിലെ കമ്മൽ വലിച്ചുപറിച്ചെടുത്ത ശേഷം മാലപൊട്ടിച്ചെടുക്കാനായായിരുന്നു അഫസലിന്റെ ശ്രമം.പിടിവലിക്കിടയിൽ വീട്ടമ്മ അഫ്‌സൽ മൂഖംമൂടിയിരുന്ന കറുത്ത തുണി അഴിച്ചെടുത്തു.ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.

അക്രമി എത്തുമ്പോൾ വീട്ടിൽ മറ്റാരുമില്ലായിരുന്നു.മകൻ ഷാനവാസ് എ ആർ ക്യാമ്പിൽ ഡ്രൈവറും ഭാര്യ സഹകരണ സംഘം ജീവനക്കാരിയുമാണ്.മക്കളെ സ്‌കൂളിൽ വിട്ട ശേഷം ഇവർ ഇരുവരും ജോലിക്കുപോയിരുന്നു.

വീടിനുള്ളിൽ നിൽക്കുകയായിരുന്ന മീരയുടെ മുഖം കറുത്ത തുണികൊണ്ട് മൂടിയ ശേഷം ആഭരണങ്ങൾ തരപ്പെടുത്തുന്നതിനായിരുന്നു അഫ്‌സലിന്റെ ശ്രമം.ഒരു നിമിഷം പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് മീര മോഷ്ടാവിനെ നേരിട്ടു.

പിടുത്തം കിട്ടിയത് മുഖം മൂടിയിലായിരുന്നു. ഇതിനിയിൽ അക്രമി ഇവരുടെ കാതിലെ കമ്മൽ വലിച്ചുപറിച്ചെടുത്തു.കാത് കീറി ,ശക്തമായ വേദനയുണ്ടായെ
ങ്കിലും സാമാന്യം ഭേതപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടായിരുന്ന മീര അക്രമിയെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമം തുടർന്നു.

മുഖം മൂടി വലിച്ചുപറിച്ചതോടെ കൈയ്യിലിരുന്ന ആയുധം കൊണ്ട് പിന്നിൽ നിന്നും മീരയുടെ തലക്കടിച്ചശേഷം അഫ്‌സൽ ഓടിമറിഞ്ഞു.
തിരിഞ്ഞുനോക്കിയപ്പോൾ ഇയാൾ ഓടി മറയുന്നത് മീര കണ്ടിരുന്നു.ഇയാളുടെ കൈവശം മൂർച്ചയുള്ള ആയുധം ഉണ്ടായിരുന്നെന്നാണ് മീര മുഹമ്മദിന്റെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.പിടിവലിക്കിടയിൽ ഇവരുടെ കൈയ്യിൽ മുറിവേറ്റിരുന്നു.

അക്രമിയുടെ വേഷം കറുത്തപാന്റും കറുത്ത ഷർട്ടുമായിരുന്നെന്ന് തന്റെ നിലവിളികേട്ട് ഓടിക്കൂടിയവരോടും പോലീസിനോടും മീര പറഞ്ഞിരുന്നു.താമസിയാതെ കറുത്ത പാന്റും ഷർട്ടും ധരിച്ച് അഫ്‌സലിനെ നാട്ടുകാരിൽ ചിലർ കാണുകയും വിവരം പോലീസിന് കൈമാറുകയുമായിരുന്നു.പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായില്ല.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഫ്‌സൽ തന്നെയാണ് കൃത്യം ചെയ്തതെന്ന് സ്ഥിരീകരിച്ചത്.

പോലീസ് നായ എത്തിയപ്പോൾ കാണിച്ച പരിഭ്രമവും ‘ആ തുണിയിലൊക്കെ ഞാൻ തൊട്ടിട്ടുണ്ടാവും’ എന്ന വെളിപ്പെടുത്തലുമാണ്് അന്വേഷണത്തിന്റെ അദ്യഘട്ടത്തിൽ തന്നെ കുറ്റവാളി അഫ്‌സലാണെന്ന്് സംശയത്തിന് ബലം കൂട്ടിയതെന്ന് പോലീസ് പറയുന്നു.

മീര മുഹമ്മദ് ഉപയോഗിച്ചിരുന്ന ഹിജാബ് പ്രയോജനപ്പെടുത്തിയാണ് അഫ്‌സൽ ഇവരുടെ മുഖം മറച്ചത്.ഇതുകൂടാതെ ഇയാൾ കറുത്തതുണി കൊണ്ട് മുഖം മറച്ചിരുന്നു.കറുത്ത മാസ്‌കാണ് ധരിച്ചിരുന്നത്.ഹിജാവും ഇയാൾ മുഖം മൂടിയിരുന്ന കറുത്ത തുണിയും സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തിരുന്നു.

വീട്ടിൽ പരിശോധിച്ചതിൽ അഫ്‌സൽ ധരിച്ചിരുന്ന അതെ കമ്പിനിയുടെ നിരവധി കറുത്ത മാസ്‌കുകൾ കണ്ടെത്തി.ഇവ മൂന്നും മറ്റ് വസ്ത്രങ്ങൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ ഇടുകയും പോലീസ് നായ ഇത് കൃത്യമായി കണ്ടെത്തി,കടിച്ചെടുത്ത് ഒപ്പമുണ്ടായിരുന്നവരെ ഏൽപ്പിക്കുകയായിരുന്നു.

അഫ്‌സലിനെ സംഭവസ്ഥലത്ത് എത്തിച്ച ശേഷമാണ് പോലീസ് നായയെ ഇവിടേക്ക് കൊണ്ടുവന്നത്.ആദ്യം അഫ്‌സലിന്റെ അടുത്തേക്കാണ് നായയെ കൊണ്ടുപോയത്.ഇയാളുടെ ഗന്ധം പിടിച്ച ശേഷമാണ് നായ ഓരോ തവണയും തൊണ്ടി സാധനങ്ങൾ കണ്ടെടുത്തത്.നാട്ടുകാർ നോക്കി നിൽക്കെയാണ് പോലീസ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.തൊണ്ടി മുതലുകൾ ഓരോന്നായി നായ കടിച്ചെടുത്തുകൊണ്ടുവരുമ്പോൾ നാട്ടുകാർ പോലീസിന് കൈയ്യടിയും നൽകുന്നുണ്ടായിരുന്നു.

ആലുവ റൂറൽ എസ് പി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം നടന്ന അന്വേഷണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ് പി മുഹമ്മദ് റിയാസ് ,പോത്താനിക്കാട് സി ഐ ജിയോ മാത്യു, എസ് ഐ മാരായ കെ സി ഡാന്റി,പി ശശി, എ എസ് ഐ മുഹമ്മദ്, നിജു ഭാസ്‌കർ,ഷാൽവി,സിപിഒ അജീഷ് കുട്ടപ്പൻ തുടങ്ങിയവർ പങ്കാളികളായി.

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: