Connect with us

Latest news

ഏലസ് കച്ചവടവും ബാധ ഒഴിപ്പിക്കലും തകൃതി; സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം

Published

on

മൂവാറ്റുപുഴ:കലൂർ പേരാമംഗലത്ത് ഡോ.കെ വി സുഭാഷ് തന്ത്രി നടത്തിവരുന്ന ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം.

ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇട്ടെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും ആരോപിച്ച് ഈ ക്ഷേത്രത്തിലേയ്ക്ക് കഴിഞ്ഞ ദിവസം എൻ ഡി പി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാച്ചും ധർണ്ണയും നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമായിട്ടുള്ളത്.മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം, കോതമംഗലം എസ്.എൻ.ഡി.പി യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരിപോഷിപ്പിയ്ക്കുന്ന നിലയിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനമെന്നാണ് പൊതുവിൽ ഉയർന്നിട്ടുള്ള ആക്ഷേപം.സുഭാഷ് തന്ത്രിയുടെ ചാനൽ പരിപാടിയിലെ പരാമർശങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നാണ് വിമർശകരുടെ വിലയിരുത്തൽ.

ഉറക്കത്തിൽ കക്കൂസ് മാലിന്യം കാണുകയോ ചിലവഴിയ്ക്കാതെ സമ്പത്ത് നഷ്ടമാവുകയോ ചെയ്താൽ അത് ചാത്തന്റെ അനിഷ്ടം അറിയിക്കുന്നതാണെന്നാണ് തന്ത്രി ചാനൽ പരിപാടിയിൽപ്പറയുന്നത്.

രക്തം സ്വപനം കാണാൻ കരാണം ഭദ്രകാളിയുടെ കോപമാണെന്നും പാല പൂക്കാത്ത കാലത്ത് പാലപ്പൂമണമെത്തിയാൽ അത് യക്ഷി സാന്നിദ്ധ്യം അറിയിയ്ക്കുന്നതാണെന്നും സന്ധ്യസമയത്ത് മുട്ടനാടിന്റെ ഗന്ധം അനുഭപ്പെട്ടാൽ ജിന്നിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം എന്നും മറ്റുമുള്ള ഇയാളുടെ വെളിപ്പെടുത്തലും ചാനൽ പരിപാടിയിലുണ്ട്.

ക്ഷേത്രത്തെ ചുറ്റിപ്പറ്റി അടുത്തിടെ ഉയർന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രിയുടെ വെളിപാടുകളും ചൂടേറിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.ലക്ഷണം കാണിച്ചിട്ടും വകവയ്ക്കാത്തവർ ദുരിതങ്ങൾ അനുഭവിയ്‌ക്കേണ്ടി വരുമെന്നാണ് തന്ത്രി മുന്നറിയിപ്പ.് നൽകുന്നുണ്ട്.

ക്ഷേത്രം കേന്ദ്രീകരിച്ച് അഭിചാര കർമ്മങ്ങൾ നടക്കുന്നതായുള്ള വിവരം അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു.ഏതാനും ദിവസം മുമ്പ് ക്ഷേത്രത്തിൽ എത്തി ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ തനിക്ക് മർദ്ദനം ഏറ്റതായി തൊടുപുഴ പെരുമാംകണ്ടം സ്വദേശി വിജയൻ വെളിപ്പെടുത്തിയിരുന്നു.

യൂട്യൂബ് ചാനലിന് വേണ്ടിയാണ് താൻ വിവരങ്ങൾ ശേഖരിച്ചതെന്നും ദൃശ്യങ്ങൾ എടുത്തതിന്റെ പേരിൽ ക്ഷേത്രത്തിലുണ്ടായിരുന്നവർ കൂട്ടം ചേർന്ന് തന്നെ ആക്രമിച്ചെന്നും മൊബൈൽ പിടിച്ചുവാങ്ങിയെന്നുമാണ് വിജയന്റെ വെളിപ്പെടുത്തൽ.

മാന്ത്രീക ഏലസ് കച്ചവടവും ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി സർവ്വകാര്യ സിദ്ധി വാഗ്ദാനം ചെയ്ത് തന്ത്രിയും കൂട്ടരും വൻ സാമ്പത്തീക നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് എസ്എൻഡിപി ഉൾപ്പെടെ സുഭാഷ് തന്ത്രികളെ വിമർശിയ്ക്കുന്നവരുടെ പ്രധാന ആരോപണം.

മറ്റ് ഏത് ക്ഷേത്രങ്ങളിൽ പോകുന്നതിനേക്കാൾ ഫലസിദ്ധി ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചാണ് ഇയാൾ ഭക്തരെ സൃഷ്ടിയ്ക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.കാണാൻ എത്തുന്നവരെ ജോത്സ്യവും വാസ്തുദോഷവും പറഞ്ഞ് ഭയപ്പെടുത്തി,പരിഹാരമയി മാന്ത്രീക കർമ്മങ്ങൾ നടത്തണമെന്നും ഇതുവഴി ദോപരിഹാരം ഉണ്ടാവുമെന്നും ഭക്തരെ വിശ്വസിപ്പിച്ചാണ്് ഇയാൾ സാമ്പത്തീക നേട്ടം കൊയ്യുന്നതെന്നാണ് വിമർശകരുടെ ആരോപണം.

സ്ത്രീകളെ പൂജാ വിദ്യപഠിപ്പിച്ച് വ്യക്തിയെന്ന രീതിയിലും ഇയാൾ വാർത്തമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.സ്വയമെ ഒരു ആൾദൈവമെന്ന പരിവേഷം സൃഷ്ടിയ്ക്കാൻ ഇയാളും കൂട്ടാളികളും സാമൂഹിക മാദ്യമങ്ങളെ വലിയരളവിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ക്ഷേത്രത്തിലെത്തണമെങ്കിൽ തന്ത്രികളുടെ കിങ്കരന്മാരുടെ അനുമതി വേണമെന്നതാണ് സ്ഥിതി.എതിർത്ത് ആരെങ്കിലും സംസാരിച്ചാൽ ഇവർ നന്നായി കൈകാര്യം ചെയ്യുമെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്.

 

1 / 3
2 / 3
3 / 3

Latest news

നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു

Published

on

By

കോതമംഗലം : പുല്ലരിയാൻ പോയ വയോധിക ആനയുടെ ആക്രമണത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30 തോടെ നേര്യമംഗലം കാഞ്ഞിരവേലിയിലാണ് സംഭവം. പ്രദേശവാസിയായ ഇന്ദിര  രാമകൃഷ്ണൻ (65) ആണ് മരണപെട്ടത്. പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

1 / 3
2 / 3
3 / 3

Continue Reading

Latest news

ആദ്യ ഭർത്താവിന്റെ കുഞ്ഞിനെ കൊലപ്പെടുത്തി ഒളിച്ചോടാൻ ശ്രമം; അമ്മയടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിൻ്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകൻ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാർ(46) ഉഷ(41) എന്നിവരുടെ അറസ്റ്റാണ് രേഖപെടുത്തിയത്. തിരൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. രമേശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കാമുകനും പിതാവും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ചു എന്നുമാണ് ഒന്നാം പ്രതി ശിപ്രിയ പൊലീസിന് നൽകിയിരുന്ന മൊഴി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശിപ്രിയക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായത്.

കൃത്യത്തിന് കൂട്ടുനിന്നന്നും കുഞ്ഞിന്റെ മൃതദേഹം തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ ബാഗിലാക്കി ഉപേക്ഷിച്ചത് ശിപ്രിയ ആണെന്നുമാണ് പോലീസ് പറയുന്നത്.2 മാസം മുൻപാണ് ശ്രീപ്രിയയും കാമുകനും അയാളുടെ പിതാവും ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

കേസിലെ 4-ാം പ്രതി ഉഷയുടെ സഹായത്തോടുകൂടിയാണ് കാമുകനും പിതാവും കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ കഴുത്തിൽ പിടിച്ച് ഉയർത്തിയതായും മർദനത്തിന് ഇരയാക്കിയതയുമാണ് പോലീസും നല്കുന്ന സൂചന.

കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിപ്രകരം വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയിൽവേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേർന്ന ഓടയിൽ നിന്നും ബാഗിൽ ഉപേക്ഷിച്ചനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

3 മാസം മുൻപ് ഭർത്താവീട്ടുകാരെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയതാണ് ശിപ്രിയ. സഹോദരീഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി തിരൂരിൽ കണ്ടതാണ് കുറ്റ കൃത്യം വെളിച്ചത്ത് കൊണ്ടുവന്നത്.

1 / 3
2 / 3
3 / 3

Continue Reading

Latest news

വിജയം ഉറപ്പെന്ന് മുന്നണിക്കും തനിക്കും പ്രതീക്ഷയുണ്ട്, നിലവിലുള്ളത് അനുകൂല സാഹചര്യം;അഡ്വ,ജോയിസ് ജോർജ്ജ്

Published

on

By

കോതമംഗലം; മണ്ഡലത്തിൽ നിലനിൽക്കുന്നത് അനുകൂല സാഹചര്യമെന്നും മുന്നണിയും താനും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ടെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജ്.

കോതമംഗലത്ത് എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ടൂറിസം രംഗത്ത് വലിയ വികസന സാദ്ധ്യതകളുണ്ട്.മൂവാറ്റുപുഴ ത്രിവേണി സംഗമം കൂടി ഉൾപ്പെടുത്തി ,കോതമംഗലത്തിനും സമീപപ്രദേശങ്ങൾക്കും ഗുണം ലഭിയ്ക്കുന്ന പദ്ധതികൾ ആസുത്രണം ചെയ്ത്,നടപ്പിലാക്കേണ്ടതുണ്ട്.അദ്ദേഹം വിശദമാക്കി.

രാവിലെ 8 മണിയോടെ കോതമംഗലം ബസ്റ്റാന്റ് പരിസരത്ത് ആന്റണി ജോൺ എം എൽ എയും എൽഡിഎഫ് ഘടക കക്ഷി നേതാക്കാളും പൗരപ്രമുഖരും ചേർന്ന് സ്ഥാനാർത്ഥിയെ ഷാളും പൊന്നാടയും അണിയിച്ച് സ്വീകരിച്ചു.

സി. പി. എം. സംസ്ഥാന സമിതി അംഗം എസ്. സതീഷ്, സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, സി. പി. ഐ. സംസ്ഥാന സമിതിയംഗം ഇ.കെ. ശിവൻ, സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, ജനതാദൾ (എസ് )ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോൺഗ്രസ് (എം.) നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ, എൻ.സി.പി ( ശരത് പവാർ ). നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്, കേരള കോൺഗ്രസ് ( സ്‌ക്കറിയ) നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര,കോൺഗ്രസ് (എസ്) നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ അമ്പാട്ട്, എന്നിവർ നേതൃത്വം നൽകി.അഡ്വ.ജോയ്‌സ് ജോർജ്ജിന് എൽഡിഎഫ് കോതമംഗലത്ത് സ്വീകരണം നൽകി -വീഡിയോകാണാം

 

1 / 3
2 / 3
3 / 3

Continue Reading

Latest news

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 4 പ്രതികൾ കൂടി പിടിയിൽ

Published

on

By

തൃശൂർ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് 4 പേർ കൂടി പിടിയിൽ. പത്തനം തിട്ട അടൂർ കൃഷണവിലാസം വീട്ടിൽ ജെ. അജയ്, കൊല്ലം പറവൂർ തെക്കുംഭാഗം ചെട്ടിയാം വിളക്ക് വീട്ടിൽ അൽത്താഫ് ,കൊല്ലം കിഴക്ക് ഭാഗം നാലുകെട്ട് വീട്ടിൽ കാശിനാഥൻ എന്നിവർ ഉൾപ്പെടെ പ്രധാന പ്രതിയായ ഷിൻജോ ജോണുമാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും അജെയും ബന്ധു വീട്ടിൽ നിന്ന് അൽത്താഫും പിടിയിലായി. കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഷിൻജോ ജോണിനെ പിടികൂടിയത്. മുൻ‌കൂർ ജാമ്യാപേക്ഷക്ക് ഷിൻജോ ജോൺ ശ്രമിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിൻജോ പിടിയിലാകുന്നത്. കിഴടങ്ങാനായി ഇവിടെ എത്തിയതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം കാശിനാഥൻ പോലീസിൽ കീഴടങ്ങുകയുമായിരുന്നു. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പിതാവിന്റെ ആരോപണം. മകനെ മർദിച്ചതിൽ പ്രധാനി ഷിൻജോ ജോൺ ആണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് തുടക്കം മുതൽ ഉന്നയിച്ചിരുന്നു.

കേസിൽ  18 പ്രതികൾ  മാത്രമേയുള്ളൂ എന്നാണ് പൊലീസ്  നൽകുന്ന സൂചന.

പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പരിശോധിച്ച ശേഷം കേസുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞു.

1 / 3
2 / 3
3 / 3

Continue Reading

Latest news

കെ.എസ്‌.യുവിന്റെ സെക്രട്ടറിയെറ്റ് മാർച്ചിനിടെ സംഘർഷം: പ്രതികളെ പോലീസും സർക്കാരും സംരക്ഷിക്കുന്നുവെന്ന് പ്രവർത്തകർ

Published

on

By

തിരുവനതപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ നേരിയ സംഘർഷം.

പ്രക്ഷോപകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് വനിതാ പ്രവർത്തകർ ഉൾപ്പെടെ പല ഭാഗത്തേക്ക് തെറിച്ചുവീണു.

വാഹനങ്ങളുടെ മുകളിലും റോഡിലും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തിൽ സെക്രട്ടറിയേറ്റ് പരിസരം നിശ്ചലമായി.

എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായെങ്കിലും പ്രധാനപ്പെട്ട പ്രതികൾ ഇപ്പോഴും പാർട്ടിയുടെയും പോലീസിന്റെയും സംരക്ഷണത്തിൽ ആണെന്നായിരുന്നു പാർട്ടിക്കാരുടെ ആരോപണം.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംഘടന നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ വനിതാ പ്രവർത്തകരെ പോലീസിൻറെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.

സംഘർഷത്തിൽ കെ.എസ്‌.യുവിന്റെ സംസ്ഥാന നേതാവ് നസിയക്ക് കൈക്ക് പരിക്കേറ്റു.

ബാരിക്കേഡ് മാറികിടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു പോലീസിന്റെ ജലപീരങ്കി പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചത്.

രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയർന്നു.

1 / 3
2 / 3
3 / 3

Continue Reading

Trending

error: