M4 Malayalam
Connect with us

Latest news

പൊറോട്ട കഴിച്ചതിനെത്തുടർന്ന് അലർജി;വാഴത്തോപ്പ് സ്വദേശിനിയായ പ്ലസ്‌വൺ വിദ്യാർത്ഥിനി മരിച്ചു

Published

on

തൊടുപുഴ;പൊറോട്ട കഴിച്ചതിനെത്തുടർന്നുള്ള അലർജി മൂർച്ഛിച്ച് ചികത്സയിലായിരുന്ന പ്ലസ്‌വൺ വിദ്യാർത്ഥിനി മരിച്ചു.

വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ് അലർജിയുണ്ടായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജിക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.അടുത്തിടെ ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ കണ്ടിരുന്നില്ല.ഇതുമൂലം രോഗം ഭേതമായെന്ന വിശ്വാസിലായിരുന്നു പെൺകുട്ടിയും കുടുംബവും.

കഴിഞ്ഞദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് പെൺകുട്ടിയുടെ അച്ഛൻ സിജു.

 

1 / 1

Advertisement

Latest news

സൈബർ ആക്രമണം ; മനോധൈര്യം ചോർന്നിട്ടില്ലെന്ന് കെ കെ ശൈലജ

Published

on

By

കോഴിക്കോട് ; സൈബർ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് മുൻആരോഗ്യവകുപ്പ് മന്ത്രിയും വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വടകര പ്രസ്‌ ക്ലബ്ബിന്റെ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈലജ.

‘ഉണ്ടായ സൈബർ ആക്രമണം മനോവീര്യം ചോർത്തിയിട്ടില്ല. പാനൂർ സ്‌ഫോടനം മാത്രം ചർച്ചയാക്കുന്നവർ ദേശീയ തലത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലെ ഈ വൈറസ്.

അന്ന് കുറച്ച്‌ ദേഷ്യമുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ആകെ ക്ഷീണം ആയെന്ന് ആരും കരുതേണ്ട. എനിക്ക് ക്ഷീണം ഇല്ല. സ്ത്രീ എന്ന നിലയില്‍ മാത്രമല്ല. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ വിശ്വാസ്യത കൂടി തെറ്റിദ്ധരിപ്പിച്ചാണ് അവർ പ്രചാരണം നടത്തിയത്’- ശൈലജ പറഞ്ഞു.

പിആർ ഉപയോഗിക്കുന്നവർക്ക് എന്ത് കണ്ടാലും പിആർ ആണെന്ന് തോന്നുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയായും ശൈലജ പ്രതികരിച്ചു. ‘എനിക്ക് പിആർ ടീം അന്നുമില്ല ഇപ്പോഴുമില്ല. പിആർ ഉപയോഗിക്കുന്നവർക്ക് എല്ലാം മഞ്ഞയായി മാത്രമേ തോന്നൂ. അനുയായികളെ അറസ്റ്റ് ചെയ്യുമ്ബോള്‍ സതീശൻ അവരെ തളളിപ്പറയട്ടേ.

പാനൂർ സ്ഫോടന കേസിലെ പ്രതികള്‍ സിപിഎം പ്രവർത്തകരല്ല. പ്രാദേശികമായ പ്രശ്നങ്ങള്‍ തുടർചർച്ചയാക്കണമെന്ന് കോണ്‍ഗ്രസ് വാശിപിടിക്കുകയാണ്. ചെയ്യേണ്ടത് തന്നെയാണോ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആലോചിക്കണം’- ശൈലജ പ്രതികരിച്ചു.

1 / 1

Continue Reading

Latest news

എ.ഐ ക്യാമറ: കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തി

Published

on

By

തിരുവനന്തപുരം: എഐ ക്യാമറകൾ വഴി മോട്ടോര്‍വാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസ് അയക്കുന്നത് നിർത്തിയത് എന്നാണ് കെൽട്രോണിന്റെ വാദം.

തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാൻ അയക്കുന്നുണ്ടെങ്കിലും ആരും പിഴ അടയ്ക്കാൻ തയ്യാറാകുന്നില്ല.
ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങളാണ് ക്യാമറയിൽ കണ്ടെത്തിയതെങ്കിലും 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനങ്ങൾ കുറച്ച് നിയമലംഘകരിൽ നിന്നും പണം ഈടാക്കി കരാറുകാരന് നൽകുക  എന്നതായിരുന്നു ക്യാമറ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.എന്നാൽ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

ജൂണ്‍ 5ന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 4 മുതൽ 5 ലക്ഷംവരെയായി അത് കുടുകയും ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷമായി കവിയുകയും ചെയ്തു.

പ്രതി വര്‍ഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രണിന് നൽകിയ കരാറിൽ പറയുന്നത്.
പിന്നാലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറെ അറിയിച്ച്, നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തിയത്.ഇ-ചെല്ലാൻ അയച്ചിട്ടും പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ ഇത് വഴിയുള്ള  പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.

1 / 1

Continue Reading

Latest news

മതരഹിത കുടുംബ സംഗമം നാളെ

Published

on

By

കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എന്‍ ആര്‍ സിയുടെ ( നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള  മതരഹിത കുടുംബ സംഗമം നാളെ  കോഴിക്കോട് നടക്കും.

കോഴിക്കോട് ഈസ്റ്റിഹില്‍ ആര്‍ട്ട് ഗ്യാലറി ത്രീഡി തീയേറ്റര്‍ ഹാളിലാണ് പരിപാടി നടക്കുക. ഉച്ചക്ക് 2ന് തുടങ്ങുന്ന പരിപാടി,  പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മൂന്ന് പതാറ്റിണ്ടിലേറെക്കാലമായി ശാസ്ത്ര പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ കെ പാപ്പുട്ടി, വിദ്യാഭ്യാസരംഗത്തെ മതവത്ക്കരണത്തെക്കുറിച്ച് സംസാരിക്കും. ഗര്‍ഭധാരണവും, ആധുനിക വൈദ്യശാസ്ത്രവും എന്ന വിഷയത്തില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോ വി കെ ശിവദാസന്‍ സംസാരിക്കും. ജോഷ്ന കുറ്റിപ്പുറമാണ് ഡോക്ടറുമായി സംവദിക്കുന്നത്.

തുടര്‍ന്ന് “മതം വിട്ട സ്ത്രീകള്‍ സംസാരിക്കട്ടെ ”  എന്ന സെഷനില്‍ ജാമിദ ടീച്ചര്‍, മരിയ കിരണ്‍, സോയ എന്നിവര്‍ സംസാരിക്കും.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന യുക്തിവാദികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. എം അബ്ദുല്‍ അലിമാസ്റ്റര്‍, ഡോ ഗഫുര്‍, ഹരിദാസന്‍ അരങ്ങില്‍, കുഞ്ഞിരാമന്‍ അഴിഞ്ഞിലം, എം കെ ജനാര്‍ദ്ദനന്‍, ഹമീദ് നെച്ചോളി, അബൂബക്കര്‍ കണ്ണാടിക്കല്‍, ടി കെ രവീന്ദ്രനാഥ് എന്നിവരരെയാണ് ആദരിക്കുന്നത്.

തുടര്‍ന്ന് “അന്യായവൈകല്യങ്ങള്‍ ” എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും സംസാരിക്കും. പാട്ടും നൃത്തവും അടങ്ങുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും കുടുംബസംഗമത്തോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എം റിജു- 9645006727, അബ്ദുല്‍ നാസര്‍-9645927860

1 / 1

Continue Reading

Latest news

കുടുംബത്തിലെ 5 പേരെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചതായി പരാതി: ആക്രമണം വിവാഹാലോചന നിരസിച്ചതിന് പിന്നാലെ

Published

on

By

ആലപ്പുഴ: ചെന്നിത്തലയില്‍ വീട്ടില്‍ക്കയറി ഒരു കുടുംബത്തിലെ 5 പേരെ വെട്ടിപ്പരിക്കെൽപ്പിച്ചതായി പരാതി. വിവാഹാലോചന നിരസിച്ചതിൻ്റെ വൈരാഗ്യം തീർക്കാനാണ് യുവാവ് ആക്രമിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

കാരാഴ്മ സ്വദേശി മൂശ്ശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരീ ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്.സംഭവമായി ബന്ധപ്പെട്ട് രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

റാഷുദ്ദീന്റെ മകള്‍ സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ സ്വഭാവം മോശമാണെന്ന് മനസ്സിലാക്കിയ സജിന വിവാഹാലോചനയിൽ നിന്നും പിന്മാറുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ രാത്രി റാഷുദ്ദീന്റെ വീട്ടിലെത്തിയ രഞ്ജിത്ത് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി കാട്ടി ഭീക്ഷണി മുഴക്കുകയും തുടര്‍ന്ന് വീടിന്റെ പുറത്ത് വന്ന സജ്‌നയെ ഇയാള്‍ ആദ്യം വെട്ടി വിഴ്ത്തുകയുമായിരുന്നു. സജ്‌നയുടെ നിലവിളികേട്ട് വന്ന മറ്റുള്ളവരെയും ഇയാൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

പരിക്കേറ്റ റാഷുദ്ദീന്റെയും മകള്‍ സജ്‌നയുടെയും നില ഗുരുതരമായി തുടരുകയാണ്.

1 / 1

Continue Reading

Latest news

കുട്ടികളുടെ അശ്ലീല വീഡിയോകൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്: ഇല്ലെങ്കിൽ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതിയുടെ മുന്നറിയിപ്പ്

Published

on

By

ന്യൂഡല്‍ഹി: ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാത്ത സാഹചര്യത്തിലും കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്സില്‍ ലഭിച്ചാൽ അവ ഉടൻ ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട വിധിക്കെതിരായ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിരീക്ഷണം.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്താൽ പോക്‌സോ നിയമപ്രകാരവും ഐ.ടി. നിയമ പ്രകാരവും കുറ്റകരമാകില്ലെന്നും ഈ വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്തശേഷം മറ്റാര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ ഐ.ടി. ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാകുകയുള്ളൂ എന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

1 / 1

Continue Reading

Trending

error: