M4 Malayalam
Connect with us

Latest news

പുലികുഞ്ഞുങ്ങളെ പിടികൂടിയ സംഭവം;വനംവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദീകരിയ്ക്കണം എന്ന് ഹൈക്കോടതി

Published

on

കൊച്ചി;പാലക്കാട് ഉമ്മിണിയില്‍ ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം വനം വകുപ്പ് പുലികുഞ്ഞുങ്ങളെ പിടികൂടിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍.ഇക്കാര്യത്തില്‍ വനംവകുപ്പ് സ്വീകരിച്ചനടപടികള്‍ വിശദീകരിയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

വനംവകുപ്പ് നടപടി ചോദ്യം ചെയ്തുകൊണ്ട് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വനം വകുപ്പ് പാലിച്ച നടപടി ക്രമങ്ങള്‍ വിശദമാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ എ മുഹമ്മദ് മുസ്താക്കും ശോഭ അന്നമ്മ ഈപ്പനുമാണ് ഉത്തരവിട്ടുള്ളത്.

2022 ജനുവരി 9 ന് അകത്തേത്തറ പഞ്ചായത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ആള്‍ താമസമില്ലാത്ത വീട്ടില്‍ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു.ഉടനെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രണ്ട് കുഞ്ഞുങ്ങളെയും ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി സ്ഥലത്തുനിന്നും നീക്കി.

ഈ നടപടി നാഷണല്‍ ടൈഗര്‍ കണ്‍സേര്‍വഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വന്യജീവി സംരക്ഷണ നിയമത്തിനും വിരുദ്ധമാണെന്നാരോപിച്ചാണ് ഏംഗല്‍സ് നായര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് തങ്ങള്‍ പുലികുഞ്ഞുങ്ങളെ കൊണ്ടുപോയത് എന്ന വനം വകുപ്പിന്റെ വാദം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഹര്‍ജി തള്ളിയിരുന്നു

തുടര്‍ന്ന് ഏംഗല്‍സ് നായര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സംഭവം ഗൗരവമേറിയതാണെന്ന് ഹര്‍ജിക്കാരന്‍ വിശദീകരിച്ചിട്ടുണ്ടെന്നും ജോലിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് വനം വകുപ്പ് ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടോ എന്ന് കോടതിക്ക് അറിയേണ്ടതുണ്ടെന്നും ഇതിലേയ്ക്കായി വിശദവിവരങ്ങള്‍ സമര്‍പ്പിയ്ക്കണമെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സംഭവത്തില്‍ ഒരു കുഞ്ഞിനെ തള്ളപുലി കൊണ്ടുപോയി എന്ന വനം വകുപ്പിന്റെ അവകാശവാദം വിശ്വസിയ്ക്കാനാവില്ലന്നും ഇക്കാര്യത്തില്‍ പലിവധ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഏംഗല്‍സ് നായര്‍ ഹര്‍ജ്ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അവശേിഷിച്ച പുലിക്കുഞ്ഞ് രണ്ടു മാസങ്ങള്‍ക്ക് ശേഷം ജീവന്‍ വെടിഞ്ഞു.നാഷണല്‍ ടൈഗര്‍ കണ്‍സേര്‍വഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കടുവയുടെയോ പുലിയുടെയോ കുഞ്ഞുങ്ങളെ ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തിയാല്‍ ഉടനെ തന്നെ ഒരു എന്‍ജിഒ പ്രതിനിധിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടുന്ന ഒരു ഏഴംഗ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ചട്ടം.

തള്ളപുലിയുടെ സാന്നിധ്യം മനസ്സിലാക്കുവാന്‍ മണലോ പൊടിയോ പരിസരത്ത് വിതറണം.ജനങ്ങള്‍ പ്രശ്‌നം ഉണ്ടാകുകയാണെങ്കില്‍ 144 പ്രഖ്യാപിക്കണം.തള്ള പുലിയുടെ സാന്നിധ്യം ഇല്ല എന്ന് കമ്മിറ്റിക്ക് ബോധ്യമായാല്‍ നിബന്ധനകള്‍ പ്രകാരം ഒരു മൃഗഡോക്ടര്‍ക്ക് മാത്രമാണ് പുലികുഞ്ഞുങ്ങളെ എടുത്തു മാറ്റാന്‍ അധികാരമുള്ളു.

അതുവരെ കുഞ്ഞുങ്ങളെ വേലിക്കുള്ളില്‍ സംരക്ഷിയ്ക്കണം.ഇക്കാര്യം മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഇക്കാര്യങ്ങള്‍ ലംഘിയ്ക്കപ്പെട്ടതായി പുറത്തുവന്ന വിഡിയോ കാണുന്ന ആര്‍ക്കും മനസിലാവും.ഏംഗല്‍സ് നായര്‍ വിശദമാക്കി.വനം വകുപ്പിനു വേണ്ടി പ്രോസിക്യൂട്ടര്‍ അഡ്വ സംഗീത് ഹാജരായി.

English Description –The high court said that the forest department should explain the incident of capture of tiger cubs

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Latest news

കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി

Published

on

By

തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.

മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.

അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.

ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര്‍ യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.

തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.

ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

Continue Reading

Latest news

അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ;ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു

Published

on

By

കൊച്ചി ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.

രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading

Latest news

കോതമംഗലം കുടമുണ്ടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഹൃഹനാഥൻ മുങ്ങിമരിച്ചു

Published

on

By

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ  ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം.
കുടമണ്ട പുഞ്ചകുഴി ശശി (58) യാണ് മരണപ്പെട്ടത്.ഉദ്ദേശം 25 അടി ആഴവും 3 അടി വെള്ളവും ഉള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ  ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണ  ശശി മുങ്ങി പോകുകയായിരുന്നു.
ശശിയെ രക്ഷിയ്ക്കാൻ ഇറങ്ങിയ നാട്ടുകാരന് ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥനായ റഷീദ് സുരക്ഷാ സംവിധാനേത്തോടെ കിണറ്റിൽ ഇറങ്ങി കരയ്ക്കെത്തിച്ച് ,ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശശിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം  അനിൽകുമാർ, എസ് എഫ് ആർ ഒ പി എം റഷീദ്,സേനാംഗങ്ങളായ വി എം ഷാജി 1വൈശാഖ്, വിഷ്ണു, അനുരാജ്,ബേസിൽ ഷാജി , രാമചന്ദ്രൻ നായർ എന്നിവർ  രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
Continue Reading

Trending

error: