Connect with us

News

“പടയപ്പ”ഭീതിയിൽ യാത്രക്കാർ ; ജാഗ്രത പാലിക്കണമെന്ന് പോലീസും വനംവകുപ്പും

Published

on

(വീഡിയോ കാണാം)
മൂന്നാർ;കാട്ടുകൊമ്പൻ പടയപ്പയെ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് നന്നായി അറിയാം.അവൻ നാട്ടിലെ സ്ഥിരം കാഴ്ചയായിട്ട് വർഷങ്ങളായി.വല്ലപ്പോഴും വീട് മുന്നിൽക്കൂടി കടന്നുപോയാലും കാര്യമായ നാശനഷ്ടമൊന്നും ഇവൻ വരുത്താറില്ല.

വിശന്നാൽ പഴം പച്ചക്കറി കടകളിൽ എത്തി കഴിയാവുന്നിടത്തിടത്തോളം അകത്താക്കും.അതാണ് കൂടുതലും ഇവനെക്കൊണ്ടുള്ള ശല്യം.ആരരയെങ്കിലും ആക്രമിച്ചതായി ഇതുവരെ കേട്ടുകേൾവി പോലുമില്ല.

ഒരു പരിധിവരെ പറഞ്ഞാൽ നാട്ടുകാരിൽ ചിലരൊക്കെ പടയപ്പ ഫാനായി മാറിയിട്ടുണ്ട്.നീണ്ട ലക്ഷണമൊത്ത കൊമ്പും ആരെയും കൂസാത്ത ഭാവത്തിലുള്ള അവന്റെ നടപ്പുമൊക്കെ ആരും നോക്കി നിന്നുപോകും.

കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസ് തടഞ്ഞിട്ട് ,ചില്ല് തകർത്ത പടയപ്പയുടെ പ്രകടനം വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിയ്ക്കുകയാണ്.ഈ പടയപ്പയ്ക്കിത് എന്ത് പറ്റിയെന്നോർത്ത് മൂക്കത്ത് വിരൽവയ്ക്കുകയാണ് ആരാധകർ.

ഉദുമൽപേട്ടയിൽ നിന്നും മൂന്നാറിന് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ചില്ലാണ് പടയപ്പയുടെ കൊമ്പുകൊണ്ട് പൊട്ടിയത്.തലപൊക്കിയപ്പോൾ കൊമ്പ് ബലമായി തട്ടിയതാണ് ചില്ല് തകരാൻ കാരണമെന്നാണ്് സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യത്തിൽ നിന്നും വ്യക്തമാവുന്നത്.കന്നിമലയിൽ വച്ചായിരുന്നു സംഭവം.

റോഡിന് നടുവിൽ ആനയെ കണ്ടതോടെ ഡ്രൈവർ ബസ്സ് നിർത്തി.അൽപ്പസമയം നിന്നിടത്ത് നിന്ന് പരിസരം വീക്ഷിച്ച ശേഷം പടയപ്പ ബസ്സിനടുത്തേയ്ക്ക് എത്തി ,ഒന്നുരണ്ടുവട്ടം തൂമ്പികൈ ഉയർത്തി ചില്ലിൽ ഉരസി,ഇതിനിടയിലാണ് ചില്ല് പൊട്ടുന്നത്.തുമ്പികൈ ഉയർത്തുമ്പോൾ ആനയുടെ കൊമ്പ് ചില്ലിൽ മുട്ടുന്നത് ദൃശ്യത്തിൽ വ്യക്തമായി കാണാം.

അൽപ്പനേരം കഴിഞ്ഞ് ആന വഴിമാറിയതോടെയാണ് ബസ്സ് യാത്ര തുടർന്നത്.ആന ബസ്സിന് നേരെ എത്തിയതോടെ യാത്രകക്കാരിൽ ചിലർ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇവരെ ഒപ്പമുണ്ടായിരുന്നവർ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിയ്ക്കുകയായിരുന്നു.

സംഭവം വാഹനയാത്രക്കാരിൽ ഭിതി സൃഷ്ടിച്ചിട്ടുണ്ട്.പെട്ടെന്ന് വാഹനങ്ങൾ മുന്നിലെത്തിയാൽ ആന ആക്രമിച്ചേയ്ക്കാമെന്നും അതിനാൽ യാത്രകളിൽ കൂടുതൽ കരുതലും ശ്രദ്ധയും വേണമെന്ന് പോലീസും വനംവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Trending

error: