Connect with us

News

നഗരത്തെ ഭീതിയിലാഴ്ത്തി ആക്രമണ പരമ്പര; 2 സംഭവങ്ങളിലായി 4 പേർക്കെതിരെ കേസെടുത്തെന്ന് പോലീസ്

Published

on

തൊടുപുഴ; നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷിടിച്ച് പട്ടാപകൽ ആക്രമണ പരമ്പര.രണ്ട് സംഭവങ്ങളിലായി 4 പേർക്കെതിരെ കേസെടുത്തുത്തതായി തൊടുപുഴ പോലീസ്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കുർ ഇടപെട്ട് നടന്ന രണ്ട് അക്രമസംഭവങ്ങളിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.ആദ്യത്തേത് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.

നഗരത്തിലെ മഹാറാണി മെഗാമാർട്ട് നടത്തിപ്പുകാരനായ റിയാസും കൂട്ടാളികളും കിസ്റ്റൽ ഹൈപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിലെത്തി നടത്തിപ്പുകാരനെയും ജീവനക്കാരരെയും ആക്രമിയ്ക്കുകയായിരുന്നു.സ്ഥപനത്തിലെ ജീവനക്കാരനായ നിബിൻ നിധിൻ ,വരുൺ എന്നിവർക്ക് പരിക്കേറ്റിരുന്നു.

ഈ അക്രമണത്തിന് പിന്നാലെ പ്രശ്‌നം ഒത്തുതീർക്കുന്നതിനായി പ്രദേശിക രാഷ്ട്രീയപാർട്ടി നേതാക്കൾ ഇടപെട്ടു.ചർച്ചയിൽ പങ്കെടുക്കുന്നതിനായി പോകവെ വാഹനം തടഞ്ഞ് ,നടുറോഡിൽ വച്ച് റിയാസും സംഘവും നിബിനെയും ഒപ്പമുണ്ടായിരുന്നവരെയും വീണ്ടും ആക്രമിച്ചു.വൈകിട്ട് 4 മണിയോടെയായിരുന്നു ഈ സംഭവം.

പരിക്കേറ്റ നിലയിൽ ലിബിനും സഹപ്രവർത്തകരും ആശുപത്രിയിൽ ചികത്സ തേടി.ഇരുമ്പ ദണ്ഡുകൊണ്ടുള്ള ആക്രമണത്തിൽ ലിബിന്റെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

അക്രമസംഭവങ്ങൾക്ക് പിന്നാലെ റിയാസും ഒപ്പമുണ്ടായിരുന്നവരിൽ ചിലരും ആശുപത്രിയിൽ ചികത്സതേടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കൂടുതൽ അന്വേഷണം നടത്തുമെന്നും ഇതിന് ശേഷമെ എന്താണ് സംഭവിച്ചത് എന്താണ് എന്ന കാര്യത്തിൽ വ്യക്തതവരുത്താനാവു എന്നുമാണ് പോലീസ് പറയുന്നത്.

Latest news

യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

Published

on

By

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.

ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്‌കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.

വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.

വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.

5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.

സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

 

Continue Reading

Latest news

നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

Published

on

By

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.

ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Continue Reading

Latest news

ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

Published

on

By

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.

നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: