Connect with us

Latest news

കുത്തിവയ്പ്പിന് പിന്നാലെ 12 കാരന്റെ മരണം;ഡോക്ടറും നേഴ്‌സും ക്ലീനിക്ക് മാനേജിങ് പാട്‌നറും അറസ്റ്റിൽ

Published

on

നാദാപുരം (കോഴിക്കോട്);സ്വകാര്യ ക്ലിനിക്കിൽ കുത്തിവയ്പ്പിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ഡോക്ടറും നേഴ്‌സും ക്ലീനിക്ക് മാനേജിങ് പാട്‌നറും അറസ്റ്റിൽ.

ന്യൂക്ലിയസ് ക്ലിനിക്കിന്റെ മാനേജിങ് ഡയറക്ടറും പീഡിയാട്രിഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിങ് പാട്‌നർ നർ മുടവന്തേരി സ്വദേശി റഷീദ്, നഴ്‌സ് പേരോട് സ്വദേശിനി ഷാനി എന്നിവർക്ക് എതിരെയാണ് പോലീസ് അരസ്റ്റുചെയ്തത്.

ഫെബ്രുവരി 14 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ്‌ദേവ് (12) ആണ് മരിച്ചത്.മാതാവിനൊപ്പം കഫക്കെട്ടിന് ചികിത്സ തേടി എത്തിയ തേജ്‌ദേവിനെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

നഴ്‌സ് കുത്തിവപ്പ് നൽകിയതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്വാസ തടസമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

എന്നാൽ, അധികൃതരുടെ പിഴവാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകി.തുടർന്ന് ഡിഎംഒ ചെയർമാനായ മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന് വീഴ്ച പറ്റിയതായി കണ്ടെത്തി.

ഷാനിക്ക് മതിയായ യോഗ്യത ഇല്ലെന്നും വിദ്യാർഥിയെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്തപ്പോൾ രക്ഷിതാവിന്റെ സമ്മത പത്രം വാങ്ങിയില്ലെന്നും കണ്ടെത്തി.മതിയായ യോഗ്യതയില്ലാത്ത ഷാനിക്ക് നഴ്‌സായി ക്ലിനിക്കിൽ ജോലി നൽകിയതിനും കുത്തിവയ്പ്പ് നൽകാൻ ചുമതലപ്പെടുത്തിയതിനുമാണ് ഡോക്ടറും മാനേജിങ് പാട്‌നറും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

ഐപിസി 304 (എ) പ്രകാരം മനപൂർവമല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ജാമ്യത്തിൽ വിട്ടു.

 

1 / 2
2 / 2

Advertisement

Latest news

സപ്ലൈകോ ഈസ്റ്റര്‍, റംസാൻ,‌ വിഷു ചന്തകള്‍ പ്രവർത്തനം തുടങ്ങി

Published

on

By

തിരുവനന്തപുരം ;  സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകള്‍ ഇന്ന് ( മാർച്ച്‌ 28) ആരംഭിക്കും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവർത്തിക്കും.

മാർച്ച്‌ 29, 31, ഏപ്രില്‍ 1,2 തീയതികളില്‍ ചന്ത പ്രവർത്തിക്കില്ല.

താലൂക്കിലെ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ്‌ ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.

ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്ബാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും.

1 / 2
2 / 2

Continue Reading

Latest news

നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

Published

on

By

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.

അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

1 / 2
2 / 2

Continue Reading

Latest news

പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Published

on

By

പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.

80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.

1 / 2
2 / 2

Continue Reading

Latest news

പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു

Published

on

By

കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.

അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.

1 / 2
2 / 2

Continue Reading

Latest news

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്

Published

on

By

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.

കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.

കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.

പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.

പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

1 / 2
2 / 2

Continue Reading

Trending

error: