Connect with us

Latest news

സിറ്റൗട്ടിൽ കാട്ടന എത്തിയതും വാതിൽ തുറക്കാൻ ശ്രമിച്ചതും ഒരെ സമയം;മുന്നറിപ്പ് രക്ഷയായി,ആപത്ത് ഒഴിവായ അശ്വസത്തിൽ ബേസിൽ തോമസ്

Published

on

കോതമംഗലം;വാതിൽ തുറന്നാൽ അകപ്പെടുക കാട്ടാനയുടെ മുന്നിൽ.അപൽഘട്ടത്തിൽ ഗൃഹനാഥന് തുണയായത് അയൽക്കാരന്റെയും മകളുടെയും ഇടപെടൽ.

ഇന്നലെ കോതമംഗലം വേട്ടാമ്പാറയിലാണ് സംഭവം.പാടശേരിയിൽ ബേസിൽ തോമസാണ് വീടിന്റെ സിറ്റൗട്ടിൽ എത്തിയ കാട്ടാനയുടെ മുന്നിൽ അകപ്പെടുമായിരുന്ന സാഹചര്യത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.അയൽവാസി ജോൺസന്റെ മകളാണ് ബേസിലിന്റെ വീട്ടുമുറ്റത്ത് ആന നിൽക്കുന്നത് ആദ്യം കാണുന്നത്.

അപകടസ്ഥിതി കണക്കിലെടുത്ത് പെൺകുട്ടി പിതാവിനോട് വിവരം പറയുകയും ജോൺസൺ ഉടൻ മൊബൈലിൽ വിളിച്ച് ബേസിലിനോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിയ്ക്കുകയായിരുന്നു.

ഈ സമയം വീടിന് വെളിയിൽ ഒച്ചപ്പാട് കേട്ട് ബേസിൽ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിയ്ക്കുകയായിരുന്നു.വാതിൽ തുറക്കാൻ പിടിയിൽ കൈവയ്ക്കലും ജോൺസന്റെ കോൾ എത്തിയതും ഒരെ സമയത്ത് ആയതാണ് രക്ഷയായത്.

വിവരം അറയാതെ ബേസിൽ വാതിൽ തുറന്നിരുന്നെങ്കിൽ ആനയുടെ മുന്നിൽ അകപ്പെടുന്നതിന് സാധ്യത ഏറെയായിരുന്നു.ഒരു പക്ഷേ ബേസിന്റെ ജീവന് തന്നെ അപത്തുനേരിട്ടേക്കാവുന്ന സന്ദർഭം ഒഴിവായതിന് കാരണം ജോൺസന്റെ മൊബൈൽ വിളിയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ജോൺസന്റെ പുരയിടത്തിലെത്തിയ ആന കാർഷിക വിളകൾ നശിപ്പിരുന്നു.

ഈ ശബ്ദം കേട്ട്് ജോൺസനും കുടുംബവും ഉണരുകയും ആനയുടെ നീക്കം പെൺകുട്ടി ശ്രദ്ധയിൽപ്പെടുകയുമായിരുന്നു.മേഖലയിൽ കാട്ടാന ശല്യം തുടങ്ങിയിട്ട് വർഷങ്ങളായി.നാട്ടുകാരിൽ ഭൂരിപക്ഷം പേരുടെയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

കാട്ടന കൃഷിയടത്തിൽ എത്തിയാൽ വീട്ടുകാർ ഒച്ചപ്പാടുണ്ടാക്കിയും പടക്കം പൊട്ടിച്ചും മറ്റും ഓടിയ്ക്കുകയാണ് പതിവ്.വീടിന്റെ വാതിലിന് മുന്നിൽപോലും ആന എത്തിയ സാഹചര്യത്തിൽ ഇതിരത്തിൽ ജീവന്മാരണ പോരാട്ടിന് ഇല്ലന്ന നിലപാടിലാണ് നാട്ടുകാർ.

ട്രഞ്ച് താഴ്ത്തിയാൽ ആന ശല്യം ശ്വാശ്വതമായി നിയന്ത്രിയ്ക്കാമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.ആവശ്യമായ ഫണ്ട് ഇല്ലന്നാണ് ഇക്കാര്യത്തിൽ വനംവകുപ്പിന്റെ നിലപാട്.സന്നദ്ധ സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും മറ്റും കൂട്ടായ ഇടപെടൽ ഉണ്ടായാൽ ട്രഞ്ച് താഴ്ത്തൽ വനംവകുപ്പിന് ബാധ്യതയാവലില്ലെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ പിടിവാശി ഉപേക്ഷിയ്ക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

 

Latest news

യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

Published

on

By

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.

ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്‌കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.

വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.

വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.

5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.

സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

 

Continue Reading

Latest news

നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

Published

on

By

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.

ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Continue Reading

Latest news

ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

Published

on

By

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.

നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: