M4 Malayalam
Connect with us

Latest news

പൂജയ്ക്ക് ശേഷം ബാങ്കിൽ കവർച്ച ; 1 കിലോ സ്വർണ്ണം ഒളിപ്പിച്ചത് മരക്കൊമ്പിൽ ; ഫൈസൽ രാജ് പടിയിൽ

Published

on

കൊല്ലം;പൂജ നടത്തിയ ശേഷം കൊല്ലം പത്തനാപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് ലക്ഷങ്ങളുടെ സ്വർണം കവർന്ന കേസിൽ പത്തനാപുരം പാടം സ്വദേശി ഫൈസൽരാജ് പിടിയിൽ.

പൊലീസ് പിന്തുടരുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.

മേയ് 15ന് -നായിരുന്നു കവർച്ച.പത്തനാപുരം ജനതാ ജംക്ഷനിൽ പ്രവർത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ഒന്നേകാൽ കിലോയോളം സ്വർണ്ണം കവർച്ച ചെയ്യപ്പെട്ടത്.

പത്തനാപുരം പിടവൂർ സ്വദേശി രാമചന്ദ്രൻനായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാൽ മൊബൈൽടവർ ലൊക്കേഷൻ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത് .

ബാങ്കിൽ പൂജ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് കവർച്ചയ്ക്ക് പിന്നിൽ തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിൽ നിന്നുള്ളവരാണോ എന്ന് പോലീസ് സംശയിച്ചിരുന്നു.

തെളിവെടുപ്പിന് എത്തിച്ച ഫൈസൽ രാജിനെ കാണാൻ വൻ ജനക്കൂട്ടമാണ് പത്തനാപുരത്ത് തടിച്ചുകൂടിയത്. കുമ്പഴ അച്ചൻകോവിലാറിന്റെ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് സ്വർണാഭരങ്ങൾ പൊലീസ് കണ്ടെത്തിയത്.

ബാങ്കിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി ബാങ്കിന് സമീപത്തെ കാടിനുള്ളിൽനിന്ന് കണ്ടെടുത്തു.

പ്രതിയെ കവർച്ച നടന്ന ബാങ്കിലും സമീപത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതായും മോഷ്ടിച്ച ഒന്നേകാൽ കിലോ സ്വർണത്തിൽ കുറച്ചുകൂടി ലഭിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.

മോഷണത്തെ തുടർന്നുള്ള മനോവിഷമത്താൽ ബാങ്ക് ഉടമ നേരത്തേ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: