Latest news
നിലത്തുവീഴ്ത്തി, കമിഴ്ത്തികിടത്തി മുഖം തറയോട് ചേർത്ത് അമർത്തിയെന്ന് രാജേന്ദ്രൻ;ജോസഫ് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ചതാവാമെന്ന് നിഗമനം

നെടുംങ്കണ്ടം;പിടിവലിക്കിടയിൽ നിലത്ത് വീഴ്ത്തി.കമിഴ്ന്നുവീണപ്പോൾ തല തറയോട് ചേർത്ത് അമർത്തി,കീഴപ്പെടുത്താൻ ശ്രമിച്ചു.പിടിവിട്ടാൽ ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ തിരച്ചുള്ള ബലപ്രയോഗത്തിന്റെ ശക്തി കുറഞ്ഞു.പിന്നെ അനക്കമില്ലതായി.കടിച്ചിട്ട് ഓടി രക്ഷപെട്ടു എന്ന് പറഞ്ഞത് കേസിൽ കുടുങ്ങുമെന്ന ഭീതി മൂലം.
ഇതാണ് സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസസഫി (56)നെ കൊലപ്പെടുത്തിയ കേസിൽ പോലീസ് പിടിയിലായ ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ ഉടുംമ്പൻചോല പോലീസ് നൽകിയിട്ടുള്ള മൊഴിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സംഭവ പരമ്പരകളുടെ ഏകദേശ രൂപം.
ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ രാജേന്ദ്രന്റെ വീട്ടിലും സമീപത്തെ റോഡിലും നടന്ന സംഭവത്തിന്റെ സത്യസ്ഥിതി തലനാരികീറി പരിശോധിക്കുന്ന തിരക്കിലാണ് പ്രത്യേക അന്വേഷണ സംഘം.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ ഉടുമ്പൻചോല സിഐ ഫിലിപ് സാം,നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.എസ് പി കുറപ്പുസ്വാമിയുടെ നിർദ്ദേശാനുസരണമാണ് ഇവർ തെളിവെടുപ്പും അന്വേഷണവും മുന്നോട്ടുകൊണ്ടുപോകുന്നത്.
മോഷണശ്രമത്തിനിടയിൽ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നുമായിരുന്നു രാജേന്ദ്രൻ ആദ്യം പോലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയിരുന്നത്.പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിയിതിനെത്തുടർന്നാണ് മരണമെന്ന് വ്യക്തമായതോടെ രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചോദ്യം ചെയ്യലിൽ ആദ്യം രാജേന്ദ്രൻ ആദ്യം കൂടുതലെന്തെ
ങ്കിലും വെളിപ്പെടുത്താൻ തയ്യാറായില്ല.പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയെന്നും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെന്നും മറ്റും വെളിപ്പെടുത്തിയതോടെ ഇയാൾ നടന്നതെല്ലാം വെളിപ്പെടുത്തിയെന്നുമാണ് പോലീസ് പുറത്തുവിട്ട വിവരം.
ചൊവ്വാഴ്ച രാവിലെ രാജേന്ദ്രന്റെ വീട്ടിൽ നിന്നും ഏകദേശം 150 മീറ്ററോളം അകലെ ജോസഫിന്റെ ജഡം കണ്ടെത്തുകയായിരുന്നു.ഇതിന് പിന്നാലെയാണ് ജോസഫ് പുലർച്ചെ അടുക്കളവാതിൽപൊളിച്ച് തന്റെ വീട്ടിൽ കയറിയെന്നും മോഷ്ടിക്കാൻ ശ്രമിച്ചെന്നും പിടിവലി നടന്നെന്നും മറ്റുമുള്ള വിവരങ്ങൾ രാജേന്ദ്രൻ പരിസരവാസികളോട് വ്യക്തമാക്കിയത്.
രാജേന്ദ്രന്റെ മകൾ പ്രസവിച്ചിട്ട് അധികനാളായിട്ടില്ല.കുഞ്ഞുമായി മകൾ രാജേന്ദ്രനൊപ്പമാണ് കഴിഞ്ഞിരുന്നത്.ഈ ഞായറാഴ്ച ഭർത്തൃവീട്ടിലേക്ക് മകളെ ആയക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു ഇയാൾ.ഇതിനായി മകൾ എത്തിയപ്പോൾ കൊണ്ടുവന്നതും പിന്നീട് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണ്ണം കഴിഞ്ഞ ദിവസം രാജേന്ദ്രൻ തിരകെ എടുത്ത്,വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നു.
ഈ സ്വർണ്ണം ജോസഫ് അപഹരിച്ചു എന്നുള്ള സംശയമാണ്ജോസഫിനെ പിൻതുടർന്ന് പിടികൂടുന്നതിനും കീഴ്പ്പെടുത്തുന്നതിനും രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ അനുമാനം.
ജോസഫിനെ രാജേന്ദ്രൻ കരുതിക്കൂട്ടി കൊലപ്പെടുത്തിയിരിക്കാനാള്ള സാധ്യതയില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Latest news
ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
Latest news
പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.
ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.
Latest news
പൂട്ടിയ ബഡ്സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം ശശികുമാർ , കെ റ്റി അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.
-
News6 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News5 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News5 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news2 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news2 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News9 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News9 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News10 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ