M4 Malayalam
Connect with us

Latest news

പൊട്ടിക്കരഞ്ഞ് അധ്യാപകരും സഹപാഠികളും; ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നിന് കണ്ണീരോടെ വിട

Published

on

ആലുവ: ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നിന് കണ്ണീരോടെ വിട.ഇന്ന് രാവിലെ കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളിൽ മൃതദ്ദേഹം പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ വലിയ ജനക്കൂട്ടം ആദരാഞ്ജലികൾ അർപ്പിയ്ക്കാനെത്തി.

കുട്ടി പഠിച്ച ക്ലാസ് മുറിയിലായിരുന്നു പൊതുദർശനം.ഇടയ്ക്കിടെ ഇവിടെ നിന്നും കൂട്ട നിലവിളകൾ ഉയർന്നിരുന്നു.അതിനിടെ കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30തോടെയാണെന്ന് അറസ്റ്റിലായ പ്രതി അസഫാക്ക് പോലീസിൽ മൊഴി നൽകിയതായി സൂചന.

ആരും കൊലയ്ക്ക് അസ്ഫാക്കിന് പലരുടേയും സഹായം കിട്ടിയെന്നാണ് പൊതുവെ ഉയർന്നിട്ടുള്ള സംശയം.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥരീകരിച്ചിട്ടില്ല.സംഭവത്തെ അപലപിച്ച് പ്രമുഖരടക്കം ഒട്ടനവധി പേർ രംഗത്തെത്തി.അന്വേഷണം അസ്ഫാക്കിൽ മാത്രം ഒതുങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഇതിനകം വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്.

കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് വിലയിരുത്തൽ.ഒന്നര വർഷം മുൻപാണ് അസ്ഫക്ക് ആലം കേരളത്തിൽ എത്തിയത്.

അസ്ഫക്ക് ആലം മുമ്പ് മോഷണകേസിലും പ്രതിയെന്ന് പോലീസ്

ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ ചെയ്തിട്ടുണ്ട്.കൂടാതെ മൊബൈൽ മോഷണ കേസിലും മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതി തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.

അസ്ഫാക്ക് ബീഹാറിയാണെന്നതിനും ഉറപ്പില്ല. കൈയിലുള്ള രേഖകളെല്ലാം വ്യാജമാണെന്നാണ് സൂചന. പ്രതിയുടെ സ്വദേശത്തെ കുറിച്ച് ഒരു വ്യക്തതയുമില്ല.വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസ്ഫാക്ക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തോട്ടക്കട്ടുകരയിൽ നിന്ന് പിടികൂടിയിരുന്നു.എന്നാൽ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളിൽ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനായില്ല.

ജ്യൂസും മിഠായിയും നൽകി പെൺകുട്ടിയെ വശത്താക്കി

സമീപത്തെ കടയിൽ നിന്ന് ജ്യൂസും മിഠായിയും വാങ്ങി നൽകിയ ശേഷമാണ് അസ്ഫാക്ക് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.അടുത്തുള്ള കോഴിക്കടയിലെ ക്യാമറയിൽ ദൃശ്യം പതിഞ്ഞിരുന്നു.

സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ടത്.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളിൽ രണ്ടാമത്തെയാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും മദ്യലഹരിയിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

സക്കീർ എന്ന വ്യക്തിക്ക് കുട്ടിയെ വിലയ്ക്ക് വിറ്റുവെന്ന് പോലീസിൽ അസ്ഫാക് വെളിപ്പെടുത്തിയിരുന്നു.എന്നാൽ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല.വിശദമായ ചോദ്യം ചെയ്യലിൽ കഴുത്തിൽ ബനിയൻ ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിൽ സമ്മതിച്ചു.

കൊലപ്പെടുത്തിയ ശേഷമാണ് അതിക്രൂരമായ ലൈംഗിക ആക്രമണം നടന്നതെന്നാണ് പ്രാഥമീക നിഗമനം.ശരീരമാസകലം മാന്തി മുറിവേൽപ്പിച്ച നിലയിലാണ്. പുഴയുടെ തീരത്ത് ചതുപ്പിൽ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഏഴ് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: സ്കൂളിന് തീയിട്ട് നാട്ടുകാർ

Published

on

By

പാട്‌ന: ബീഹാറിലെ ദിഘ സ്‌കൂളിൽ ഓടയിൽ ഏഴ് വയസ്സുകാരന്റെ മൃതദ്ദേഹം കണ്ടെത്തി.ടൈനി ടോട്ട് അക്കാദമി സ്‌കൂളിലെ ആയിഷ് കുമാർ ആണ് മരണപ്പെട്ടത്.

ട്യൂഷന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നുമണിയോടെ സ്‌കൂളിലെ ഓടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തൊട്ട് പിന്നാലെ രോക്ഷാരായ നാട്ടുകാർ സ്‌കൂൾ അടിച്ച് തകർക്കുകയും തീവയ്ക്കുകയുമായിരുന്നു.സ്‌കൂളിലെ ക്ലാസ്സ് കഴിയുമ്പോൾ കുട്ടി അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്നാണ് പിതാവ് ശൈലേന്ദ്ര റായ് പറയുന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഗാർഹിക പീഡനം:രാഹുൽ വിദേശത്ത്, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പെൺകുട്ടി

Published

on

By

കോഴിക്കോട്: പന്തീരാങ്കാവിൽ നടന്ന ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി സൂചന. രാഹുൽ ബാംഗ്ലൂർ വഴി സിംഗപ്പൂരിൽ നിന്ന് ജർമ്മനിയിൽ കടന്നതായാണ് പോലീസിൻറെ നിഗമനം.

രാഹുലിനെ വിദേശത്ത് എത്തിക്കാൻ സഹായിച്ച സുഹൃത്ത് രാജേഷിനെ പോലീസ് പിടികൂടി. കൂടാതെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
സംഭവത്തിന് പിന്നാലെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി.

വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പിന്നാലെ ഛർദിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ രാഹുലിന്റെ സുഹൃത്തും അമ്മ ഉഷ കുമാരിയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു എന്നാണ് പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പെൺകുട്ടിയുടെ മൊഴി പ്രകാരം രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി .

പെൺകുട്ടിയുടെ അച്ഛൻറെ പരാതി പ്രകാരം കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാൻ രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.നിലവിൽ ഫാറോക്ക് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർക്കാണ്അന്വേഷണ ചുമതല.

രാഹുലിന്റെ ജർമ്മനിയിലെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങളിലും ദുരൂഹത തുടരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി വിദേശ ഏജൻസികളുടെ സഹായം തേടാനും പോലീസ് ശ്രമിക്കുന്നുണ്ട്.വിവാഹശേഷം ജർമ്മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞതും കളവാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

Published

on

By

ന്യൂഡൽഹി ; ഇന്നലെ രാവിലെയോടെയാണ് ഭാരതത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്ന കാര്യം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്. മിനിറ്റുകള്‍ക്കകം വിവരം ലോകവ്യാപകമായി. പിന്നാലെ ഭാരതത്തിലെ പല കായിക താരങ്ങളും ഇത് ഏറ്റെടുത്തു.

മുന്‍ ഭാരത ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി അഭിമാനം എന്നാണ് എക്‌സില്‍ കുറിച്ചത്.ഭാരതത്തിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കുറിച്ചതിങ്ങനെ- താങ്കളൊരു പ്രചോദനമാണ്, കൂടാതെ ഭാരത കായിക രംഗത്ത് നിങ്ങള്‍ ഉണ്ടാക്കിയ പ്രതിഫലനം ഒരുകാലത്തും മായ്ച്ചുകളയാനാവാത്തതാണ്.

ഇത്തരത്തിലൊന്ന് എന്നെങ്കിലും കാണേണ്ടിവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല, പക്ഷെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനറിയുന്നു, ആറിന് രാജ്യമൊന്നാകെ നിങ്ങളുടെ അന്താരാഷ്‌ട്ര കരിയറിനെ ആഘോഷിക്കും എന്ന് ഭാരത ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കുറിച്ചു. ആശംസാ കുറിപ്പിട്ടുകൊണ്ടാണ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വരവേറ്റത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

Published

on

By

ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച്‌ അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച്‌ അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച്‌ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച്‌ അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Published

on

By

പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.

ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: