M4 Malayalam
Connect with us

Latest news

എംഡിഎംഎ ഉപയോഗവും വിൽപ്പനയും; തൊടുപുഴയിൽ യുവാവും യുവതിയും അറസ്റ്റിൽ

Published

on

തൊടുപുഴ;മാരക ലഹരി മരുന്നുമായി യുവതിയും യുവാവും പിടിയിൽ.

തൊടുപുഴ പെരുമ്പള്ളിച്ചിറ പഴേരി വീട്ടിൽ യുനസ് റസാക്ക് (25),കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരിൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇവർ ഇരുവരും ചേർന്ന് പലഭാഗങ്ങളിലും വാഹനങ്ങളിൽ കറങ്ങി നടന്ന് എംഡിഎംഎ വിറ്റിരുന്നതായിട്ടാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.പിടിയിലാവുബോൾ യൂനസ് ലഹരിയിലായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

പോലീസ് പിടികൂടിയത് മുതൽ അക്ഷയ ഉച്ചത്തിൽ മുതൽ കരച്ചിൽ ആരംഭിച്ചിരുന്നു.ഹോട്ടൽ മുറിയിലെ തെളിവെടുപ്പിനിടെയും പിന്നീട് പോലീസ് വാഹനത്തിലേയ്ക്ക് കയറ്റാനായി പുറത്തേയ്ക്ക് കൊണ്ടുവരുമ്പോഴും യുവതി അലറിവിളിച്ച് നിലവിളിയ്ക്കുന്നുണ്ടായിരുന്നു.

തൊടുപുഴ മേഖലയിലെ പല ലോഡ്ജുകളിലും ഇവർ മുറിയെടുത്ത് താമസിച്ചിരുന്നു. എം.ഡി.എം.എ വിൽപ്പനക്കായി ഇരുവരും ഇന്ന് ഉച്ചക്ക് മുറിയെടുത്തതായി ഡിവൈ.എസ്.പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു.

യൂനസ് പ്രേമം നടിച്ച് യുവതിയെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് പ്രയോജനപ്പെടുത്തുകയായിരുന്നെന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണു കുമാർ, എസ്.ഐമാരായ കൃഷ്ണൻ നായർ, എ.എസ്.ഐ റ്റി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ മാഹിൻ, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

1 / 1

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.
തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Latest news

തെരഞ്ഞെടുപ്പാവേശത്തില്‍ രാജ്യം; 102 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാളെ, തമിഴ്നാട്ടിലിന്ന് നിശ്ശബ്ദ പ്രചാരണം

Published

on

By

ഡൽഹി ;  ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ മുങ്ങി രാജ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.

ഈ മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധി കുറിക്കു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധി കുറിക്കുന്നത്.

102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തമിഴ്നാട്ടില്‍ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തില്‍ പങ്കുചേർന്നു. തമിഴ് നാട്ടില്‍ പ്രത്യേക കൊട്ടിക്കലാശമില്ലെങ്കിലും ബൈക്ക് റാലികളും റോഡ്ഷോകളുമായി മുന്നണികള്‍ കളം നിറഞ്ഞു.

തമിഴ്നാട്ടിലെ ദിനപത്രങ്ങളില്‍ ഭരണനേട്ടങ്ങള്‍ വിവരിച്ചുള്ള ഒന്നാം പേജ് പരസ്യം ബി ജെ പി, ഡി എം കെ പാർട്ടികള്‍ നല്‍കിയിരുന്നു. സ്ഥാനാർത്ഥികള്‍ക്കായി വോട്ട് തേടി സ്റ്റാലിൻറെ വീഡിയോ അഭ്യർത്ഥനയും പുറത്തുവന്നിരുന്നു. കോയമ്ബത്തൂരില്‍ കെ അണ്ണാമലൈ റോഡ് ഷോ നടത്തി.

ഉദയനിധി സ്റ്റാലിനും കോയമ്ബത്തൂരില്‍ എത്തി പ്രചാരണം നടത്തി. എടപ്പാടി പളനിസാമി സേലത്താണ് പ്രചാരണം നടത്തിയത്.രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

ആദ്യഘട്ടത്തിൻറെ അവസാന പ്രചാരണദിനത്തില്‍ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് മോദി റാലികള്‍ എത്തിയത്. രാഹുല്‍ഗാന്ധിയും കർണാടകയിലും പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.

1 / 1

Continue Reading

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Latest news

സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ വില അറിയാം

Published

on

By

കോച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് ഗ്രാമിന് 6,795 രൂപയും  പവന് വില 54,360 രൂപയിൽ തന്നെ നിൽക്കുന്നു. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5,690 രൂപയാണ്.

പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനോടൊപ്പം  അന്താരാഷ്ട്ര സ്വർണ്ണവില 2,387ലും ഡോളർ വിനിമയ നിരക്കിൽ 83.53 ലുമാണ്.

ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയാണ് ഇപ്പോൾ നൽകൊണ്ടത്.

1 / 1

Continue Reading

Latest news

ലോറിയെ മാറികിടക്കാൻ ശ്രമിക്കവേ അപകടം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരുക്ക്

Published

on

By

താമരശ്ശേരി:  മുക്കം സംസ്ഥാനപാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു.

അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുന്നിലുണ്ടായിരുന്ന  ലോറിയെ മറിക്കിടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.കാറുകളിലെ യാത്രക്കാരായ അത്തോളി കൂട്ടിൽ ഷമിം (41), ജസീറ (35), സിയാൻ (13) ആയിഷ (75) ഷിഫ്ര(11 മാസം) ഷിബ (7) സലാഹുദ്ദീൻ നദിക്കുനി എന്നിവർക്കാണ് പരിക്കേറ്റത് .

സാരമായി പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ഓമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

1 / 1

Continue Reading

Trending

error: