M4 Malayalam
Connect with us

Latest news

മമ്മൂട്ടി നായകനായെത്തുന്ന “ഭ്രമയുഗം” ചിത്രീകരണം പൂര്‍ത്തിയായി

Published

on

കൊച്ചി;മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗം’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കാമ്പെയ്ന്‍ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടന്‍ ആരംഭിക്കും.പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് ‘ഭ്രമയുഗം’.

സെപ്റ്റംബറില്‍ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഉള്‍പ്പെടെയുള്ള മമ്മൂട്ടിയുടെ വിജയചിത്രങ്ങളുടെ തുടര്‍ച്ചയായാണ് പ്രേക്ഷകര്‍ ‘ഭ്രമയുഗം’ത്തെ നോക്കിക്കാണുന്നത്.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍, രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാളം ഫീച്ചര്‍ ഫിലിമാണ് ‘ഭ്രമയുഗം’.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് ‘ഭ്രമയുഗം’ അവതരിപ്പിക്കുന്നത്.

ചക്രവര്‍ത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേര്‍ന്ന് നിര്‍മ്മിച്ച ‘ഭ്രമയുഗം’ത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം, ജോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, ഷഫീഖ് മുഹമ്മദ് അലി എഡിറ്റര്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പിആര്‍ഒ: ശബരി.

 

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Latest news

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ തേക്കിൻ കാട് അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന സ്‌ഫോടക വസ്ത്തുവിന് തിരി കൊളുത്തിയതിന് പിന്നാലെയാണ് അപകടം.

തമിഴ് നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്ഫോടക വസ്തുവിന് തീ കൊളുത്തി തിരികെ കയറുമുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ ഗുരുതര പരിക്കുകളോടെ കിണറ്റിലേക്ക് തന്നെ വീണ രാജേന്ദ്രനെ ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക മുടിയതിനാൽ ഉള്ളിലെക്ക് ഇറങ്ങാൻ സാധിച്ചില്ല.

ശേഷം അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഉടനെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ രാജേന്ദ്രൻ മരിക്കുകയായിരുന്നു.

Continue Reading

Latest news

രോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ: കേസെടുത്ത് പോലീസ്

Published

on

By

കൊച്ചി:ത്രിപ്പൂണിത്തുറയിൽ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായി പരാതി.ഏരൂരിൽ വാടകക്ക് താമസിച്ചിരുന്ന അജിത്താണ് അച്ഛനായ ഷൺമുഖനെ(70) ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

10 മാസമായി ഇവർ വാടകക്കാണ് താമസിച്ചിരുന്നത്. ഇതുമായി ബന്ധപെട്ട് വീട്ടുടമയുമായി തർക്കങ്ങൾ നിലനിന്നിരുന്നു.വഴക്ക് രൂക്ഷമായ സാഹചര്യത്തിൽ പരിഹരിക്കാൻ വീട്ടുടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നീട് “2 ദിവസങ്ങൾക്കുളിൽ ഒഴിയാം” എന്ന് ഉറപ്പുനൽകിയാണ് ഇവർ വീട്ടുടമയെ മടക്കിയയച്ചത്.ഷൺമുഖന്റെ മകനായ അജിത്തിനെ പോലീസ് ബെന്ധപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഷൺമുഖന് 2 പെൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഇവരെയും ഒന്നും അറിയിച്ചിരുന്നില്ല എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Latest news

ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു

Published

on

By

ഒമാൻ: സലാലയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫി (35)ആണ് മരിച്ചത്.

മുഹമ്മദ് ജോലി ചെയ്തിരുന്ന കടയിൽ നിന്നും സാധങ്ങൾ എത്തിച്ചുനൽകനായി പോകുമ്പോഴായിരുന്നു അപകടം.

വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു. മൃതദ്ദേഹം സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.

കെഎംസിസിയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

Latest news

കുഞ്ഞ് കാറിനുള്ളിൽ: താക്കോൽ മറന്നു, രക്ഷയായത് അഗ്നിശമനസേനയുടെ ഇടപെടൽ

Published

on

By

കൊച്ചി:അബദ്ധത്തിൽ കാറിനുള്ളിൽ കുടിങ്ങിയ കുരുന്ന് ജീവന് രക്ഷയായി അഗ്നിശമനസേനയുടെ ഇടപെടൽ. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസിക്കുന്ന ഷാജുവിന്റെ മകൻ ഋതിക് (2) ആണ് രാവിലെ 8 മണിയോടെ കാറിനുള്ളിൽ കുടുങ്ങിയത്.

താക്കോൽ കാറിൽ നിന്നും ഊരാൻ മറന്നതും സ്പെയർ കീ ഇല്ലാതിരുന്നതും രക്ഷാദൗത്യത്തിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചു. സംഭവത്തിന് പിന്നാലെ ഏലൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഇളക്കിമാറ്റിയത്.

കുട്ടിക്ക് ആരോഗ്യ പ്രേശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. ഏലൂരിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി. ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിമോൻ, എം.വി സ്റ്റീഫൻ, എസ്.എസ് നിതിൻ, വി.പി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെറിയ കുട്ടികളുളള വീട്ടിൽ വാഹനങ്ങളുടെ സ്പെയർ കീ കരുതുന്നത് ഇത്തരം സാഹചര്യങ്ങളിൽ സഹായകരമായിരിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

Trending

error: