Latest news
കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം;പോലീസ് ഇടപെടല്‍ രക്ഷയായി, അമ്മയും 3 മക്കളും സുരക്ഷിതര്‍, ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍
പ്രകാശ് ചന്ദ്രശേഖര്‍
കൊയിലാണ്ടി:കുറ്റ്യാടി സ്റ്റേഷനില്‍ നിന്നും സന്ദേശം എത്തുന്നത് ഉച്ചയ്ക്ക് 12 മണിയോടെ.ഉടന്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിച്ചു.ഒരുമണിക്കൂറിലേറെ തിരച്ചില്‍.മനസുമടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍ കാണുന്നത് തളര്‍ന്ന് അവശയായി നില്ക്കുന്ന യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും.തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കി,ആശ്വസിപ്പിച്ച് കൂടെ കൂട്ടി.വിവരം അറിഞ്ഞപ്പോള്‍ ഉറ്റവര്‍ക്കും ആശ്വസം.4 ജീവനുകള്‍ രക്ഷിയ്ക്കാനായിതിന്റെ ആത്മസംതൃപ്തിയില്‍ പോലീസും.
ഇന്നലെ കൊല്ലം പാറപ്പിള്ളിയില് കടലില്‍ച്ചാടി ആത്മഹത്യചെയ്യാന്‍ എത്തിയ കുറ്റ്യാടി സ്വദേശിനിയെയും 3 മക്കളെയും രക്ഷിച്ച സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ച് കുറ്റ്യാടി പോലീസ് പങ്കുവയ്ക്കുന്ന വിവരങ്ങളുടെ ഏകദേശ രൂപം ഇങ്ങിനെ.
ഇന്നലെ ഉച്ചയോടെയാണ് 32 കാരിയായ യുവതിയെയും 3 വയസില്‍ താഴെയുള്ള 3 കുട്ടികളെയും കാണാതായതായി കുറ്റ്യാടി പോലീസിന് വിവരം ലഭിയ്ക്കുന്നത്.
തുടര്‍ന്ന് കുറ്റ്യാടി പോലീസ് യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉടന്‍ സൈബര്‍ സെല്ലിന് കൈമാറി.യുവതി കൊയിലാണ്ടി സ്റ്റേഷന് പരിധിയിലെ മന്ദമംഗലം ഭാഗത്തെത്തിയതായി സൈബര്‍ സെല്ലില്‍ നിന്നും വിവരം ലഭിച്ചു.തുടര്‍ന്ന് ഇക്കാര്യം കുറ്റ്യാടി സി ഐ ഇ കെ ഷിജു കൊയിലാണ്ടി സിഐയ്ക്ക് കൈമാറി.
പിന്നാലെ ഒട്ടും സമയം പാഴാക്കതെ രണ്ട് സ്റ്റേഷനുകളില്‍ നിന്നും തിരച്ചിലിനായി പോലീസ് സംഘങ്ങള്‍ പുറപ്പെട്ടു.കൊയിലാണ്ടി സ്റ്റേഷനില്‍ നിന്നും സി ഐ ബിജുവിന് പുറമെ എസ് ഐ തങ്കരാജ് ,എ എസ് ഐ സിന്ധു, സി പി ഒ മാരായ ഗംഗേഷ് ,പ്രവിണ്‍ എന്നിവരും തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ഏറ്റവും ഒടുവില്‍ യുവതിയുടെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കൊല്ലം പാറപ്പിള്ളി ഭാഗത്ത് എത്തിയതായി സൈബര്‍ സെല്ലില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു.ഇതുപ്രകാരം കൊയിലാണ്ടി പോലീസ് ഈ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍ ആരംഭിച്ചത്.
രണ്ട് സംഘങ്ങളായി തിരഞ്ഞ് മേഖലയാകെ പരിതിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.തിരച്ചില്‍ ഏകദേശം ഒന്നേകാല്‍ മണിക്കൂറോളം പിന്നിട്ടതോടെ പ്രതീക്ഷ നശിച്ച അവസ്ഥയിലായി പോലീസ് സംഘം.ഇനിയും തിരഞ്ഞിട്ട് കാര്യമില്ലന്ന മനോഭാത്തോടെ ,അവസാനവട്ട പരിശ്രമം എന്ന നിലയ്ക്കാണ് പാറക്കെട്ട് നിറഞ്ഞ ഭാഗത്തേയ്ക്ക് പോലീസ് സംഘം എത്തുന്നത്.
തുടര്‍ന്നുനടന്ന സംഭവങ്ങളെക്കുറിച്ച് കൊയിലാണ്ടി സ്റ്റേഷനിലെ എ എസ് ഐ സിന്ധുവിന്റെ വിവരണം ഇങ്ങിനെ..
അല്‍പ്പം അകലെ ആരോ നില്‍ക്കുന്നുണ്ടെന്ന് ബോദ്ധ്യമായി.അടുത്തെത്തിയപ്പോള്‍ അന്വേഷിച്ചുനടന്ന യുവതിയും മക്കളുമാണ് മുന്നിലുള്ളതെന്ന് വ്യക്തമായി.ഇത് തങ്ങള്‍ക്ക് വലിയൊരളവില്‍ ആശ്വാസമായി.ഈ സമയം യുവതി തളര്‍ന്ന് അവശയായിരുന്നു.3 വയസില്‍ താഴെ പ്രാമുള്ള 3 കൂട്ടികളാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.
പിന്നെ അവരെ സമാധാനിപ്പിച്ച് ഉദ്യമത്തില്‍ നിന്നും പിന്തിരപ്പിക്കാനായി നീക്കം.വീട്ടിലെ പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.തുടര്‍ന്ന് വിവരങ്ങള്‍ ഓരോന്നായി അവര്‍ വിവരിച്ചു.
എല്ലാം കേട്ട ശേഷം പറ്റുംപോലെ അവരെ ആശ്വസിപ്പിച്ചു.ആവശ്യമായ കൗണ്സിംഗും ലഭ്യമാക്കി.ഭര്‍ത്താവ് ജോലി ആവശ്യവുമായി ബന്ധപ്പെട്ട് സ്ഥത്തില്ലാത്തതിനാല് ബന്ധുക്കളാണ് യുവതിയെയും മക്കളെയും കൂട്ടിക്കാണ്ടുപോകാന് സ്റ്റേഷനില്‍ എത്തിയത്.
യുവതി പങ്കുവച്ച പ്രശ്നങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ഒരു സൂചന പോലും ലഭിച്ചിരുന്നില്ലാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം.യുവതിയെയും മക്കളെയും പിന്നീട് കുറ്റ്യാടി പോലീസിന് കൈമാറി.
എന്ത് പ്രശ്നം ഉണ്ടെങ്കിലും വിളിപ്പാട് അകലെ തങ്ങളുണ്ടെന്ന് ഉറപ്പുനല്‍കി,മൊബൈല്‍ നമ്പറും നല്‍കിയാണ് അമ്മയെയും മക്കളെയും യാത്രയാക്കിയത്.ഇത്തരം അനുഭവങ്ങള്‍ പുതിയ കാര്യമല്ല,എന്നാലും ആ 4 ജീവനുകള്‍ രക്ഷിയ്ക്കുന്നതില്‍ ഭാഗവാക്കാകുവാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായി.അവര്‍ വാക്കുകള്‍ ചുരുക്കി.
സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് രക്ഷദൗത്യത്തില്‍ പങ്കാളികളായ പോലീസുകാരെ തേടി അഭിനന്ദപ്രവാഹവും അനുമോദനങ്ങളും എത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക.ഹെല്പ്ലൈന് നമ്പരുകള്‍ – 1056, 0471- 2552056)
Latest news
മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു ; ഒരാളെ കാണാതായി
തിരുവനന്തപുരം ; പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു.
അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.
പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസില്‍, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്.
മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങള്‍ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികള്‍ പറയുന്നത്. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Latest news
സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍; മരണങ്ങളും മുന്നറിയിപ്പും ഭീതി പരത്തുന്നു; കൊടുംചൂടില്‍ ഗതികെട്ട് പണിയെടുക്കുന്നത് ആയിരങ്ങള്‍
തിരുവനന്തപുരം;സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍.ഇന്നലെ രണ്ടുപേര്‍ മരണപ്പെട്ടത് സുര്യാഘാതത്തെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെ ഉഷ്ണതരംഗം വ്യാപനം സംബന്ധിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.മരണങ്ങളും മുന്നറിപ്പും പൊതുസമൂഹത്തില്‍ വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്.
മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന് (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്ക്കെയാണ് മരണപ്പെട്ടത്.
ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
മുന്നറിയിപ്പിന് പുല്ല
ചൂടുകൂടുതലുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തില്‍ സൂര്യരശ്മികള്‍ ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തീകമാവുമെന്ന് കണ്ടറിയണം.സ്വകാര്യസ്ഥാപനങ്ങള്‍ പൊരിവെയിലത്തും ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സെയില്സ്മാന്മാര്,കളക്ഷന്‍ ഏജന്റുമാര്‍,ഭക്ഷ്യവസ്തുക്കള്‍ ഏത്തിച്ചുനല്‍കുന്ന ഏജന്‍സികളിലെ ജീവനക്കാര്‍,നിര്‍മ്മാണ കരാറുകാരുടെ കീഴിലെ ജീവനക്കാര്‍ എന്നിങ്ങിനെ വിവധ മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൊടുംചൂടിലും ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഈ സ്ഥിതി ഒഴിവാക്കാന്‍ ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനകളും ഇടപെടലുകളും ആവശ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
Latest news
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
അടിമാലി;മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം.3 പേര് പിടിയില്‍.മാങ്കുളം ആനക്കുളത്ത് ഇന്നലെ വൈകിട്ട് 5.30 തോടെയായിരുന്നു സംഭവം.
മാങ്കുളം ആനക്കുളം നെല്ലിമലയില്‍ ദേവസ്യ(61)ഉടുമ്പിക്കല്‍ ജസ്റ്റിന് ജോയി(27),മുകളേല്‍ സനീഷ് (23)എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യു(50)യെയാണ് ഇവര്‍ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.അറസ്റ്റിലായവര്‍ ബൈക്ക് വട്ടംവച്ച് ഷാജയുടെ ഓട്ടോ തടഞ്ഞുനിര്‍ത്തിയ ശേഷം വലിച്ചിറക്കി ആക്രമിയ്ക്കുകയായിരുന്നു.
അക്രമി സംഘത്തിലെ ജസ്റ്റിന് വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം മകന് അഭിജിത്ത് ഷാജി തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവന് രക്ഷപെട്ടതെന്നുമാണ് പോലീസ് നല്കുന്ന സൂചന.അഭിജിത്തിന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്.ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടി.
ജസ്റ്റിനും സനീഷും ഇന്നലെ തന്നെ പോലീസ് പിടിയിലായിരുന്നു.ദേവസ്യയെ ഇന്ന് പുലര്‍ച്ചെ ഒളിയിടത്തില്‍ നിന്നും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അപകടകാരികളായ അക്രമികളെ പോലീസ് ബലംപ്രയോഗിച്ചാണ് കീഴടക്കിയത്.ഇവരില്‍ കൂടുതല്‍ അപകടകാരി ദേവസ്യ ആയിരുന്നെന്നാണ് സൂചന.ഇയാള്‍ തോര്‍ത്തില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് എതിരാളിയെ പരിക്കേല്‍പ്പിക്കുന്നതില്‍ വിരുതനാണെന്നാണ് പോലീസ് പങ്കുവയ്ക്കുന്ന വിവരം.
ഈ സംഭവത്തില്‍ പിടിയിലായവരില്‍ ദേവസ്യ ഒഴികെയുള്ളവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരാണെന്നും പോലീസ് അറയിച്ചു.
ചെറായിയില്‍നിന്ന് മാങ്കുളം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്കുനേരേയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെ ത്തിയ സംഘം ആനക്കുളം ചെക്ക്ഡാമിന് സമീപത്ത് സ്ത്രീകള്‍ ഉള് പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്കുനേരേ അസഭ്യവര്‍ഷം നടത്തിയശേഷം ആക്രമിക്കുകയായിരുന്നു.
സഞ്ചാരികള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ന് സനീഷും ജസ്റ്റിനും പിടിയിലായത്.ഈ സംഭവത്തില്‍ വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്നും രക്ഷിയ്ക്കാന്‍ ഇന്നലത്തെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഷാജി ഇടപെട്ടിരുന്നു.ഇതാണ് ഇപ്പോഴത്തെ ആക്രണത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ആനക്കുളത്ത് മദ്യപ സംഘത്തിന്റെ ശല്യം മൂലം വിദേശിയര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ബുദ്ധുമുട്ടുകള്‍ നേരിടുന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.
മൂന്നാര്‍ സിഐ രാജന് കെ അരമന,എസ്ഐ സജി എം ജോസഫ്,എ എസ് ഐ നിഷാദ് സി കെ ,സിപിഒ സഹീര്‍ ഹുസൈന് എന്നിവര്‍ കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും പങ്കാളികളായി.
Health
താപനില വരും ദിവസങ്ങളിലും ഉയരും ; സംസ്ഥാനത്ത് ഇന്നലെ സൂര്യാഘാതമേറ്റ് രണ്ടു മരണം
തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം.
മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന് (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.
കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്ക്കെയാണ് മരണപ്പെട്ടത്.
ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Latest news
മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്