M4 Malayalam
Connect with us

Latest news

കനൽ ചാട്ടത്തിനിടെ തീയിൽ വീണു: കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

Published

on

പാലക്കാട്: ആലത്തൂരിൽ മേലാർകോട് പുത്തൻതറ മാരിയമ്മൻ കോവിലിൽ കുട്ടിക്ക് കനൽ ചാട്ടത്തിനിടെ പൊള്ളലേറ്റു.

ആദിത്യനാണ് (10) മത്സരത്തിനിടയിൽ കനലിലേക്ക് തെന്നി വീണതിനെ തുടർന്ന് പൊള്ളലേറ്റത്. പൊങ്കൽ ഉത്സവത്തിന് തയ്യാറെടുക്കുമ്പോൾ പുലർച്ചെ 5:30നാണ് സംഭവം.

കുട്ടിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.
ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം കേസ് എടുത്ത ആലത്തൂര്‍ പോലീസ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കി.

കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Latest news

കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം

Published

on

By

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.

പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.

രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.

ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്

Continue Reading

Latest news

സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ

Published

on

By

കോഴിക്കോട് ;  കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.

അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.

രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.

Continue Reading

Latest news

ആലുവ മാഞ്ഞാലിൽ മിന്നൽ പരിശോധന: ആയുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട നേതാവ് അനസിൻ്റെ കൂട്ടാളികൾ പിടിയിൽ

Published

on

By

കൊച്ചി: ആലുവ മാഞ്ഞാലിൽ നടത്തിയ തിരച്ചിലിൽ കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്ത തോക്കുകൾ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തിലുള്ളവരുടേതാണെന്ന് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

 

സംഭവവുമായി ബന്ധപെട്ട് കോലാപതാക കേസിലടക്കം പ്രതിയും മുമ്പ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളുമായാ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസ് (38) കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതി എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടിൽ അൽത്താഫ് എന്നിവർ പിടിയിലായി.

തിരച്ചിലിന്റെ ഭാഗമായി റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും 2 റിവോൾവറും 2 എയർ പിസ്റ്റളും 8.85 ലക്ഷം രൂപയും കണ്ടെടുത്തു. പിന്നാലെ റിയാസിന്റെ അറസ്റ്റ് ആലുവ വെസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

വൈകിയും ഇയാളുടെ വീട്ടിൽ പരിശോധന നടന്നിരുന്നു. അനസിന്റെ മറ്റൊരു കൂട്ടാളിയായ അൽത്താഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്ക് സൂക്ഷിക്കുന്നതിനാവശ്യമായ കൈവിലങ്ങുകളും എയർ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി.

അനൻസുമായി ബന്ധം തുടരുന്നവരുടെയും കൂട്ടാളികളുടെയും വീടുകളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. തമിഴ്നാട്ടിലെ ആനമലയിലുള്ള വീട്ടിലും കൂട്ടാളി ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ കെട്ടിടത്തിനുള്ളിലും തമിഴ്നാട് പോലീസ് നടത്തിയ തിരച്ചിലിൽ വടിവാൾ പിടികൂടിയിരുന്നു.

കുട്ടാളികളിൽ ഒരാളായ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാട്ടുള്ള ഒരു റിസോർട്ടിലും സുഹൃത്തിന്റെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുള്ള വീട്ടിലും ഭീകരവിരുദ്ധ സ്ക്വാഡ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.

ഗൾഫിലുള്ള അനസിന്റെ അടുത്ത സുഹൃത്തായ പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പന്റെ പെരുമ്പാവൂരിലുള്ള വീട്ടിലും പരിശോധന തുടരുന്നതിനിടയിൽ റെയ്ഡ് വിവരം മനസ്സായിലാക്കി ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Continue Reading

Latest news

കള്ളക്കടൽ പ്രതിഭാസം ; ഇന്നും കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിര്‍ദേശം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് ഇന്നും തുടരും.ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തില്‍ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. മുന്നറിയിപ്പുകള്‍ ഒരുകാരണവശാലും അവഗണിക്കരുത്.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.

  • കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്നലെ വൈകിട്ട് 03.30 വരെ 0.5 മുതല്‍ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണം ഉണ്ടായി.
  •  കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  •  മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  •  ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  • മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം.
  •  കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.
  •  കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്‌ധമായിരിക്കും. ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
Continue Reading

Latest news

മഴ മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം ; മൂന്നു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ആശ്വാസമായി മഴയെത്തുന്നു. സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം.

ഈ മാസം പത്താം തിയതിവരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇത് പ്രകാരം ഇന്ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതില്‍ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  9ആം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10ആം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വ്യഴാഴ്ച മലപ്പുറം, വയനാട്, വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്

Continue Reading

Trending

error: