News
“ജോളി ബാർ ” തോമസ് 35 ലിറ്റർ മദ്യവുമായി പിടിയിൽ
കൊച്ചി:’ ജോളി ബാർ ‘നടത്തിപ്പുകാരൻ ആലിൻ ചുവട് – വെണ്ണല സ്വദേശി തച്ചേത്ത് വീട്ടിൽ ജോളി എന്നറിയപ്പെടുന്ന തോമസ്(51) എക്സൈസ് സംഘത്തിന്റെ പിടിയിൽ.
എറണാകുളം റേഞ്ച് എക്സൈസ് പാർട്ടി കസ്റ്റഡിയിൽ എടുത്ത ഇയാളുടെ പക്കൽ നിന്ന് 35 ലിറ്റർ മദ്യം കണ്ടെടുത്തു.ടൗണിലെ ബിവറേജ്സ് ഔട്ട് ലെറ്റുകളിൽ നിന്ന് പല തവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു.
ഉപഭോക്താക്കൾക്കിടയിൽ ‘ജോളി ബാർ ‘ എന്ന പേരിലാണ്് ഇയാൾ അറിയപ്പെട്ടിരുന്നത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാർ എന്ന വ്യാജേന എക്സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു.
അസ്സി.എക്സൈസ് ഇൻസ്പെക്ടർ കെ ആർ രാമപ്രസാദ്, കെ.വി.ബേബി, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. രമേശൻ, പി.യു. ഋഷികേശൻ, സത്യനാരായണൻ, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി ടോമി, എൻ.ജി.അജിത്ത് കുമാർ, വനിത സിവിൽ ഓഫീസർ പ്രമിത സി.ജി. എന്നിവരടങ്ങിയ സംഘമാണ് തോമസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Latest news
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്
തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.
ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.
മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Latest news
കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.
അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ
Local News
വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ
ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.
തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ബന്ധപ്പെടാം
Local News
പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.
തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.
2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്
Latest news
ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.
പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 day ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ