M4 Malayalam
Connect with us

News

മാങ്കുളം വൈദ്യുത പദ്ധതി നിർമ്മാണ ഉൽഘാടനം ഇന്ന്;ബഹിഷ്‌കരിക്കുമെന്ന് ഇടുക്കിയിലെ മാധ്യമപ്രവർത്തകർ

Published

on

അടിമാലി; മാങ്കുളം ജലവൈദ്യുത പദ്ധതി ഉൽഘാടനം ഇന്ന്. വൈകിട്ട് നാലിന് ചടങ്ങുകൾ ആരംഭിയ്ക്കും.ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും പുനരധിവാസപദ്ധതിയുടെ ഭാഗമായി വൈദ്യുതിവകുപ്പ് മാങ്കുളത്ത് പണികഴിപ്പിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവുമാണ് നടക്കുക.

ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുത്ത് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കും.
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ,എം പി അഡ്വ. ഡീൻ കുര്യാക്കോസ്,മുൻ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി എന്നിവർ നിർമ്മാണോദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

പദ്ധതിയുടെ ഉൽഘാടനത്തിനായി ദേവികുളം എ രാജ എം എൽ എയെ രക്ഷാധികാരിയായും മാങ്കുളം ഗാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ,പഞ്ചായത്തംഗം ഷൈനി മാത്യു,വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനിയർ എ ഷാനവാസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ വി വി ഹരിദാസ് തുടങ്ങിയവർ ഉപരക്ഷാധികാരികളുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിരിച്ചിരുന്നു.

പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനാണ് ഇടുക്കിിയിലെ മാധ്യപ്രവർത്തകരുടെ തീരുമാനം്.മാധ്യമപ്രവർത്തകരോട് ഇടുക്കി കളക്ടർ പുലർത്തുന്ന നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇടുക്കി പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു
.
ചുമതലയേറ്റപ്പോൾ മുതൽ ജില്ലയിലെ മാധ്യമപ്രവർത്തകരോട് നിഷേധാത്മക സമീപനമാണ് കളക്ടർ സ്വീകരിച്ചുവരുന്നത്.ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളും മാധ്യമങ്ങളെ അറിയിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നു.

കഴിഞ്ഞ ദിവസം കുമളിയിൽ നടന്ന മംഗളാ ദേവീ ക്ഷേത്രോത്സവ ആലോചന യോഗത്തിൽ ജില്ലയിലെ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല.അതേ സമയം തമിഴ്‌നാട്ടിൽ നിന്നുളള മാധ്യമങ്ങളെ പങ്കെടുപ്പിക്കുകയും ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കുകയും ചെയ്തു.

യോഗത്തിന് ശേഷം പ്രതികരണം ചോദിച്ച മാധ്യമങ്ങൾക്ക് അത് നൽകാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.ഭാരവാഹികൾ വ്യക്തമാക്കി.
കളക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലയുടെ ചുമതലയുളള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് സെക്രട്ടറി തുടങ്ങിയവർക്ക് ഇടുക്കി പ്രസ് ക്ലബ് പരാതി നൽകിയതായി പ്രസിഡന്റ് എം.എൻ സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവർ അറിയിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ എം ബിലീന, ജെയ്‌സ് വാട്ടപ്പിളളി, എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

 

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: