Connect with us

Latest news

വീട്ടുമുറ്റത്തും കൃഷിയിടത്തിലും ഏലത്തോട്ടത്തിലും കാട്ടാനകൂട്ടം; തിരിഞ്ഞുനോക്കാതെ അധികൃര്‍,നാട്ടുകാര്‍ ഭീതിയില്‍

Published

on

മൂന്നാര്‍;ദേവികുളം ലാക്കാടുള്ള റേഷന്‍കട അഞ്ചാം തവണയും കാട്ടാനകള്‍ തകര്‍ത്തു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിനാണ് കുട്ടിയടക്കം അഞ്ച് ആനകളടങ്ങിയ സംഘം റേഷന്‍കട പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നാശം സൃഷ്ടിച്ചിട്ടുള്ളത്.

സമീപത്തെപലചരക്കുകടയുടെ ഭിത്തികളും മേല്‍ക്കൂരയും തകര്‍ത്തിട്ടുണ്ട്.പ്രദേശവാസിയായ യലക്ഷ്മി ജയറാമിന്റേതാണ് കടകള്‍.സമീപത്തെ ലയങ്ങളിലുണ്ടായിരുന്ന തൊഴിലാളികളെത്തി ബഹളം വച്ചതിനെ തുടര്‍ന്നാണ് ആനകള്‍ മടങ്ങിയത്.

പകല്‍ സമയത്ത് എസ്റ്റേറ്റില്‍ ആനക്കൂട്ടം മേഞ്ഞുനടന്നിരുന്നു.ഇതുമൂലം ഭീതിയോടെയാണ് സമീപവാസികള്‍ രാത്രി കഴിച്ചുകൂട്ടിയത്.

കല്ലാര്‍, പന്ത്രണ്ടേക്കര്‍ മേഖലകളില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കല്ലാര്‍ സെന്റ് ജൂഡ് പള്ളി, തൈപ്പറമ്പില്‍ ലൈജു, വടക്കന്‍ ജോര്‍ജ് എന്നിവരുടെ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്.

തെങ്ങ്. കമുക്, ഏലം, കുരുമുളക് വാഴ, തുടങ്ങിയ കുത്തിമറിച്ചും ചവിട്ടിമെതിച്ചും നശിപ്പിച്ചിട്ടുണ്ട്.വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമാര്‍ഗ്ഗം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലന്നുള്ള ആക്ഷേപവും ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്.

 

Latest news

വന്യമൃഗങ്ങള്‍ക്ക് ശല്യം ; 2 വാഹനങ്ങളും നായയും കസ്റ്റഡിയില്‍,10 പേര്‍ക്കെതിരെ കേസെടുത്തു

Published

on

By

കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വാളറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ആവര്‍ക്കുട്ടി ഭാഗത്ത് അനധികൃതമായി വനത്തിനുള്ളില്‍ വാഹനം ഓടിയ്ക്കുകയും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാംവിധം പെരുമാറുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്തു.

ഈ മാസം 6 നാണ് OR 9/23 ആയി വാളറ ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .

സംഭവവുമായി ബന്ധപ്പെട്ട് KL13A3141 ജീപ്പും , KL14E4419 സ്‌കോര്‍പിയോയും പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെയും കസ്റ്റഡിയില്‍ എടുത്തു.വാഹനങ്ങളില്‍ എത്തിയ 10 പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

 

Continue Reading

Latest news

ഷോജിയുടെ കൊലപാതകം; ഭര്‍ത്താവ് ഷാജി പിടിയില്‍,അറസ്റ്റ് മറ്റൊരുകേസിലെന്നും ഷോജിയെ കൊലപ്പെടുത്തിയ കേസില്‍ ഉടന്‍ അറസ്റ്റെന്നും ക്രൈംബ്രാഞ്ച്

Published

on

By

കോതമംഗലം;മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34)കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക ഇടപെടല്‍.മറ്റൊരുകൊലപാത ശ്രമവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ട ഷോജിയുടെ ഭര്‍ത്താവ് ഷാജിയെ അറസ്റ്റുചെയ്തുവെന്നും ഷോജിയുടെ കൊലപാതകത്തിലും ഇയാള്‍ ഉള്‍പ്പെട്ടതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ക്രൈബ്രാഞ്ച് ഡിവൈഎസ്പി വൈ ആര്‍ റിസ്‌റ്റോം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ മാതിരപ്പിള്ളി വിളയാലിലെ വീട്ടില്‍ നിന്നാണ് ഷാജിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്.തുടര്‍ന്ന് കോതമംഗലം ടിബിയില്‍ എത്തിച്ച് ചോദ്യം ചെയ്തു.ഉച്ചയോടെ ഷാജിയെയും കൂട്ടി ക്രൈംബ്രാഞ്ച് സംഘം വീണ്ടും വിളയാലിലെ വീട്ടിലെത്തി തെളിവിവെടുത്തു.ഷോജി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷാജി വീട്ടില്‍ എത്തിയിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതായിട്ടാണ് സൂചന.

കേസിനെക്കുറിച്ച് വിശദീകരിയ്ക്കാന്‍ അന്വേഷക സംഘം പത്രസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നാണ് അറിയുന്നത്.2012 ഓഗസ്റ്റ് എട്ടാംതീയതി 10.15 നും 10.45 നും ഇടയ്ക്കാണ് ഷോജി കൊല്ലപ്പെടുന്നത്.പന്ത്രണ്ടുമണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നനിലയിലാണ് ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയില്‍ പായില്‍ മലര്‍ന്നുകിടക്കുന്ന നിലയില്‍ ഷോജിയുടെ ജഡംകണ്ടെത്തിയത്.
. .
ഭര്‍ത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിര്‍മ്മാണത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതിന് സഹായകമായ ഒരു വിവരവും ഇവരില്‍ നിന്നും പോലീസിന് ലഭിച്ചില്ല. അന്വേഷണം ശരിയയായ ദിശയിലല്ല പോകുന്നതെന്നും, തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനോ സി.ബി.ഐ യ്ക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ഷോജിയുടെ ബന്ധുക്കള്‍ അന്നത്തെ അഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനെ സമീപിച്ച് ആവശ്യപ്പെട്ടിരുന്നു.

സംഭവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകളെല്ലാം തന്നെ വിരല്‍ചൂണ്ടിയിരുന്നത് ഷോജിയുടെ ഭര്‍ത്താവ് ഷാജിയിലേക്കായിരുന്നു. ഷോജിയുടെ കൊലപാതകത്തിന് കാരണം ഭര്‍ത്താവ് ഷാജിയും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയുമാണെന്നും ഷോജിയുടെ ബന്ധുക്കള്‍ കൊല നടന്ന ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഷോജിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.കഴുത്തിന്റെ ഇടതുഭാഗത്ത് എട്ടുസെന്റിമീറ്റര്‍ നീളവും ആറു സെന്റീമീറ്റര്‍ ആഴവുമുള്ള മുറിവാണുണ്ടായിരുന്നത്. ഒരു പക്ഷേ കുത്തിയ ശേഷം ബഹളം വച്ചപ്പോള്‍ കൃത്യം നടത്തിയ നരാധമന്‍ ഷോജിയുടെ കഴുത്തറുത്തതാകാമെന്ന സംശയമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. അതിമൂര്‍ച്ചയുള്ള പേപ്പര്‍ കട്ടറോ ഉളിയോപോലുള്ള ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഈ ആയുധം കണ്ടെത്താന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.

സംഭവം നടന്നതിനു പിറ്റേന്ന് സംസ്‌കാരം കഴിഞ്ഞ് ജനങ്ങള്‍ പിരിഞ്ഞുപോയതിനുശേഷമാണ് ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തിയത്.നായ വീട്ടിനുള്ളില്‍ കടന്ന് ഒന്നാം നിലയില്‍ എത്തിയശേഷം ഗോവണി വഴി പുറത്തുവന്ന് അവിടെനിന്ന് അടുത്ത പുരയിടത്തിലും പിന്നീട് കൊറിയാമല റോഡിലൂടെയും അല്‍പദൂരം ഓടിയശേഷം മടങ്ങിവന്നു. ഇതില്‍നിന്ന് അന്വേഷണത്തിന് പുതിയ ദിശയൊന്നും തെളിഞ്ഞുകിട്ടിയില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

 

Continue Reading

Latest news

ചര്‍ച്ച റദ്ദാക്കി; അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിയോ ബേബി

Published

on

By

കോഴിക്കോട്;സ്വവര്‍ഗ പ്രണയം പ്രമേയമായ ‘കാതല്‍’ സിനിമയുടെ സംവിധായകന്‍ ജിയോ ബേബിയെ പങ്കെടുപ്പിച്ച്ഫാറൂഖ് കോളജില്‍ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതിനെച്ചൊല്ലി വാദപ്രതിവാദം ശക്തം.

ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോളജിലെ ഫിലിം ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ച് ,താന്‍ കോഴിക്കോട്ടെത്തിയ ശേഷമാണ് പരിപാടി റദ്ദാക്കിയതായി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചതെന്നും, തന്നെ അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.

അതേ സമയം, കോളജ് യൂണിയന്റെ എതിര്‍പ്പ് മൂലമാണ് പരിപാടി റദ്ദാക്കിയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.പരിപാടി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുന്നതായി ഫിലിം ക്ലബ് കോഓര്‍ഡിനേറ്ററായ മലയാളം വിഭാഗം അധ്യാപകന്‍ വൈകിട്ട് വാട്‌സാപ് ഗ്രൂപ്പില്‍ അറിയിച്ചിട്ടുണ്ട്.

വര്‍ത്തമാന മലയാള സിനിമയിലെ സൂക്ഷ്മ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കാനാണ് തന്നെ ക്ഷണിച്ചതെന്ന് ജിയോ ബേബി പറയുന്നു.

രാവിലെ കോഴിക്കോട്ട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയതായി കോ-ഓര്‍ഡിനേറ്റര്‍ വിളിച്ച് അറിയിച്ചത്.കാരണം ഒന്നും പറഞ്ഞില്ല. കാരണം തിരക്കി പ്രിന്‍സിപ്പലിന് മെയിലിലും വാട്‌സാപിലും സന്ദേശം അയച്ചെങ്കിലും മറുപടി കിട്ടിയില്ല.

ഇതിന് ശേഷമാണ് സ്റ്റുഡന്റ്‌സ് യൂണിയന്റെ കത്ത് ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടിയത്- ജിയോ ബേബി പറഞ്ഞു.

പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധിക്കുമെന്നും വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചതിനാലാണ് പരിപാടി റദ്ദാക്കിയതെന്നുമാണ് ഇക്കാര്യത്തില്‍ ഫാറൂഖ് കോളജ് അധികൃതരുടെ വിശീകരണം.

 

 

 

Continue Reading

Latest news

രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഈഗിള്‍ ; കൈയ്യടി നേടി “ആടു മച്ചാ”ഗാനം

Published

on

By

കൊച്ചി;ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ കാര്‍ത്തിക് ഗട്ടംനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഈഗിള്‍’ലെ ‘ആടു മച്ചാ’ എന്ന ഗാനം പുറത്തിറങ്ങി.

ഗ്രാമീണ ഉത്സവ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ദവ്സന്ദ് ഒരുക്കിയ ഈ ഗാനത്തില്‍ കറുത്ത ഷര്‍ട്ടും ധോത്തിയും ധരിച്ച്, കഴുത്തില്‍ രുദ്രeക്ഷമാലയും അറിഞ്ഞ് പ്രത്യക്ഷപ്പെടുന്ന രവി തേജ ,ഗാനത്തിനൊപ്പം നൃത്തം വയ്ക്കുന്നുമുണ്ട്.

കല്യാണ ചക്രവര്‍ത്തി വരികള്‍ ഒരുക്കിയ ഈ ആകര്‍ഷക ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ സിപ്ലിഗഞ്ചാണ്.നൃത്തസംവിധാനം ശേഖര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ഒന്നിലധികം ഷേഡുകളുള്ള ഒരു കഥാപാത്രത്തെയാണ് രവി തേജ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.അനുപമ പരമേശ്വരന്‍, കാവ്യ ഥാപ്പര്‍ എന്നിവരാണ് നായികമാര്‍.

നവദീപും മധുബാലയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിര്‍ച്ചി കിരണ്‍, നിതിന്‍ മേത്ത, ധ്രുവ, എഡ്വേര്‍ഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

മണിബാബു കരണത്തോടൊപ്പം ചേര്‍ന്ന് കാര്‍ത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മണിബാബു കരണത്താണ്.

എഡിറ്റിംഗ് സംവിധായകന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം സംവിധായകനും കാമില്‍ പ്ലോക്കി, കര്‍മ് ചൗള എന്നിവരും ചേര്‍ന്ന് നിര്‍വഹിക്കും. ടി ജി വിശ്വ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് ??കുച്ചിഭോട്‌ലയാണ് സഹനിര്‍മ്മാതാവ്.

ദാവ്‌സന്ദ് സംഗീതസംവിധായകനും ശ്രീനാഗേന്ദ്ര തങ്കാല പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.

2024 ജനുവരി 13 സംക്രാന്തി ദിനത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്ന ‘ഈഗിള്‍’ 2024-ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, കോ-എഡിറ്റര്‍: ഉതുര, കോ-ഡയറക്ടര്‍: രാം രവിപതി, ?ഗാനരചന: ചൈതന്യ പ്രസാദ്, റഹ്‌മാന്‍ & കല്യാണ്‍ ചക്രവര്‍ത്തി, സൗണ്ട് ഡിസൈന്‍: പ്രദീപ്. ജി (അന്നപൂര്‍ണ സ്റ്റുഡിയോ), സൗണ്ട് ഡിസൈന്‍: കണ്ണന്‍ ഗണപത് (അന്നപൂര്‍ണ സ്റ്റുഡിയോസ്), കളറിസ്റ്റ്: എ.അരുണ്‍കുമാര്‍, സ്‌റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷന്‍: രാം ലക്ഷ്മണ്‍, റിയല്‍ സതീഷ് & ടോമെക്ക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: മുത്തു സുബ്ബയ്ഹ്, പിആര്‍ഒ: ശബരി.

 

Continue Reading

Latest news

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് ; പ്രതി അനുപമ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലും വിദഗ്ധയെന്ന് സൂചന

Published

on

By

കൊട്ടാരക്കര;ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ സാധ്യത.

പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതാകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കും.ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പിനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുട്യൂബര്‍ കൂടിയായ അനുപമയ്ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കൃത്രിമമായി ദൃശ്യങ്ങള്‍ ചമച്ച് പിടിക്കപ്പെട്ടതോടെയാണ് യുട്യൂബില്‍ നിന്നുള്ള വരുമാനം നിലച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.

 

 

Continue Reading

Trending

error: