Connect with us

Uncategorized

മാതാവിനെ ആന ചവിട്ടികൊന്നു, പിതാവ് ഉപേക്ഷിച്ചു, വനംവകുപ്പും അവഗണിച്ചു; മക്കൾ ദുരിതക്കയത്തിൽ

Published

on

മൂന്നാർ:ഭർത്താവുമൊത്ത് ബൈക്കിൽ വരുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടു.ആക്രമണത്തിൽ മാതാവിന് ദാരുണാന്ത്യം.മാസങ്ങൾക്കുള്ളിൽ പിതാവ് വേറെ വിവാഹം കഴിച്ച് താമസം മാറി.ഒറ്റപ്പെട്ടുപോയ മക്കൾ അതിജീവനത്തിനായി നടത്തിവരുന്നത് സമാനകൾ ഇല്ലാത്ത പോരാട്ടം.

കണ്ണൻ ദേവൻ കമ്പനി വാഗുവരൈ എസ്റ്റേറ്റിൽ പരേതയായ വിജിയുടെയും മഹേന്ദ്ര കുമാറിന്റെയും മക്കളായ മനോജിന്റെയും പ്രീതിയുടെയും (16) പ്രിയദർശിനിയുടെയും (13)ഭാവി ജീവിതമാണ് ദുരിതക്കയത്തിൽ ആയിരിക്കുന്നത്.

2021 സെപ്റ്റംബർ 24ന് പുലർച്ചെ ഭർത്താവുമൊന്നിച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് വിജിയെ കാട്ടാന ചവിട്ടിക്കൊന്നത്.ബൈക്കിൽ വരുന്നതിനിടെ ഇവർ പൂപ്പാറ ഭാഗത്ത് വളവിൽ റോഡിന് നടുവിൽ നിന്നിരുന്ന ഒറ്റയാന്റെ മുന്നിൽപെടുകയായിരുന്നു.

ബൈക്ക് മറിഞ്ഞു റോഡിൽ വീണ വിജിയെ ആന ചവിട്ടിക്കൊന്നു.മഹേന്ദ്രകുമാർ അത്ഭുതകരമായി രക്ഷപെട്ടു. വിജി മരിച്ചു നാലാം മാസം മഹേന്ദ്രകുമാർ വേറെ വിവാഹം കഴിച്ച്,മക്കളെയും ഉപേക്ഷിച്ച് താമസം മാറി.

ഇതോടെ കുട്ടികളുടെ ജീവിതം അവതാളത്തിലാവുകയായിരുന്നു.നിത്യചിലവിവിനും വിദ്യാഭ്യസ ആവശ്യങ്ങൾക്കും സഹായിക്കാൻ ആരും എത്താതായതോടെ മനോജ് പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് ഇറങ്ങി.സഹോദരിമാരെ നല്ല നിലയിൽ എത്തിക്കുക എന്ന ഇപ്പോൾ മനോജിന്റെ ഉള്ളിലെ മോഹം.

ഇതിനായി വേണ്ടതെല്ലാം മനോജ് ചെയ്യുന്നുണ്ട്.സഹോദരിമാരെ തമിഴ്നാട്ടിലെ ഹോസ്റ്റലിൽ നിർത്തിയാണ്് പഠിപ്പിക്കുന്നത്.പ്രീതി പ്ലസ്‌വണ്ണിലും പ്രിയദർശിനി എട്ടിലുമാണ് പഠിക്കുന്നത്.

വിജിയുടെ മരണത്തെ തുടർന്ന് വനം വകുപ്പ് 10,000 രൂപ അടിയന്തര ധനസഹായം നൽകി. നഷ്ടപരിഹാരമായി ലഭിക്കേണ്ട അഞ്ച് ലക്ഷം ഇനിയും കുടുംബത്തിന് ലഭിച്ചി
ട്ടില്ല.

 

1 / 2
2 / 2

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

1 / 2
2 / 2

Continue Reading

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

1 / 2
2 / 2

Continue Reading

Uncategorized

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു

Published

on

By

തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.

വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.

ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

1 / 2
2 / 2

Continue Reading

Uncategorized

മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം; മുന്നൊരുക്കങ്ങൾ പൂർത്തിയായി, വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം

Published

on

By

 

കൊച്ചി;അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മലയാറ്റൂർ സെന്റ്.തോമസ് ചർച്ച് വികാരി ഫാ. വർഗീസ് മണവാളൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷത്തെ തീർത്ഥാടനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത വേനൽചൂട്
ഉള്ളതിനാൽ തീർത്ഥാടകരുടെ ആവശ്യത്തിന് കുടിവെള്ളം കരുതിയിട്ടുണ്ടെന്നും ഇതിനായി വാട്ടർ അതോറിറ്റി, പള്ളി നേരിട്ടെത്തിക്കുന്ന ജലം
എന്നിവ പൈപ്പ് ലൈൻ വഴി മലമുകളിലേക്കും എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും വികാരി പറഞ്ഞു.

പെസഹാ വ്യാഴം ദു:ഖ വെള്ളി, ശനി, ഈസ്റ്റർ ഞായർ എന്നി ദിവസങ്ങളിൽ മലമുകളിലും താഴത്തെ പള്ളിയിലും വിശുദ്ധ തിരുകർമങ്ങൾ ഉണ്ടായിരിക്കും.

പുതുഞായർ എപ്രിൽ 6, 7 തീയതികളിലായി പതിവ് പോലെ ആചരിക്കും.ഹരിത പ്രോട്ടോക്കോൾ , മെഡിക്കൽ സംവിധാനം, ട്രാഫിക് നിയന്ത്രണം, വോളണ്ടിയർ സേവനം, പൊലിസ് , വനം വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണവും ഉണ്ടായിരിക്കുമെന്നും വികാരി വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ പള്ളി ഭാരവാഹികളും പങ്കെടുത്തു.

 

 

1 / 2
2 / 2

Continue Reading

Uncategorized

വാൻ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; മുൻ ചക്രങ്ങൾ തെറിച്ച് പോയി, ഒഴിവായത് വൻ ദുരന്തം

Published

on

By

ചാലക്കുടി: ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും സഹയാത്രികനും അപകടത്തിൽ സാരമായി പരിക്കേറ്റു

ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് 25 മീറ്റർ അകലേക്ക് പതിച്ചു. വാഹനത്തിൻ്റെ മുൻ ചക്രങ്ങൾ ഊരിപോയ നിലയിലാണ് .

മറ്റ് വാഹനങ്ങളോ യാത്രക്കാരോ നിരത്തിൽ ഇല്ലാതിരുന്നത് മൂലമാണ് ദുരന്തം ഒഴിവായത്.

തമിഴ്നാട്ടിൽ നിന്നും കോഴികുഞ്ഞുങ്ങളുമായി പെരുമ്പാവൂരിലേക്ക് പോയി തിരിച്ചുവന്ന പിക്കപ്പ് വാൻ ആണ് നിയന്ത്രണം തെറ്റിയറ്റതിനെ തുടർന്ന് അപകടത്തിൽ പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആകാം അപകടകാരണം എന്നാണ് പ്രദേശവാസികളുടെ പ്രതികരണം.

പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു

1 / 2
2 / 2

Continue Reading

Trending

error: