Connect with us

Uncategorized

ആശുപത്രിയിലും നാട്ടുകാരുടെ സാന്ത്വനം; ജീവരക്ഷാർത്ഥം പുലിയെ വകവരുത്തിയ ഗോപാലനെ കാണാൻ സന്ദർശകപ്രവാഹം

Published

on

അടിമാലി;പ്രാണരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്ന മാങ്കുളം ചിക്കനാംകുടിയിലെ ഗോപാലനെ കാണാനും സാന്ത്വനിപ്പിക്കാനും ആശുപത്രിയിലേക്ക് സന്ദർശന പ്രവാഹം.

സാരമായി പരിക്കേറ്റ ഗോപാലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.ഇന്നലെ രാവിലെ വിവരം അറിഞ്ഞത് മുതൽ മാങ്കുളം നിവാസികൾ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.

ഗോപാലന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയായിരുന്നു സന്ദർശകരുടെ ലക്ഷ്യം.ആക്രമണത്തെത്തുടർന്നുള്ള ഭീതിയും മുറിവേറ്റതിനെത്തുടർന്നുള്ള ശാരീക അസ്വസ്തകളും മൂലം മണിക്കൂറുകളോളം ഗോപാലൻ ഏറെക്കുറെ അവശനിലയിലായിരുന്നു.

ഇതിനിടയിലും ആശുപത്രിയിൽ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് പുലിയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചും ജീവൻ രക്ഷാർത്ഥം താൻ വാക്കത്തികൊണ്ട് പുലിയെ വെട്ടിയ വിവരത്തെക്കുറിച്ചുമെല്ലാം കഴിയുന്നതുപോലെ ഗോപാലൻ വിവിരച്ചു.

വേദന കടിച്ചമർത്തിയായിരുന്നു ഗോപാലന്റെ വിവരണമെന്ന്് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.ഏറെ താമസിയാതെ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ഗോപാലന്റെ രക്ഷപെടൽ പ്രധാന്യത്തോടെ റിപ്പോർട്ടുചെയ്തു.പിന്നാലെ ഗോപാലനെ നേരിൽക്കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു.

ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും വിവധ കർഷക സംഘടന നേതാക്കളും സന്ദർഷകരിൽ ഉൾപ്പെട്ടിരുന്നു.അക്ഷരാർത്ഥത്തിൽ മാങ്കുളത്തുകാരുടെ ഹീറോയാണിപ്പോൾ ഗോപാലൻ.

മാങ്കുളം നിവാസികളിൽ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.കാട്ടാനകളും കാട്ടുപന്നികളും കുരങ്ങും മെല്ലാം കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി കാർഷിക വിളകൾ അപ്പാടെ നശിപ്പിക്കാൻ തുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു ഇവിടുത്തെ കർഷകർ.

ഇതിനിടെയാണ് പുലിയുടെ രംഗപ്രവേശം.ആട് ,താറാവ് കോഴി എന്നിവയെ വ്യാപകമായി പുലി കൊന്നുതിന്നു.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് പുലിയെപ്പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.ഈ സാഹചര്യത്തിലാണ് ഇന്നലെ ഗോപാലൻ പുലിയു
ടെ മുന്നിൽപ്പെട്ടതും പ്രാണരക്ഷാർത്ഥം പുലിയെ വകവരുത്തിയതും.

പുരയിടത്തോട് ചേർന്നുള്ള കൃഷിയിടത്തിലേയ്ക്ക് ഇറങ്ങവെ പൊടുന്നനെ പുലി ഗോപാലന്റെമേൽ ചാടി വീഴുകയായിരുന്നു.ഒരു നിമഷം പാഴാക്കാതെ ഗോപാലൻ കൈയ്യിൽ കരുതിയിരുന്ന ക്കരുതിയിരുന്ന വാക്കത്തി എടുത്ത് പുലിക്കുനേരെ വീശി.വെട്ടേറ്റ പുലി തൽക്ഷണം ചത്തു.

ഗോപാലന്റെ നിലവിളി കേട്ട് അയൽവീട്ടിലെ താമസക്കർ കൃഷി ഇടത്തിലേയ്ക്ക് ഓടിയെത്തി.ഇരാണ്് വിവരം പുറത്തറയിക്കുന്നത്.വിവരം അറിഞ്ഞെത്തിയവർ ഗോപാലനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

മാസങ്ങളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി ഗോപാലന്റെ വാക്കത്തിക്ക് ഇരയായി എന്നത് നാട്ടുകാർക്ക് വലിയൊരളവിവിൽ ആശ്വസമായിട്ടുണ്ട്.ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

കൃഷിയെ ആശ്രയിച്ചാണ് ഗോപാലനും കുടുംബവും കഴിഞ്ഞിരുന്നത്.രണ്ടര ഏക്കറിൽ കുരുമുളക് ,കാപ്പി,കൊക്കൊ എന്നിവയാണ്് പ്രധാന കൃഷികൾ.ഭാര്യ ബിന്ദുവും മക്കളായ രാമനും സനുവും സിന്ധുവുമെല്ലാം പറ്റുംപോലെ ഗോപാലനെ കൃഷിയിൽ സഹായിച്ചിരുന്നു.പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ മകൻ രാമൻ മാത്രമാണ് മാതാപിതാക്കൾ തണലായി വീട്ടിലുള്ളത്.

 

Uncategorized

കടിച്ചാലും അറയില്ല, ദേഹമാകെ ചൊറിച്ചിലും നീരും,30 ളം പേർ ചികത്സ തേടി; നെടുംങ്കണ്ടത്തെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി

Published

on

By

നെടുങ്കണ്ടം:ദേഹത്ത് കടിച്ചിരുന്നിട്ടും അറിഞ്ഞില്ല.ചൊറിച്ചിലും നീരും അസ്വസ്തതകൾ.30 ളം പേർ ചികത്സ തേടി.മാവടി പൊന്നാമലയിലെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി.

ഇതിനകം ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനിന്റെ കടിയേറ്റ 30 ളം പേർ ചികത്സ തേടിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വനമേഖലയോട് ചേർന്നുള്ള കുരുമുളക് തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾ
ക്കുമാണ് പ്രത്യേക ഇനത്തിൽപ്പെട്ട പേനിന്റെ കടിയേറ്റിട്ടുള്ളത്.

വയർ, മാറിടം, തുട, കഴുത്ത്, മുതുക് എന്നിവിടങ്ങളിൽ പേനുകളെ പറ്റിപ്പിടിച്ചിരിയ്ക്കുന്ന നിലയിൽ കണ്ടതായും കടിയേറ്റ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭപ്പെടുകയും നീരുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ചികത്സ തേടിയെത്തിയവർ ഡോക്ടർമാരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ചെറിയ ചെള്ളിന്റെ രൂപമായിരുന്നതിനാലും വേദന ഇല്ലാത്തതിനാലും പലർക്കും പേനിനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതായിട്ടാണ് മെഡിയ്ക്കൽ സംഘത്തിന്റെ വിലയിരുന്നത്.

മേഖലയിലെ ഫീൽഡ് വർക്കർമാർ അറിയിച്ചതനുസരിച്ച് കഴിഞ്ഞദിവസം പൊന്നാമല സെന്റ് മേരീസ് പള്ളിയിൽ വച്ച് പേൻ ആക്രമണം സംബന്ധിച്ചുള്ള ഭീതിയകറ്റാൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെന്ന് പട്ടംകോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ പ്രശാന്ത് പറഞ്ഞു.

പേൻ കടിച്ചിടതോ പേനിനെ നീക്കം ചെയ്തതോ ആയ ശരീര ഭാഗങ്ങൾ ചുവന്ന് നീരുവയ്ക്കുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ്
പേനിന്റെ കടിയേറ്റവർ വെളിപ്പെടുത്തിയിട്ടുള്ളത്.

സംഭവം മേഖലയിലാകെ ഭീതി പരത്തിയിട്ടുണ്ട്. ഇതുമൂലം തൊഴിലാളികൾ ജോലിയ്ക്കുപോകാൻ പോലും പുറത്തിറങ്ങുന്നില്ലന്നുള്ള സ്ഥിയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 

Continue Reading

Uncategorized

രാത്രി കാവൽ,100 ലേറെ കിലോമീറ്റർ ചെയിസിംങ്; അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകളില്ലാത്ത പോരാട്ടം

Published

on

By

കോതമംഗലം:ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്നുള്ള നിരോധനം നില നിൽക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകൾ ഇല്ലാത്ത ഇടപെടൽ.

തമിഴ്‌നാട്ടിൽ നിന്നും പന്നികളുമായി പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി കേരളത്തിലേയ്ക്ക് കടന്ന പിക്കപ്പ്‌വാൻ ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ 100 ലേറെ കിലോമീറ്റർ പിൻതുടർന്ന് കോതമംഗലം ഊന്നുകല്ലിലെത്തി പിടികൂടി.

ഇന്നലെ പുലർച്ചെയാണ് സംഭവം.പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി തമിഴ്‌നാട്ടിൽ പന്നികളുമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘടന പ്രവർത്തകർ നിരീക്ഷണം ആരംഭിച്ചിരുന്നു.

ഇതിനിടയിലാണ് രാത്രി പന്നികളുമായി തമിഴ്‌നാട് രിജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാൻ കടന്നുപോയതായി സംഘടന പ്രവർത്തകർക്ക് വിവരം ലഭിയ്ക്കുന്നത്.ഉടൻ ഇവർ വാഹനത്തെ മറ്റൊരുവാഹനത്തിൽ പിൻതുടരുകയായിരുന്നു.100 കിലോ മീറ്ററിലേറെ വാഹനത്തെ പിൻതുടർന്ന്,ഊന്നുകല്ലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്നു ഇറച്ചിവിൽപ്പന കേന്ദ്രത്തിലെത്തിയാണ് സംഘടന പ്രവർത്തകർ വാഹനം തടഞ്ഞിട്ടത്.

വാഹനം തടഞ്ഞിട്ട് , കൊടികുത്തിയ ശേഷം സംഘടന പ്രവർതകർ വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാൽ തമിഴ് നാട്ടിൽ നിന്നും പന്നികളെയും പന്നി ഇറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും കടത്തിക്കൈാണ്ടുവരുന്നതിൽ കർശന നിയന്ത്രണം നിലനിൽക്കെയാണ് ഊന്നുകല്ലിലെ ഇറച്ചി വിൽപ്പന കേന്ദ്രത്തിലേയ്ക്ക് അനധികൃതമായി പന്നികളെ എത്തിച്ചിട്ടുള്ളതെന്നും ഇത് രോഗവ്യാപനത്തിന് വഴി തെളിക്കുമെന്നും സംഘടന നേതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 

Continue Reading

Uncategorized

നടപടി വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന് വാദം,4 ഷാപ്പിന് താഴിട്ട് എക്‌സൈസിന്റെ മറുപിടി; ആഘോഷമാക്കി പ്രതിഷേധക്കാർ

Published

on

By

കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്‌സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ.

സ്‌കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ് ലൈസൻസിയുടെ പേരിലുണ്ടായിരുന്ന മറ്റ് 3 ഷാപ്പുകൾ കൂടി എക്‌സൈസ് അധികൃതർ പൂട്ടിച്ചു.

കുട്ടമ്പുഴ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യക്കോസ് ലൈസൻസിയായ 4 കള്ളുഷാപ്പുകളാണ് എക്‌സൈസ് പൂട്ടിച്ചത്.സംഭവത്തിൽ ബിൻസുവിനെ നേരത്തെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.വിൽപ്പനക്കാരൻ തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ കേസിൽ രണ്ടാം പ്രതിയാണ്.

കുരൂർ ഷാപ്പിന് പുറമെ കോതമംഗലം ടൗൺ,കൊവേന്തപ്പടി,ചേലാട് എന്നീ ഷാപ്പുകളുടെ ലൈസൻസാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്.യൂണിഫോം ഇട്ട് ഷാപ്പിലെത്തിയ കുട്ടികൾക്ക് മദ്യം നൽകിയിതിനാണ് കരൂർ ഷാപ്പിനെതിരെ എക്‌സൈസ് അധികൃതർ കേസെടുത്തിട്ടുള്ളത്.

അബ്കാരി ചട്ടത്തിന് വിരുദ്ധമായ നടപടി ഗൗരവമേറിയ കുറ്റകൃത്യം എന്ന നിലയിലാണ് എക്‌സൈസ് വകുപ്പ് നടപടി കടുപ്പിച്ചിട്ടുള്ളത്.ഷാപ്പിൽ നിന്നും സ്‌കൂൾ കുട്ടികൾ മദ്യം കഴിച്ച് ഇറങ്ങി പോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.വീഡിയോ വൈറലായതോടെ എക്‌സൈസ് അധികൃതർ അന്വേഷണം നടത്തി,കേസെടുക്കുകയായിരുന്നു.

ഷാപ്പ് ലൈസൻസി ബിൻസു ഭരണപക്ഷ ട്രേഡ് യൂണിയൻ നേതാവിന്റെ ബിനാമിയാണെന്നും അതിനാൽ എക്‌സൈസ് കേസെടുത്തിട്ടുള്ളത് നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടുന്ന നടപടിയാണെന്നും ആരോപണമുയർന്നിരുന്നു.

നേതാവിന്റെ സമ്മർദ്ധത്താൽ പാർട്ടി നേതാക്കൾ നടപടി ഒഴിവാക്കാൻ വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയതായും മറ്റുമുള്ള വിവരങ്ങളും പരക്കെ ചർച്ചയായിരുന്നു.ഈ സാഹചര്യത്തിലാണ് ഷാപ്പുകൾ പൂട്ടാൻ നിർദ്ദേശിച്ച് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.ആദ്യം കള്ളുഷാപ്പും പിന്നീട് ഷാപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാന്തോപ്പ് റസ്റ്റോറന്റും അധികൃതർ അടച്ചുപൂട്ടിക്കുകയായിരുന്നു.

എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഷാപ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാദ ഷാപ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിന്നു.

 

Continue Reading

Latest news

അടുത്തെത്തുന്നവരെ ഒന്നുനോക്കും,പിന്നെ മുഖം തിരിക്കും; മാളുവിന്റെ നിശബ്ദതയിൽ മനംനൊന്ത് കൂട്ടുകാർ

Published

on

By

ഏലപ്പാറ; വാതോരാതെ സംസാരിച്ചിരുന്ന മാളു പൊടുന്നനെ നിശബ്ദയായി.കുട്ടികളെ പേരെടുത്തുവിളിച്ചും വീട്ടുകാരോട് കുശലം പറഞ്ഞും സമയം ചിലവിട്ടിരുന്ന അവൾ കഴിഞ്ഞ ദിവസം മുതലാണ് മൗനത്തിലായത്.

അടുത്തെത്തുന്നവരോട് എന്താ..എന്നുള്ള അർത്ഥത്തിൽ ഒരു നോട്ടം നോക്കും.പിന്നെ മുഖം തിരിച്ച് വിജനതയിൽ നോക്കിയിരിക്കും.ചിലപ്പോഴൊക്കെ കൂടിന്റെ കമ്പിയിൽ കടിച്ചും തൂങ്ങിക്കിടക്കും.ആകെ ഒരു ഭീതിയും വെപ്രാളവും അവളുടെ പെരുമാറ്റത്തിൽ കാണാം.

ഏലപ്പാറ ഹെലിബറിയ വാഴേപ്പറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ അരുമയാണ് മാളു എന്നുപേരുള്ള തത്ത.കുട്ടപ്പന്റെ മകൻ അരുൺ നേരത്തെ കാറ്റാടി മരം വെട്ടുന്ന ജോലിക്ക് പോയിരുന്നു.

ഒരു ദിവസം വെട്ടി വീഴ്ത്തിയ മരത്തിന്റെ പൊത്തിൽ നിന്നും കിളി ശബ്ദം കേട്ട് അരുൺ പരിശോധിച്ചപ്പോഴാണ് പറക്കമുറ്റാത്ത തത്ത കുഞ്ഞിനെ കണ്ടെത്തിയത്.ഉപേക്ഷിയ്ക്കാൻ തോന്നാത്തതിനാൽ വീട്ടിലേയ്ക്ക് കൊണ്ടുവന്നു.

തത്ത കുഞ്ഞിനെ കണ്ടപ്പോൾ സഹാദരിമാരായ സിനിയ്ക്കും ഷീജയ്ക്കും വലിയ സന്തോഷമായി.കൂടപ്പിറപ്പിനോടെന്ന പോലെയായിരുന്നു ഇവർ തത്തയെ പരിചരിച്ചിരുന്നത്.മാളു എന്ന് തത്തയ്ക്ക് പേരിട്ടതും ഇവരാണ്.

കഴിഞ്ഞ 4 വർഷത്തോളമായി വീട്ടുകാരുടെ ഓമനയാണ് മാളു.ചാരക്കളറിലുള്ള ചുണ്ടും ചിറകുകളുമാണ് മാളുവിനുള്ളത്.സാധാരണ നാട്ടുതത്തകളിൽ നിന്നും വിഭിന്നമായ മാളുവിന്റെ നിറമാണ് കാഴ്ചക്കാരിലെ പ്രധാന ആകർഷക ഘടകം.

കഴിഞ്ഞ ദിവസം കുട്ടപ്പൻ മകൾ ഷീജ മരണപ്പെട്ടിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദ്ദേഹം വീട്ടിൽ എത്തിച്ചത്.വിവരമറിഞ്ഞ് ബന്ധുക്കളും അൽക്കാരും നാട്ടുകാരുമെല്ലാം വീട്ടിലേയ്ക്ക് എത്തിയതോടെ മാളുവും ഏറെക്കുറെ നിശബ്ദയാവുകയായിരുന്നു.

ആളുകൾ പോയിക്കഴിയുമ്പോൾ മാളു മുമ്പത്തെ രീതിയിൽ സംസാരിച്ച് തുടങ്ങുമെന്നാണ് വീട്ടിലെ കൂട്ടികളും മാളുവുമായി സൗഹൃദം പങ്കിട്ടിരുന്ന അയൽക്കാരുമെല്ലാം കരുതിയിരുന്നത്.എന്നാൽ ഇതുവരെ തത്ത ഒരക്ഷരം ഉരിയാടിയിട്ടില്ല.എന്താണ് ഇതിന് കാരണമെന്ന് ആർക്കും ഒരു എത്തും പിടിയുമില്ല.

താമസിയാതെ മാളു പഴയപോലെ സംസാരിച്ചു തുടങ്ങുമെ പ്രതീക്ഷിയിലാണ് അവളുടെ ‘കൂട്ടുകാരും’ അഭ്യുദയകാംക്ഷികളും.

 

Continue Reading

Uncategorized

കുട്ടികളെ നോട്ടമിട്ട് തമിഴ്‌സംഘം; കൊട്ടിയത്തുനിന്നും റാഞ്ചിയ 14 കാരനെ പോലീസ് സാഹസീകമായി രക്ഷിച്ചു

Published

on

By

കൊല്ലം; മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് തമിഴ്‌നാട് സംഘം തട്ടിക്കൊണ്ടുപോയ 14 കാരനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് സാഹസീകമായി രക്ഷപെടുത്തി.

കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികൾ

അടങ്ങുന്ന ആറംഗ സംഘം ബലമായി കാറിൽ കയറ്റി സ്ഥലം വി്ട്ടത്.തടയാൻ ശ്രമിച്ച സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ച് നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിന് ശേഷം രാത്രി 11.30 ന് പാറശാലയിൽ സംഘത്തെ തടഞ്ഞ്,അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു.

തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞ് കുട്ടിയെ മോചിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

വൈകിട്ട് 6.30: ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോൾ 2 കാറുകളിലായി ആറംഗ സംഘം എത്തിയെന്നാണ് ആദ്യം ലഭിച്ച സൂചന.സംഘത്തിൽ 9 പേർ ഉണ്ടായിരുന്നതായും സംശയം ഉയർന്നിട്ടണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം എത്തി.തമിഴ്‌നാട് സ്വദേശിയുടെ കാർ വാടകയ്‌ക്കെടുത്താണ് സംഘം എത്തിയതെന്നും ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു.

രാത്രി 8.20 തോടെ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള കാറിൽ കുട്ടിയെ കടത്തുന്നതായി വിവരം എല്ലാ സ്റ്റേഷനുകളിലും ലഭിച്ചിരുന്നു.തുടർന്ന് വ്യാപക പരിശോധനകൾ നടന്നു.

8.36 ഓടടെ കാർ കഴക്കൂട്ടം കടന്നതായി വിവരമെത്തി.തുടർന്നുള്ള അന്വേഷണത്തിൽ 8.53 ഓടെ കാർ പൂവാർ സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതായും സ്ഥിരീകരിച്ചു.

രാത്രി 10 മണിയോടെ വാഹനം പോലീസ് സംഘത്തിന്റെ മുന്നിൽപ്പെട്ടു.പൊലീസ് ജീപ്പ് പിന്തുടർന്നുണ്ടെന്ന് തിരിച്ചറിഞ്ഞ സംഘം ഇട റോഡ് വഴി പട്യക്കാലയിൽ എത്തി.മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്ന കാർ ഇവിടെ ഉപേക്ഷിച്ച് യാത്രക്കാർ ഇറങ്ങി ഓടി.

അടുത്ത ജംഗ്ഷനിൽ നടന്നെത്തിയ സംഘം ,ഇവിടെനിന്ന് ഓട്ടോ പിടിച്ചു.കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോട് പറഞ്ഞത്.

10.00 മണിയോടെ പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്‌നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.

11.30 തോടെ പാറശാല കോഴിവിളക്ക് സമീപം പൊലീസ് ഒാട്ടോ തടഞ്ഞു.ഓട്ടോയിൽ ആഷിക്കും 2 പേരുമുണ്ടായിരുന്നു.ഇറങ്ങി ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി.

കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്.കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്.

അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി,ചികത്സ ലഭ്യമാക്കി.മണിക്കൂറുകളോളം നീണ്ടി കൃത്യതയാർന്ന നീക്കത്തിലൂടെയാണ് പോലീസ് ആഷിക്കിനെ മോചിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻപേരെയും കണ്ടെത്താൻ നീക്കം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

 

Continue Reading

Trending

error: